LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Sunday, October 22, 2017

പരീക്ഷ


"99ന്റെ പരീക്ഷ!" ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിയോട് ചോദിച്ചു.. ''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?" മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ 99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും." രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?" മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!'' രാജാവ്; തന്റെ മന്ത്രി നിർദ്ധേശിച്ച പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി, സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി.. രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു.. അത് പരിശോദിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു.. "ആഹാ.. 100 വെള്ളി നാണയങ്ങൾ!!" അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി.. എത്ര പ്രവിശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം! പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത്! ബാക്കിയുള്ള ഒരു നാണയമെവിടെ!? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി.. വീടും പറമ്പും അരിച്ചു പൊറുക്കി.. ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെയ്തു.. പക്ഷേ; ആ ഒരു നാണയം മാത്രം കിട്ടിയില്ല! കാണാതായ ആ ഒരൊറ്റ നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല! ഒരു പക്ഷേ; ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി!! അടുത്ത ദിവസം; അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്. അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു.. "നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?" ഭടൻ.. "പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല. അതോർത്താണീ വിഷാദം!" രാജാവിന് കാര്യം പിടികിട്ടി.. തന്റെയും രോഗം ഇത് തന്നെ! കിട്ടാത്ത ഒന്നിനെ ഓർത്താണ് ദുഃഖം, കയ്യിലുള്ള 99ൽ സന്തോഷിക്കാനും, അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നു!! കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ, ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ.. തീരുമാനം നമ്മുടേതാണ്... നമ്മുടേത് മാത്രം!! എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും. എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ!? .."പുറത്തുള്ള പ്രശ്നങ്ങളല്ല; നമ്മുടെ പരാജയ കാരണം.. നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്! ചുരുക്കിപ്പറഞ്ഞാൽ,, നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്!!" 🙏

No comments: