LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Sunday, July 14, 2019

ചന്ദ്രയാൻ 1


+------+-------+-------+-------+------+------+ *ചന്ദ്രയാൻ-1* +------+------+------+------+-----+------+------+ ```ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍. ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങൾ തരും എന്നു പ്രതീക്ഷിക്കുന്നു.``` _*പേരിനു പിന്നിൽ*_ ```"ചാന്ദ്രയാൻ" എന്ന സംസ്കൃത പദത്തിന്റെ അർത്ഥം ചന്ദ്രവാഹനം എന്നാണ് അതിൽ നിന്നാണ് ചന്ദ്രയാൻ എന്ന പദം ഉത്ഭവിച്ചത്.``` *ചരിത്രം* ```1959-ൽ സോവിയറ്റ് യൂണിയൻറെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-3 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ മനുഷ്യൻറെ ചന്ദ്രയാത്ര സ്വപ്നങ്ങൾക്ക് ജീവൻ വച്ചു. 1966 റഷ്യയുടെ ലൂണ-6 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഇതിന്‌ ശക്തി പകർന്നു. 1969-ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചു. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1990-ൽ ഹൈട്ടൺ എന്ന ബഹിരാകാശ വാഹനം ചന്ദ്രൻറെ ഭ്രമണപഥത്തിൽ വിക്ഷേപിച്ചു കൊണ്ട്‌ ജപ്പാൻ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാൽ അതിന്റെ ദൌത്യം സാങ്കേതിക തകരാറുകൾ മൂലം പരാജയമായിരുന്നു. 2004 ജനുവരി 14-ന് അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. സമീപ ഭാവിയിൽ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്താൻ യൂറോപ്യൻ സ്‌പേസ് ഏജൻസിയും പദ്ധതി തയ്യാറാക്കുന്നു. ചൈനക്കും ഇതേ പദ്ധതിയുണ്ട്‌. ജപ്പാൻ ഒരുക്കുന്ന രണ്ട്‌ പദ്ധതികളാണ് ലുണാർ-Aയും സെലീനും. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ഒരു ചന്ദ്ര യാത്രയും ജപ്പാനീസ് സ്പേസ് ഏജൻസിയുടെ പരിഗണനയിലുണ്ട്‌. ഇന്ത്യയുടെ ചന്ദ്ര ഗവേഷണ പരിപാടിയായ ചന്ദ്രയാൻ-1 2008-ലാണ് പൂർത്തിയായത്‌. ഡോ. കസ്‍തൂരി രംഗൻ ഐ.എസ്.ആർ.ഓ. ചെയർമാനായിരിക്കുമ്പോഴാണ്‌ ചന്ദ്രയാത്ര എന്ന ആശയം ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ മുന്നോട്ട് വക്കുന്നത്. 2000 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ വച്ചു നടന്ന അസ്ട്രോണൊമിക്കൽ സൊസൈറ്റിയുടെ വാഷിക സമ്മേളനത്തിൽ ഇതിനെക്കുറിച്ച് ആദ്യ പ്രഖ്യാപനം ഉണ്ടായി. ഐ.എസ്.ആർ .ഓ മുൻ ചെയർമാനായ ജി. മാധവൻ നായർ ചന്ദ്രയാത്രാ പദ്ധതിയുമായി ബഹുദൂരം മുന്നോട്ട് പോയി. ചന്ദ്രനെ സംബന്ധിക്കുന്ന ഒരു വലിയ ഭാഗം രാസ, ഭൂമിശാസ്ത്രപരമായ അറിവുകൾ നമുക്കിന്ന് ലഭിച്ചിരിക്കുന്നത്‌ അപ്പോളോ, ലൂണ, ക്ലെമൻറൈൻ, ലുണാർ പ്രോസ്പെക്റ്റർ തുടങ്ങിയ വമ്പിച്ച ദൗത്യത്തിൽ നിന്നും അതിൻറെ പരീക്ഷണശാലാ നിഗമനങ്ങളിൽ നിന്നുമാണ്‌. ഇത്തരം അറിവുകൾ ചന്ദ്രൻറെ ഉൽപത്തിയെക്കുറിച്ചും വിവിധ ഘട്ടങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട തെളിവുകൾ നൽകിയിട്ടുണ്ട്‌. എന്നാൽ ചന്ദ്രനെക്കുറിച്ചുള്ള ഒരു വിശദമായ പഠനത്തിനും അതിൻറെ ഉൽപത്തിയുടെ മാതൃക സൃഷ്ടിക്കുവാനും അവ അപര്യാപ്തമാണ്‌. ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ്‌ ISRO ചന്ദ്രയാൻ- 1 ദൗത്യം വികസിപ്പിച്ചെടുത്തത്.``` *ചന്ദ്രയാൻ I* ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാൻ. ഈ പദ്ധതിൽ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന മൂൺ ഇം‌പാക്റ്റ് പ്രോബ് ആണ് ആദ്യഭാഗം. രണ്ടാംഭാഗം ചന്ദ്രനെ വലംവയ്ക്കുന്ന ഉപഗ്രഹമാണ്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ ഉപകരണങ്ങൾ രണ്ടുവർഷത്തോളം നീളുന്ന നിരീക്ഷണങ്ങൾ, ഭ്രമണം‌ചെയ്യുന്ന ഉപഗ്രഹത്തിൽ നിന്ന് നിർവ്വഹിക്കും. ചന്ദ്രയാൻ ഒരു വിദൂര സംവേദന ഉപഗ്രഹത്തിന്റെ മാതൃകയിലാണ്‌ രൂപകൽപന ചെയ്തിരിക്കുന്നത്‌. ഭൂമിക്കു 240 കി.മീ. പുറത്ത്‌ 3600 കി. മീ. വരുന്ന അണ്ഡാകൃതിയിലുള്ള (Elliptical Trasfer Orbit) പ്രദക്ഷിണ വഴിയിലേക്ക്‌ ചാന്ദ്ര വിക്ഷേപണ വഴിയിലൂടെയാണ്‌ ഈ ഉപഗ്രഹത്തെ റോക്കറ്റുകൾ എത്തിക്കുക. ചന്ദ്രന്റെ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം 100 കി. മീ. ധ്രുവ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നു. ഇതിലൂടെ രണ്ടു വർഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ട്‌ ചന്ദ്രോപരിതലതിന്റെ വേണ്ടതായ എല്ലാ പരീക്ഷണങ്ങളും നടത്തും. സാധാരണ പ്രകാശത്തിലും, ഇൻഫ്രാറെഡിനോടടുത്ത പ്രകാശത്തിലും, എക്സ് വികിരണങ്ങളുടെ ആവൃത്തിയിലും വിദൂരസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണങ്ങളാണ്, ഈ ഉപഗ്രഹത്തിൽ വഹിക്കപ്പെടുന്നത്. ഏകദേശം രണ്ടുവർഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്ത്‌ വിദൂരസംവേദനത്തിലൂടെ ചന്ദ്രോപരിതല രാസഘടനയുടെയും, ത്രിമാന ഉപരിതലഭൂഘടനയുടെയും സമ്പൂർണ ചിത്രീകരണവുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യങ്ങൾ. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളുടെ പര്യവേക്ഷണത്തിന് പ്രത്യേകപ്രാധാന്യം നൽകിയിരിക്കുന്നു. ആദ്യം 1000 കിലോമീറ്റർ ഭ്രമണപഥത്തിൽനിന്നും, പിന്നീടു 100 x 100 കിലോമീറ്റർ ചന്ദ്രധ്രുവഭ്രമണപഥത്തിൽനിന്നും ആയിരിക്കും ചന്ദ്രയാൻ‍‍ I ഈ ദൌത്യം പൂർത്തീകരിക്കുക. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം, ശ്രീ. മയിൽ അണ്ണാദുരൈയെ ഈ ദൌത്യത്തിൻറെ തലവനായി ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻറെ വകയായി അഞ്ചും, ബൾഗേറിയൻ ബഹിരാകാശ ഏജൻസി, നാസ, ഏസ ഇന്നിവിടങ്ങളിൽ നിന്നായി മറ്റൊരു ആറും പേലോഡ് ആണ് ഈ ഉപഗ്രഹം വഹിക്കുക. *ചന്ദ്രയാനിലെ ഇന്ത്യൻ നിർമ്മിത പഠനോപകരണങ്ങൾ* ടെറയിൻ മാപ്പിംഗ് ക്യാമറ അഞ്ച് മീറ്റർ ഉയരത്തിൽ നിന്ന് പകർത്തിയാ‍ൽ ലഭിക്കുന്നത്ര വ്യക്തതയാർന്ന ചന്ദ്രപ്രതലത്തിന്റെ ത്രിമാന അറ്റ്ലസ് തയ്യാറാക്കുകയാ‍യിരുന്നു ഈ ഉപകരണത്തിന്റെ ലക്ഷ്യം ഹൈപ്പർ സ്പെക്ട്രൽ ഇമേജർ ചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ നിറഭേദങ്ങൾ മനസ്സിലാക്കി അവിടുത്തെ ധാതു ഘടനയെക്കുറിച്ച് പഠിക്കുകയായിരുന്നു ഈ ഉപകരണത്തിന്റെ ഉദ്ദേശം ലൂണാ‍ർ ലേസർ റേഞ്ചിംഗ് ഇൻസ്ട്രമെന്റ ഉന്നത ഊർജ്ജ നിലയിലുള്ള ലേസർ സ്പന്ദനം ഉപയോഗിച്ച് ചന്ദ്രന്റെ പുറം‌പാളിയുടെ പ്രത്യേകതകൾ അറിയുക എന്ന ലക്ഷ്യമാണ് ഈ ഉപകരണത്തിനുണ്ടായിരുന്നത്. ഹൈ എനർജി എക്സ് റേ സ്പെക്ട്രോമീറ്റർ ചന്ദ്രനിൽ യുറേനിയം 238, തോറിയം 232 തുടങ്ങിയമൂലകങ്ങളിൽ നിന്നുള്ള ഗാമാവികിരണങ്ങളുടെ ഉത്സർജ്ജനം എത്രയുണ്ടെന്നു മനസ്സിലാക്കുന്നതിന്നതിനാണ് ഈ ഉപകരണം ഉപയോഗിച്ചത്. *മൂൺ ഇം‌പാക്റ്റ് പ്രോബ്* ചന്ദ്രനിലിൽ നിന്നും നൂറുകിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുന്ന മാതൃപേടകത്തിൽ നിന്നും വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുവാനായി നിർമ്മിച്ചിരിക്കുന്ന ഭാഗമാണ് മൂൺ ഇം‌പാക്റ്റ് പ്രോബ്. 2008 നവംബർ 14-ന് ഇന്ത്യൻ സമയം രാത്രി 8.31-ന് മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ വിജയകരമായി ഇടിച്ചിറങ്ങി. ഒരു ഹൈറെസലൂഷൻ മാസ് സ്പെക്ട്രോമീറ്റർ, ഒരു വീഡിയോ ക്യാമറ, ഒരു എസ്.ബാന്റ് ആൾട്ടിമീറ്റർ എന്നിവയാണ് മൂൺ ഇം‌പാക്റ്റ് പ്രോബിൽ ഉള്ളത്. അതോടോപ്പം ഒരു ഇന്ത്യൻ പതാകചിത്രവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. പദ്ധതി വിജയകരമായതോടെ റഷ്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾക്കുശേഷം ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്പേസ് സെന്ററിലാണ്‌ 35 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണം നിർമ്മിച്ചത്. *ചന്ദ്രയാനിലെ വിദേശ നിർമ്മിത പഠനോപകരണങ്ങൾ* മൂൺ മിനറോളജി മാപ്പർ മൂൺ മിനറോളജി മാപ്പർ ചന്ദ്രയാ‍ൻ ഒന്നിനു വേണ്ടി നാസ നൽകിയ ഉപകരണമാണിത്. ചന്ദ്രപ്രതലത്തിന്റെ ധാതു ഘടന കണ്ടെത്തുകയായിരുന്നു ഇതിന്റെ ഉദ്ദേശം.ഇതിന്റെ ഭാരം 8.2 കിലോഗ്രാം ആണ്. മിനിയേച്ചർ സിന്തറ്റിക് അപ്പെർച്ചർ റഡാർ ചന്ദ്രന്റെ ധ്രുവങ്ങളിലെ ഇരുൾ മൂടിയ ഗർത്തങ്ങളിൽ ജലസാന്നിധ്യം ഉണ്ടോ എന്നറിയാനായി നാസ നിർമ്മിച്ച ഉപകരണമാ‍ണിത്. ഭാരം 8.77 കിലോഗ്രാം *വിക്ഷേപണം* പോളാർ സാറ്റലൈറ്റ് ലോഞ്ച് വാഹനത്തിന്റെ (PSLV) നവീകരിച്ച രൂപം ഉപയോഗിച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ചന്ദ്രയാൻ -1 സെക്കന്റിൽ പത്ത് കിലോമീറ്റർ വേഗതയിലാണ്‌ സഞ്ചരിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ അഞ്ചര ദിവസം കൊണ്ട് മൂന്നര ലക്ഷം കിലോമീറ്റർ സഞ്ചരിക്കുകയും കല്പ്പന എന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിൻറെ ഭ്രമണപഥത്തിൽ എത്തിച്ചേരുകയും ചെയ്യും. ചന്ദ്രനിലേക്കുള്ള രണ്ടാം ഘട്ടയാത്ര ഇവിടെ നിന്നാണ്‌ ആരംഭിക്കുക. ഇവിടെ നിന്ന് ചന്ദ്രനിലേക്ക് 3,86,000 കി.മീ. ദൂരമുണ്ട്. രണ്ടു വർഷത്തോളം ഉപഗ്രഹം ശൂന്യാകാശത്തുണ്ടാവും. *ലക്ഷ്യങ്ങൾ* ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയുമാണ്‌ ചന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. മറ്റ് ലക്ഷ്യങ്ങൾ താഴെ പറയുന്നവ ആണു. ചാന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പ് ഉണ്ടാക്കുക. ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കുക. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യ, സന്ദ്രത തുടങ്ങിയവ കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. എപ്പോഴും അന്ധകാരാവൃതമായിരിക്കുന്ന, ചന്ദ്രന്റെ ഉത്തര ദക്ഷിണ ധൃവങ്ങളിൽ കെമിക്കൽ മാപ്പിംഗ്. ഇതുവഴി അവിടുത്തെ ധാതുലവണങ്ങളെപ്പറ്റി പഠിക്കുക. ധ്രുവപ്രദേശങ്ങളിൽ, ഉപരിതലത്തിലോ, മണ്ണിനടിയിലോ ജലാംശമുണ്ടോ എന്നു പഠിക്കുക. ചാന്ദ്രപാറകളിലെ മൂലകങ്ങളെപ്പറ്റി പഠിക്കുക. ചന്ദ്രനിലെ ഗർത്തങ്ങളെപ്പറ്റി വിശദമായി പഠിക്കുക. ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി വിവരങ്ങൾ കിട്ടിയേക്കാവുന്ന എക്സ്-റേ സ്പെക്ട്രം പരിശോധന. *അവസാനം സുപ്രധാന കണ്ടെത്തൽ* പത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാൻ 1 എന്ന ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലച്ചു. എന്നാൽ ഇതിനിടയിൽ ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന്‌ ഈ ഉപഗ്രഹം കാരണമായി. 2009 സെപ്റ്റംബർ 24-നാണ്‌ ഈ കണ്ടെത്തൽ പുറത്തുവിട്ടത്.

Thursday, April 11, 2019

പി.എം. ആൻ്റണി


+-----+-------+------+------+------+------+--- *പി.എം. ആന്റണി - +------+-------+------+-------+-------+------+ മലയാളത്തിലെ ഒരു നാടകകൃത്തും, നാടകസംവിധായകനും തീയേറ്റർ ആക്ടിവിസ്റ്റുമായിരുന്നു പി.എം. ആന്റണി(1951 – 22 ഡിസംബർ 2011). *ജീവിതരേഖ* ആലപ്പുഴ ജില്ലയിലെ കാഞ്ഞിരംചിറയിൽ 1951 ൽ ജനിച്ചു. അച്ഛൻ: മിഖായേൽ(മാർഷൽ). അമ്മ: മറിയം. വിദ്യാർത്ഥിയായിരിക്കുമ്പോഴേ നാടക പ്രവർത്തനവുമായി ബന്ധപ്പെട്ടു. സ്‌കൂൾ കാലത്ത് സ്വയം നാടകമെഴുതി അവതരിപ്പിച്ച് ശ്രദ്ധേയനായി.ഭാര്യ: ഗ്രേസി. മക്കൾ: അജിത, അനിൽ, ആസാദ്, അനു. 2011 ഡിസംബർ 22-ന് ഹൃദയാഘാതം മൂലം ആലപ്പുഴ ജനറൽ ആസ്പത്രിയിൽ അന്തരിച്ചു. *നാടകജീവിതം* 1980 ൽ ആലപ്പി തീയറ്റേഴ്‌സിനുവേണ്ടി രചിച്ച 'കടലിന്റെ മക്കൾ' എന്ന നാടകം, ആദ്യ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച അവതരണത്തിനുളള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. പീന്നീട് പ്രൊഫഷണൽ നാടകം വിട്ട് അമേച്വർ രംഗത്ത് സജീവമായി. അടിയന്തരാവസ്ഥ കാലത്തിനുശേഷം ജനകീയ സാംസ്‌കാരിക വേദിയുടെ സജീവ പ്രവർത്തകൻ. തുടർന്ന് സംഘടനയുടെ സംസ്ഥാന സമിതി അംഗം. 1980-ൽ നക്‌സലൈറ്റ് ഉൻമൂലനക്കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് മൂന്നു വർഷം ഒളിവിലായിരുന്നു. വിചാരണക്കാലത്ത് 'സ്പാർട്ടക്കാസ്' എന്ന നാടകം സംവിധാനം ചെയ്തു. 86 ൽ കസൻ‌ദ്സക്കിസിന്റെ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം' എന്ന കൃതിയെ ആധാരമാക്കി രചനയും സംവിധാനവും നിർവഹിച്ച 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും അതിനെ തുടർന്ന് സർക്കാർ ഡ്രമാറ്റിക് പെർഫോമൻസ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. പിന്നീട് 'സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം', പുരോഹിത എതിർപ്പിനു പാത്രമായ 'വിശുദ്ധപാപങ്ങൾ' എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു. 'സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം' മികച്ച നാടക സംവിധായകനുളള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിക്കൊടുത്തു."സൂര്യകാന്തി തീയറ്റേഴ്സിന്റെ" ബാനറിലാണ് നാടകങ്ങളേറെയും അരങ്ങേറിയത്. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' വിവാദമാവുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചർച്ചകൾ കേരളത്തിൽ ആദ്യമായി സജീവമാവുകയും ചെയ്തു. തീവ്ര ഇടതുപക്ഷ നിലപാടുണ്ടായിരുന്ന ആന്റണി കയർ ഫാക്ടറി ഉടമയായിരുന്ന സോമരാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാക്കി ശിക്ഷിച്ചത് ഏറെ കോളിളക്കമുണ്ടാക്കി. പ്രഥമ വിവര റിപ്പോർട്ടിൽ പ്രതിയല്ലാത്ത ആന്റണിയെ പ്രതിയാക്കിയത് വിവാദമായിരുന്നു. സെഷൻസ് കോടതി വിധിച്ച ആറുമാസം തടവ് ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തി.പിന്നീട് സംസ്ഥാനത്താകെയുള്ള സാഹിത്യകാരന്മാരുടെ അഭ്യർത്ഥന മാനിച്ച് സർക്കാർ അദ്ദേഹത്തിന് നാലുവർഷത്തിനുശേഷം ഇളവ് അനുവദിച്ച് ജയിൽ മോചിതനാക്കി.തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരനായിരിക്കുമ്പോൾ രചിച്ച 'മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നി' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്(1992) ലഭിച്ചു. 1993 ൽ ജയിൽ മോചിതനായി. ഹിറ്റ്‌ലർ കഥാപാത്രമാവുന്ന 'വിശുദ്ധ പാപങ്ങൾ', അയ്യങ്കാളി, ഭഗത് സിംഗിനെ കേന്ദ്രമാക്കി 'സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം', സദ്ദാം ഹുസൈനും അമേരിക്കയുടെ ഇറാഖ് അധിനിവേശവുമൊക്കെ വിഷയമാകുന്ന 'ടെററിസ്റ്റ്', പുന്നപ്ര-വയലാറിനെ ആസ്പദമാക്കി ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ നാടകങ്ങൾ അവതരിപ്പിച്ചു. *അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്* നാടകം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ ഒരു മൂന്നാം തീയേറ്റർ, എന്ന പുതിയ തീയേറ്റർ സങ്കൽപ്പത്തിന്റെ ഭാഗമായാണ് ആന്റണി സൂര്യകാന്തിയുടെ നേതൃത്ത്വത്തിൽ 2005 നവംബറിൽ ആലപ്പുഴയിൽ നിന്ന് കേരളത്തിലെമ്പാടും 'അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്' നാടകയാത്ര സംഘടിപ്പിച്ചത്.പ്രസിദ്ധ നാടക പ്രവർത്തകനായ രാമചന്ദ്രൻ മൊകേരി, അരാജകവാദി എന്ന നാടകം ഒറ്റക്ക് അവതരിപ്പിച്ചുകൊണ്ടായിരുന്നു നാടകയാത്ര ഉദ്ഘാടനം ചെയ്തത്. പതിനഞ്ചോളം പേർ സൈക്കിളിൽ സഞ്ചരിച്ച് ആറുമാസം ആയിരത്തിലധികം വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു. ചന്ദ്രദാസൻ, ശശിധരൻ നടുവിൽ, ചാക്കോ ടി. അന്തിക്കാട്, പ്രിയനന്ദനൻ, ടി.വി. സാംബശിവൻ തുടങ്ങി പലരും രചനയും സംവിധാനവും നിർവഹിച്ച വലുതും ചെറുതുമായ എട്ടു നാടകങ്ങൾ ചിട്ടപ്പെടുത്തിയായിരുന്നു യാത്ര. പകൽ നേരങ്ങളിൽ വീട്ടുമുറ്റങ്ങളിൽ, നാട്ടുവഴികളിൽ ചെറിയ നാടകം അവതരിപ്പിച്ചു മുന്നേറി. രാത്രി ഗ്രാമാന്തരീക്ഷത്തിൽ ഒരു മുഴുനീള നാടകം അവതരിപ്പിക്കുന്നു. നാട്ടുകാരിൽ നിന്നു കിട്ടുന്ന ആഹാരവും ചില്ലറ സംഭാവനകളും സ്വീകരിച്ച്, അവർ ഒരുക്കുന്ന സ്ഥലത്ത് ഉറങ്ങി വീണ്ടും സഞ്ചാരം. നവംബറിൽ യാത്ര തുടങ്ങി ആറു മാസത്തിനിടയ്ക്ക് 1037 വേദിയിൽ നാടകം അവതരിപ്പിച്ചു. ഒരൊറ്റ ദിവസം 11 നാടകം വരെ അവതരിപ്പിച്ചു. തീയേറ്റർ ഗറില്ലാസ് നാടകവേദിയുടെ പ്രതിസന്ധി മറികടക്കാൻ പി.എം. ആന്റണി നിർദ്ദേശിച്ച ഒരു തീയേറ്റർ സങ്കൽപ്പമാണ് തീയേറ്റർ ഗറില്ലാസ്. ഈ സങ്കൽപ്പമനുസരിച്ച് നാടകങ്ങളുമായി കാണികളെത്തേടി പോകണം. കെട്ടി ഉയർത്തിയ സ്‌റ്റേജ് ഒഴിവാക്കണം. സംഘാടകർ ക്ഷണിക്കാൻ കാത്തു നിൽക്കരുത്. നാടക അവതരണ സ്ഥലത്ത് രൂപം കൊണ്ടു വരുന്ന സംഘാടകരെ മാത്രം ആശ്രയിക്കണം. നാടക സംഘം തന്നെ അവതരണ സ്ഥലം കണ്ടെത്തുക. ജനങ്ങളെ ആശ്രയിച്ചു മാത്രം നിൽക്കുന്ന ആക്റ്റിവിസ്റ്റുകളായ നാടക പ്രവർത്തകരാണ് ഇന്നത്തെ നാടക വേദിയുടെ ആവശ്യം എന്ന് പി.എം. ആന്റണി കരുതി.ഇവിടെ നാടക പ്രവർത്തകൻ ആക്റ്റിവിസ്റ്റാണ്. അയാൾ നാടകവുമായി ജനങ്ങൾക്കിടയിലേക്ക് ചെല്ലുന്നു. സ്വയം നാടകം സംഘടിപ്പിക്കുന്നു. മറ്റാരെയും കാത്തുനിൽക്കാതെ ജനങ്ങളെ ആശ്രയിച്ച് ജനങ്ങൾക്കിടയിൽ നിന്ന് അവർക്കുവേണ്ടി നാടകം അവതരിപ്പിക്കുന്നു. അവർക്കിടിയിലൂടെ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുന്നു. *നാടകങ്ങൾ* രാസക്രിയ ഒഴുക്കിലെ ഓളങ്ങൾ ഇരുട്ടിന്റെ സന്തതികൾ ഗമനം അഗ്നികവാടം ആഗ്നേയാസ്ത്രം കടലിന്റെ മക്കൾ സ്പാർട്ടക്കസ് അമ്മ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നി വിശുദ്ധപാപങ്ങൾ സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം അയ്യങ്കാളി ആന്റിഗണി ടെററിസ്റ്റ് ഇങ്ക്വിലാബിന്റെ പുത്രൻ സഖാവ് സ്റ്റാലിൻ അമേരിക്കൻ മോഡൽ അറബിക്കടലിൽ

പോഞ്ഞിക്കര റാഫി


+-----+-----+-----+-----+-----+---- *പോഞ്ഞിക്കര റാഫി - +------+------+-----+------+------+------+------+ മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചരിത്രഗവേഷകനും ആയിരുന്നു പോഞ്ഞിക്കര റാഫി(1924 - 1992 ). കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചിട്ടുണ്ട്. പോഞ്ഞിക്കര റാഫി ജീവിതരേഖ പോഞ്ഞിക്കര നെടുപത്തേഴത്ത് ജോസഫിന്റെയും അന്നമ്മയുടെയും പത്തു മക്കളിൽ ഏഴാമനായിട്ടാണ് 1924 ലെ ഓശാനാ നാളിൽ റാഫി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് എടുത്തു ചാടിയതിനാൽ ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചില്ല. പതിനേഴാം വയസിൽ കൊച്ചിൻ ഹാർബർ വർക്ക്‌ഷോപ്പിൽ ജോലി സമ്പാദിച്ച റാഫിയെ അടുത്ത വർഷം തന്നെ അവിടെ ട്രേഡ് യൂണിയൻ സംഘടിപ്പിച്ചതിന്റെ പേരിൽ പിരിച്ചുവിട്ടു. 1943 ൽ 'ജാപ് വിരോധ സംഘ'ത്തിലൂടെ റാഫി കമ്മ്യൂണിസ്റ്റ് അനുഭാവിയായി മാറി.. കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചിരുന്നു, പിന്നീട് രാഷ്ട്രീയമുപേക്ഷിച്ചു. ഡെമോക്രാറ്റ്, സുപ്രഭ തുടങ്ങിയ വാരികകളിൽ സഹപത്രാധിപർ. നാഷനൽ ബുക്സ്റ്റാളിലും ജോലി ചെയ്തിട്ടുണ്ട്. എട്ടു വർഷം സമസ്തകേരള സാഹിത്യപരിഷത്തിന്റെ സെക്രട്ടറിയായിരുന്നു. പ്രസിദ്ധ സാഹിത്യകാരിയും ചവിട്ടുനാടകത്തിന്റെ ആധികാരിക വക്താവുമായിരുന്ന സെബീന റാഫിയാണ് ഭാര്യ. പതിനഞ്ചാം വയസ്സിൽ ആദ്യമായി എഴുതിയ 'ആന്റണിയുടെ വാഗ്ദാനം' എന്ന കഥ റാഫേൽ ജെ നെടുവത്തേഴത്ത് പോഞ്ഞിക്കര എന്ന പേരിൽ 'സത്യനാദം' പത്രത്തിൽ അച്ചടിച്ചുവന്നു. ദീപം ഡെയ്‌ലി, സുപ്രഭ വീക്കിലി, ഉദയം വീക്കിലി, ഡമോക്രാറ്റ് വീക്കിലി, ദീനബന്ധു ഡെയ്‌ലി എന്നിവയുടെ പത്രാധിപരായി കൂറെ നാൾ ജോലി നോക്കി. സി എം സ്റ്റീഫൻ എം ഡിയായിരുന്ന 'സോഷ്യസിസ്റ്റ് ലേബറി'ന്റെ പത്രാധിപരായിരുന്നു. കൂടപ്പിറപ്പ്, മിന്നാമിനുങ്ങ് എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി. സെബീന റാഫിയുമൊന്നിച്ച് രചിച്ച കലിയുഗത്തിന് 1971-ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. 1958-ൽ പ്രസിദ്ധപ്പെടുത്തിയ സ്വർഗദൂതൻ മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലാണ്. സബീനയോടൊപ്പം ചേർന്ന് ശുക്രദശയുടെ ചരിത്രം എന്ന ഗ്രന്ഥവും രചിച്ചു. 1956 ൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചലച്ചിത്രത്തിന് തിരക്കഥയും, സംഭാഷണവും രചിച്ചു. 1992 സെപ്റ്റംബർ 6 ന് അന്തരിച്ചു. . *കൃതികൾ* 11 ചെറുകഥാസമാഹാരങ്ങൾ, 8 നോവലുകൾ, 2 നാടകങ്ങൾ, ഒരു തിരക്കഥ, രണ്ട് ഉപന്യാസങ്ങൾ, എന്നിവയാണ് പ്രധാന രചനകൾ. കലിയുഗം (ഗ്രന്ഥം)(സെബീന റാഫിയുമൊന്നിച്ച്) ഓരാ പ്രൊനോബീസ് പാപികൾ ശുക്രദശയുടെ ചരിത്രം (സെബീന റാഫിയുമൊന്നിച്ച്) ഇന്ത്യൻ സംസ്‌കാരം സ്വർഗദൂതൻ ശുക്രനീതി ചരിത്രമാനങ്ങൾ അച്‌ഛന്റെ അന്തകൻ അനുയാത്രകൾ കണ്ടെത്തലുകൾ അലതല്ലുന്ന പുഴ ആനിയുടെ ചേച്ചി ഒഴിവുകാലം കറുത്ത ബ്ലൗസ്‌ കാനായിലെ കല്യാണം കൊച്ചുറോസി ഖദർ ജുബ്ബ, പാപികൾ ഫുട്ട്‌റൂൾ ഭാവി മെഴുകുതിരി വിഷം ചീറ്റിയ സ്‌ത്രീ *പുരസ്‌കാരങ്ങൾ* കേരള സാഹിത്യ അക്കാദമി അവാർഡ് (1971)

കുമാരനാശാൻ


+-----+------+------+------+------+------- *കുമാരനാശാൻ - ' +------+------+------+------+------+------+------+ മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. *ജനനം, ബാല്യം* 1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെ പോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചതാണ്. കുമാരുവിനു ബാല്യകാലത്ത്‌ പലവിധ അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാന്റെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപ്പെട്ടിരുന്നു. *കൗമാരം* അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുട്ടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം തരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ തന്നെ സ്കൂൾ പരീക്ഷ പാസ്സായി. കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാ‍നിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു വേഗം വായിച്ചു തീർക്കുമായിരുന്നു. *യൗവനം* കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചു കൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു. *ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടൽ* ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ കുമാരൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ വിശ്രമിയ്ക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ അഞ്ചുതെങ്ങ് കായിക്കരയിലെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. കുറച്ചുകാലം അഞ്ചുതെങ്ങ് കായിക്കരയിലെ ശ്രീ: സുബ്ര്യമണ്യ സ്വാമിക്ഷേത്രത്തിൽ പൂജാരിയായി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”. *ഉപരിപഠനം* ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്. ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു. *കൽക്കത്തയിൽ* തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌. കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും. തിരികെ അരുവിപ്പുറത്തേക്ക് ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല” തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്ന കാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന് 30 വയസ്സായിരുന്നു. എസ്.എൻ.ഡി.പി യോഗം സെക്രട്ടറി പദം ഈ കാലഘട്ടത്തിലാണ് മറ്റൊരു സംഭവം നടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്. നിയമസഭാംഗം 1909-ൽ അദ്ദേഹത്തിന്റെകൂടി ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. *ആശാന്റെ രചനകൾ* *വീണപൂവ്* 1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത് എന്ന് വിശ്വസിക്കുന്നു “ ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ- യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ ” എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടർന്ന് രചിച്ച തീയക്കുട്ടിയുടെ വിചാരം അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു. *നളിനി* അതിനുശേഷം ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി. മനുഷ്യന്റെ നിസ്സഹായത അവതരിപ്പിക്കുന്ന ഈ വരികൾ നളിനിയിലേതാണു്. “ തന്നതില്ല പരനുള്ളുകാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയിതപൂർണമിങ്ങഹോ വന്നുപോം പിഴയുമർത്ഥശ്ശങ്കയാൽ ” *ലീല* “നളിനി”യിലെ നായികാനായികരിൽനിന്ന് വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തിൽ അവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്. *ചണ്ഡാലഭിക്ഷുകിയും കരുണയും* ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ പല ഉജ്ജ്വലാശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്. വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങി നിൽക്കും. കവിതയിലെ ഒരു ശകലം: “ അന്തമില്ലാത്തൊരാഴത്തിലേക്കിതാ, ഹന്ത താഴുന്നു, താഴുന്നു ഞാനഹോ. ” *ദുരവസ്ഥ* വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“ എന്ന കൃതിയിലെ സാവിത്രി എന്ന അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായത് ദുരവസ്ഥയാണ്. മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാനായകന്മാർ. സമൂഹത്തിൽനിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയോ അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം. *പ്രരോദനം* ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരം “പ്രരോദനം“ ആണ്. ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്. *മറ്റു കൃതികൾ* കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്ന പേരുള്ള കവിതയിൽ ആശാൻ വ്യക്തമാക്കി.ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമേ ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. *സമുദായോന്നമനം* 1923ൽ കുമാരനാശാൻ മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ പേർക്കയച്ച ദീർഘമായ ഒരു കത്ത്‌ പത്തുകൊല്ലത്തിനുശേഷം മതപരിവർത്തനരസവാദം എന്ന പേരിൽ മൂർക്കോത്തു കുമാരൻ പ്രസിദ്ധപ്പെടുത്തി. തിയ്യസമുദായത്തിന്റെ ഉന്നമനത്തിനായുള്ള ശരിയായ മാർഗ്ഗം മതപരിവർത്തനമാണ്‌ എന്നു വാദിച്ചുകൊണ്ട്‌ സി. കൃഷ്ണൻ തന്നെയെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ്‌ ആ കത്ത്‌. അനാചാരങ്ങളെ പരാമർശിച്ചുകൊണ്ട്‌ ആശാൻ പറയുന്നു - "ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യ സമുദായത്തിലെ അംഗങ്ങളാണ്‌ , ഞങ്ങളാരും കുരുതി കഴിക്കാനും പൂരം തുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകൾ വേറെയും ഉണ്ട്‌. അവരും അതിനു പോകാറില്ല..... ഒരേ മതം അനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും., അവരുടെയെല്ലാം നടപടികൾ ഒന്നു പോലെ ഇരുന്നുവെന്ന്‌ ഒരിടത്തും വരുന്നതല്ല. അതിന്‌ സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റം പറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു." 1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു. *വിവാഹം* നാല്പത്തിനാലാം വയസ്സിലായിരുന്നു, വിവാഹം. ഭാര്യയുടെ പേരു ഭാനുമതിയമ്മ എന്നായിരുന്നു. അവർ 1976ൽ അന്തരിച്ചു. *വ്യവസായം* 1921ൽ നാല് പങ്കാളികളോടുകൂടി ആലുവയ്ക്കടുത്ത് പെരിയാരിന്റെ കൈവഴിയോരത്ത്, ചെങ്ങമനാട് എന്ന സ്ഥലത്ത് ‘’യൂണിയൻ ടൈൽ വർക്സ്‘’ എന്ന കമ്പനി തുടങ്ങി. 2003ൽ ഈ സ്ഥാപനം അടച്ചുപൂട്ടി. അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവു് കമ്പനി പൂട്ടാൻ ഒരു കാരണമാണ്. ‘’ശാരദ ബുക്ക് ഡെപ്പോ’‘ എന്ന പുസ്തക പ്രസിദ്ധീകരണ സ്ഥാപനവും നടത്തിയിരുന്നു. ആദ്യം ഫാക്ടറി തുടങ്ങാൻ ആലുവകൊട്ടാരത്തിനോട് ചേർന്ന സ്ഥലമാണ് വാങ്ങിയിരുന്നത്. എന്നാൽ കളിമണ്ണുകൊണ്ട് കൊട്ടാരം കടവ് വൃത്തികേടാവുമെന്നതിനാൽ ആ സ്ഥലത്ത് ഫാക്ടറി തുടങ്ങിയില്ല. ആ സ്ഥലമാണ് പിന്നീട് ‘’‘അദ്വൈതാശ്രമം’‘’ തുടങ്ങുന്നതിന് ശ്രീ നാരായണ ഗുരുവിന് സമർപ്പിച്ചത്. *മരണം* മലയാളകവിതാലോകത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്ന കാലത്താണ് 1924 ജനുവരി 16-ന് പല്ലനയാറ്റിൽ റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ അന്തരിച്ചത്. 51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു. പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു (ചമ്രവട്ടം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന വാസുദേവൻ നമ്പൂതിരിയൊഴികെ). തിരുവനന്തപുരം ജില്ലയിൽ, തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാഗമാണ്.

രാജ് കുമാർ


+------+------+------+-----+------+------+------+ *രാജ്‌കുമാർ - +------+------+------+------+------+------+------+ കന്നഡ ചലച്ചിത്ര ലോകത്തെ ഒരു പ്രശസ്ത നടനും പിന്നണിഗായകനുമായിരുന്നു സിങ്കനല്ലൂരു പുട്ടസ്വാമയ്യ മുത്തുരാജു എന്ന രാജ്‌കുമാർ (1929 ഏപ്രിൽ 24 - 2006 ഏപ്രിൽ 12). ഇരുനൂറിലേറെ കന്നഡ ചിത്രങ്ങളിൽ വേഷമിട്ട രാജ്‌കുമാറിനെ തങ്ങളുടെ ഒരു സാംസ്കാരിക പ്രതീകമായി തന്നെ കന്നഡിഗർ കണക്കാക്കുന്നു. കർണ്ണാടകത്തിലെ പൊതുസമൂഹം, പ്രത്യേകിച്ച് ഇദ്ദേഹത്തിന്റെ ആരാധകർ ഇദ്ദേഹത്തെ 'പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ' എന്നർത്ഥമുള്ള അണ്ണാവരു എന്നു വിശേഷിപ്പിക്കാറുണ്ട്. പദ്മഭൂഷൺ പുരസ്കാരവും(1983) ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരവും(1995) അടക്കമുള്ള ധാരാളം ബഹുമതികൾ രാജ്‌കുമാറിന് ലഭിച്ചിട്ടുണ്ട്. *ആദ്യകാല ജീവിതം* അവിഭക്ത മൈസൂർ ജില്ലയിൽ (ഇപ്പോൾ ചാമരാജ് നഗർ ജില്ലയിൽ) ഉൾപ്പെടുന്ന സിങ്കനെല്ലൂരിൽ 1929 ഏപ്രിൽ 24-ന് ഇഡിഗ സമുദായത്തിൽ പെട്ട പുട്ടസ്വാമയ്യയുടെയും ലക്ഷ്മമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം വളർന്നത് ഗജാനൂർ (ഇപ്പോൾ തമിഴ്‌നാടിന്റെ ഭാഗം) എന്ന സ്ഥലത്തായിരുന്നു. കുടുംബദേവതയായ മുട്ടത്തി രായയോടുള്ള ഭക്തിയിൽ മുത്തുരാജു എന്ന പേരാണ് ഇദ്ദേഹത്തിന്ന് അമ്മ ലക്ഷ്മമ്മ നൽകിയത്. പിതാവ് പുട്ടസ്വാമയ്യ ഒരു നാടക നടനെന്നതിനുപരി നടനകലയെ ഏറെ ഉപാസിച്ചിരുന്ന വ്യക്തിയായിരുന്നു. കംസൻ, രാവണൻ, ഹിരണ്യ കശിപു തുടങ്ങിയ പുട്ടസ്വാമയ്യയുടെ പുരാണവേഷങ്ങൾ പലപ്പോഴും കാഴ്ചക്കാരെ കോൾമയിർ കൊള്ളിച്ചിരുന്നു. പിതാവിനൊപ്പം ഗുബ്ബി വീരണ്ണ എന്ന പ്രതിഭാധനനായ സംവിധായകന്റെ നാടക സംഘത്തിൽ അംഗമായാണ് മുത്തുരാജു അഭിനയ രംഗത്തേക്ക് കടന്നു വന്നത്. *ചലച്ചിത്ര ജീവിതം* നടൻ താൻ അംഗമായിരുന്ന ഗുബ്ബി വീരണ്ണ നാടക കമ്പനിയുടെ ഒരു നാടകം 1954-ൽ ബേദര കണ്ണപ്പ എന്ന പേരിൽ സിനിമയാക്കപ്പെട്ടപ്പോൾ പ്രധാന വേഷം കൈകാര്യം ചെയ്യാൻ തെരഞ്ഞെടുത്തത് മുത്തുരാജുവിനെ ആയിരുന്നു. ഈ സിനിമയുടെ സംവിധായകനായിരുന്ന എച്ച്.എൽ.എൻ സിംഹയായിരുന്നു ഇദ്ദേഹത്തിന്റെ പേർ 'രാജ്‌കുമാർ' എന്നു മാറ്റിയത്. തുടർന്നുള്ള കാലം ഇദ്ദേഹം അറിയപ്പെട്ടത് ഈ പേരിലായിരുന്നു. പൂർണ്ണമായും കർണ്ണാടകത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ദരാൽ നിർമ്മിക്കപ്പെട്ട ചിത്രം കന്നഡ ചലച്ചിത്രവേദിയിലും അതുപോലെ തന്നെ രാജ്‌കുമാറിന്റെ അഭിനയജീവിതത്തിലും ഒരു നാഴികക്കല്ലായിരുന്നു. ഈ ചലച്ചിത്രത്തിന്റെ തെലുഗു പതിപ്പായ കാളഹസ്തി മാഹാത്യം മാത്രമാണ് രാജ്‌കുമാർ അഭിനയിച്ച ഏക കന്നഡ ഇതര ചലച്ചിത്രം. പുരാണ കഥകളെ അടിസ്ഥാനപ്പെടുത്തിയുള്ളവ തുടങ്ങി ആധുനികകാല സാമൂഹികവിഷയങ്ങൾ പ്രതിപാദിക്കപ്പെടുന്ന ചലച്ചിത്രങ്ങളിൽ വരെ രാജ്‌കുമാർ വേഷമിട്ടിട്ടുണ്ട്. ചിലവയിലൊക്കെ രണ്ടും മൂന്നും റോളുകളും കൈകാര്യം ചെയ്തു. സാമൂഹിക തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്ന നോവലുകളുടെ ചലച്ചിത്രാവിഷ്കാരത്തിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. മയക്കുമരുന്നുകളുടെ ഉപയോഗം കേന്ദ്രവിഷയമായ ശബ്ദവേദി അത്തരത്തിലുള്ള ഒരു ചലച്ചിത്രമായിരുന്നു. കാളിദാസ മഹാകവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കവിരത്ന കാളിദാസ പോലുള്ള ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ കർണ്ണാടക ചരിത്രത്തിലെ വീരനായകരായ ഭരണാധിപന്മാരുടെ വേഷങ്ങളാണ് രാജ്‌കുമാറിനെ ഏറെ പ്രശസ്തനാക്കിയതും ഇദ്ദേഹത്തിന് കന്നഡ സംസ്കാരത്തിന്റെ അഭിമാനസ്തംഭം എന്ന പ്രതിഛായ ജനമനസ്സിൽ വളർത്തിയെടുത്തതും. *ഗായകൻ* രാജ്‌കുമാർ അറിയപ്പെടുന്ന ഒരു ഗായകൻ കൂടിയായിരുന്നു. ജീവന ചരിത്ര എന്ന ചിത്രത്തിലെ 'നാദമയ' എന്നു തുടങ്ങുന്ന ഗാനത്തിന് ഇദ്ദേഹത്തിന് ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗുബ്ബി വീരണ്ണ നാടക സംഘത്തിൽ അംഗമായിരുന്നപ്പോഴാണ് രാജ്‌കുമാറിന് ശാസ്ത്രീയ സംഗീതം അഭ്യസിക്കാനുള്ള അവസരം ലഭിച്ചത്. അക്കാലത്ത് എല്ലാ നടീ-നടന്മാരും കുറച്ചെങ്കിലും ശാസ്ത്രീയ സംഗീതം അറിഞ്ഞിരിക്കേണ്ടതുണ്ടായിരുന്നു. മഹിഷാസുര മർദ്ദിനി എന്ന ചിത്രത്തിൽ പാടിത്തുടങ്ങിയെങ്കിലും ഒരു ഗായകൻ എന്ന നിലയിൽ ഇദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത് സമ്പത്തിഗേ സവാൽ എന്ന ചിത്രത്തിലെ 'യാരേ കൂഗദല്ലി' എന്ന ഗാനത്തിന്റെ ആലാപനത്തോടെയാണ്. ഈ ഗാനത്തിനു ശേഷം തന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും ചലച്ചിത്രേതര അൽബങ്ങളിൽ, പ്രത്യേകിച്ച് ഭക്തിഗാനശേഖരങ്ങളിലും അദ്ദേഹം ഗാനാലാപനം നടത്തിയിട്ടുണ്ട്. തികഞ്ഞ ശാസ്ത്രീയസംഗീത ഗാനങ്ങൾ മുതൽ ഡിസ്കോ ഗാനങ്ങൾ വരെയും തട്ടുപൊളിപ്പൻ ശൈലിയിലുള്ളവ മുതൽ കരുണരസം തുളുമ്പുന്നവ വരെയുമുള്ള വൈവിധ്യമാർന്ന പാട്ടുകൾ ഇദ്ദേഹം പാടിയിട്ടുണ്ട്. രാജ്‌കുമാർ‌ തന്റെ അവസാന കാലത്ത് മറ്റ് നടന്മാർക്ക് വേണ്ടിയിട്ടും പാടിയിട്ടുണ്ട്. 1993-ൽ മുദ്ദിന മാവ എന്ന ചിത്രത്തിൽ അഭിനയിച്ച എസ്.പി. ബാലസുബ്രഹ്മണ്യത്തിന് വേണ്ടിയും ഇദ്ദേഹം പാടിയിട്ടുണ്ട്. ഒരു പ്രശസ്ത ചലച്ചിത്രപിന്നണിഗായകനു വേണ്ടി ഒരു പ്രശസ്ത ചലച്ചിത്രനടൻ പാടിയിരിക്കുന്നുവെന്നത് ലോക സിനിമാചരിത്രത്തിലെ തന്നെ കൗതുകകരമായ വസ്തുതയാണ്. *നിർമ്മാതാവ്* വജ്രേശ്വരി പ്രൊഡക്ഷൻസ് എന്ന പേരിലുള്ള രാജ്‌കുമാറിന്റെ ചലച്ചിത്രനിർമ്മാണ കമ്പനി ദാക്ഷായണി കമ്പെയിൻസ് എന്ന ബാനറിൽ ചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. *വ്യക്തി ജീവിതം* കുടുംബം പാർവ്വതമ്മയാണ് രാജ്‌കുമാറിന്റെ ഭാര്യ. ഇവരുടെ അഞ്ച് മക്കളിൽ ശിവരാജ്‌കുമാർ, പുനീത് രാജ്‌കുമാർ എന്നിവർ കന്നഡ സിനിമയിലെ ഇപ്പോഴത്തെ മുൻനിര നായകരാണ്. *ബന്ദിയാക്കപ്പെടലും മോചനവും* 2000 ജൂലൈ 30-ന് രാജ്‌കുമാറിനെയും മരുമകൻ ഗോവിന്ദരാജുവിനെയും മറ്റ് രണ്ടു പേരെയും ഗജാനൂരിലെ ഫാം ഹൗസിൽ നിന്ന് കുപ്രസിദ്ധ കൊള്ളക്കാരനായിരുന്ന വീരപ്പൻ തട്ടിക്കൊണ്ടു പോയത് കർണ്ണാടക സർക്കാരിനെ തന്നെ വിഷമസന്ധിയിലാക്കിയ ഒരു സംഭവമായിരുന്നു. രാജ്‌കുമാറിന്റെ അടിയന്തരമോചനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ സംസ്ഥാനത്തു ചിലപ്പോഴൊക്കെ ജനജീവിതം സ്തംഭിപ്പിച്ചു. ജയിലിലടക്കപ്പെട്ടിരുന്ന തന്റെ സംഘാംഗങ്ങളുടെ വിടുതലടക്കമുള്ള ഒരു കൂട്ടം ആവശ്യങ്ങൾ രാജ്‌കുമാറിനെ മോചിപ്പിക്കുന്നതിനു പകരമായി വീരപ്പൻ ഉന്നയിച്ചു. കർണ്ണാടക-തമിഴ്‌നാട് സർക്കാരുകൾ വീരപ്പനുമായി മധ്യസ്ഥർ മുഖേനയുള്ള ഒത്തുതീർപ്പു ചർച്ചകൾക്കും തയ്യാറായി. ഒടുവിൽ 108 ദിവസത്തെ വനവാസത്തിനു ശേഷം 2000 നവംബർ 15-ന് രാജ്‌കുമാർ മോചിതനായി. *മരണവും അനന്തരസംഭവങ്ങളും* ബാംഗ്ലൂർ നഗരത്തിലെ സദാശിവ നഗറിലുള്ള തന്റെ വസതിയിൽ വിശ്രമജീവിതം നയിച്ചു വന്ന രാജ്‌കുമാർ 2006 ഏപ്രിൽ 12-ന് ഹൃദയസ്തംഭനത്തെ തുടർന്നു അന്തരിച്ചു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്ഠീരവ സ്റ്റുഡിയോയിലാണ് അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്തപ്പെട്ടത്. രാജ്‌കുമാറിന്റെ നിര്യാണ വാർത്ത അദ്ദേഹത്തിന്റെ ആരാധകരും ചലച്ചിത്രപ്രേമികളുമടങ്ങിയ പൊതുസമൂഹത്തിൽ മ്ലാനത പരത്തുകയും സംസ്ഥാനത്ത് അപ്രഖ്യാപിത ബന്ദിന്റെ പ്രതീതി ജനിപ്പിക്കുകയും ചെയ്തു. ധാരാളം വാഹങ്ങൾ അഗ്നിക്കിരയാവുകയും പോലീസ് വെടിവെയ്പിൽ എട്ടോളം പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.

Thursday, March 21, 2019


പരിസ്ഥിതിയും നസ്രാണിയും🌱🌳🌴🌴🌵☘️🍀 മനുഷ്യര്‍ ഭൂമിയെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍. പരിസ്ഥിതിയെപ്പറ്റി ആഴമായി ധ്യാനിക്കാതെ ആരോഗ്യകരമായ മെശിയാനിക ആധ്യാത്മികതയിൽ വളരുക എന്നത് തികച്ചും അസാധ്യമാണ്. നസ്രാണിയുടെ മെശിയാനിക ആരാധനയും ധ്യാനവുമൊക്കെ ഇന്ന് ശബ്ദ മലിനീകരണത്തിന്റെ മുഖ്യ കാരണങ്ങൾ ആയി മാറുമ്പോൾ ഒരു തിരിഞ്ഞു നടപ്പു അത്യാവശ്യമാണ്. പരിസ്ഥിതിയെയും ആധ്യാത്മികതയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ കണ്ടെത്താന്‍ യൂറോപ്പിലെ മാർപ്പാപ്പയുടെ പരിസ്ഥിതി സംരക്ഷണത്തക്കുറിച്ചുള്ള ചാക്രിക ലേഖനം വേണ്ടി വന്നു എന്നത് ഭാരതത്തിലെ മാർ തോമാ നസ്രാണിയെ സംബന്ധിച്ച് നാണക്കേടാണ്. *സുറിയാനി സഭയുടെ മൽപ്പാനും റൂഹാദ്ക്കുദിശായുടെ വീണയും ആയ മാർ അപ്രേമിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള ആഴമേറിയ ദർശനങ്ങളെക്കുറിച്ചു പോലും മലബാറിലെ സുറിയാനി സഭാ മക്കൾക്ക് കേട്ടുകേൾവി പോലും ഇല്ല എന്നതിൽ സഭാ നേതൃത്തവും ലജ്ജിക്കണം.* ഇതൊന്നും ഇല്ലെങ്കിലും ഭാരതീയരായ സാധാരണക്കാർക്ക് അവരുടെ വേദ ഗ്രന്ഥങ്ങൾ ആയ സുവിശേഷങ്ങളിലും ഗീതയിലും ഇന്ത്യയുടെ ഏറ്റവും വലിയ ആത്മീയവ്യക്തിത്വമായ ഗാന്ധിജിയിലും അന്വേഷിച്ചാല്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു വ്യക്തമായി ബോധ്യപ്പെടും. ചരാചരങ്ങള്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, തനിയെ വേറിട്ടൊരു അസ്തിത്വം ഒന്നിനും സാദ്ധ്യമല്ല എന്നത് അതിപുരാതനമായ ഒരു ഭാരതീയദര്‍ശനമാണ്. എല്ലാ പൂര്‍വ്വ സംസ്കാരങ്ങളിലും ഈ ചിന്തയുണ്ടായിരുന്നു. അതാകട്ടെ വളരെ ലളിതവുമാണ്. അവയവങ്ങളെല്ലാം ശരീരത്തിന്റെ ഭാഗമാണെന്നും അങ്ങനെയായിരുന്നാല്‍ മാത്രമേ അതിനു ശരിയായ ആരോഗ്യം നിലനിര്‍ത്താനാകൂ എന്നതുപോലെ, നാമോരോരുത്തരും ഈ മഹാപ്രപഞ്ചത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു, ജീവികളെല്ലാം അന്യോന്യം പങ്കുവയ്ക്കുക എന്നത് ഓരോന്നിന്റെയും അസ്തിത്വത്തിന്റെയും നിലനില്‍പ്പിന്റെയും കാതലാണെന്നും ഓര്‍ത്തുകൊണ്ടാല്ലാതെ അധികനാള്‍ മുന്നോട്ടുപോകാന്‍ പ്രകൃതിനിയമം അനുവദിക്കുകയില്ല. സ്നേഹത്തിൽ ഉള്ള ഈ സ്വരച്ചേര്‍ച്ചയിലൂടെയാണ് ഓരോ ജീവനും പൂര്‍ണ്ണതയിലെത്തുന്നത്. അറിഞ്ഞോ അറിയാതെയോ വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന വ്യതിരിക്തത ഏതെല്ലാം വിനാശങ്ങളിലേയ്ക്കാണ് മനുഷ്യവര്‍ഗ്ഗത്തെ കൊണ്ടെത്തിക്കുന്നത് എന്ന് നാം കണ്ടുതുടങ്ങിയിരിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ സഭാനേതൃത്വം ഈ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതിന് തെളിവാണല്ലോ, പരിസ്ഥിതിക്ക് ദൂഷ്യം ചെയ്യുന്ന പ്രവൃത്തികള്‍ പാപമാണെന്നും അവയെപ്പറ്റി കുറ്റബോധം ഉണ്ടായി കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കേണ്ടവയാണെന്നും അടുത്ത കാലത്തുണ്ടായ KCBC യുടെ വിലയേറിയ ഓര്‍മ്മപ്പെടുത്തല്‍. അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ആഴമായ സന്ദേശം ഇതാണ്. ഭൂമിയും അവളുടെ ധാരാളിത്വവും നമുക്ക് മുന്‍തലമുറയില്‍ നിന്ന് കിട്ടിയിട്ടുള്ള വീതമല്ല, മറിച്ച്, ഭാവിയെലെ കുഞ്ഞുങ്ങളില്‍ നിന്ന് നാം താത്ക്കാലികമായ ഉപയോഗത്തിനായി കടംകൊണ്ടിട്ടുള്ളവയാണ്‌ എന്നതത്രേ. ഭൂമിയെ നാം കുറെ നാളത്തേയ്ക്ക് മാത്രം ഉപയോഗിക്കുന്ന വാടകവീടായും കണക്കാക്കാം. അതില്‍ നമ്മള്‍ കേടുപാടുകള്‍ വരുത്തിയാല്‍ ഒരു പക്ഷെ, വാടക ചീട്ട് പുതുക്കിത്തരാതിരിക്കാന്‍ ഉടമസ്ഥന് തീരുമാനിക്കാം. അശ്രദ്ധ ഗുരുതരമെന്ന് കണ്ടാല്‍, താമസക്കാരെ നേരത്തെ ഒഴിപ്പിക്കാനും വകുപ്പുണ്ട് എന്ന് നാം മറക്കാതിരിക്കുന്നത് നന്ന്. *നിങ്ങൾ ഭൂമി എന്നേക്കുമായി വിൽക്കരുത്. എന്തെന്നാൽ ഭൂമി എന്റേതാണ്. നിങ്ങൾ പരദേശികളും കുടികിടപ്പുകാരുമാണ് ( ലേവ്യർ 25:23)* എന്റെ വീടും പറമ്പും എന്ന ഇടുങ്ങിയ സ്വാർത്ഥ ചിന്തക്ക് പകരം ഭൂമി മുഴുവന്‍ നമ്മുടെ വീടാണ് എന്നു വിശാലമായി ചിന്തിക്കാൻ പഠിക്കുക എന്നതാണ് ഇക്കൊളജിയുടെ അന്തരാര്‍ത്ഥം. എന്നാൽ ഇന്ന് സംഭവിക്കുന്നതോ? എല്ലാം കച്ചവടമായി മാറുകയാണ്. ധനമാണ് എവിടെയും ചാലകവസ്തു.സ്വാർത്ഥത വളരെയധികം വളർന്നിരിക്കുന്നു. ഇന്നിന്റെ നാർസിസ്റ്റ് തലമുറ പ്രകൃതി എന്നല്ല ദൈവത്തിനെ പോലും കാര്യാ സാധ്യത്തിനായി മാത്രം ഉപയോഗിച്ചു തള്ളുന്നു. ഇന്നത്തെ ശബ്ദ മലിനീകരണത്തിന്റെ പ്രധാന സ്രോതസ് കാര്യ സാധ്യ പ്രാര്ഥനകൾകൊണ്ടു നിറഞ്ഞ കരിസ്മാറ്റിക്ക് ധ്യാനം എന്ന ഓമനപ്പേരിൽ അയപ്പെടുന്ന ഭക്ത മെഗാ ഷോകൾ ആണ്. ബഹളത്തിന്റെയും ചൂഷണത്തിന്റെയും ആത്മീയത ആണ് എങ്ങും. ധനം ആണ് ദൈവം. ഫാ. ബോബി ജോസ് ഈശോയുടെ മരുഭൂവിലെ ഉപവാസത്തിനും ധ്യാനത്തിനും ശേഷമുള്ള പിശാചിന്റെ മൂന്നു പ്രലോഭനങ്ങളെ ആഴമായി വ്യാഖ്യാനിച്ചിട്ടുണ്ട്. അപ്പോള്‍ ഈശോ തനിച്ചായിരുന്നു. എന്നാല്‍ മൂന്നു സുവിശേഷങ്ങളിലും അതെപ്പറ്റി പരാമര്‍ശമുണ്ട് എന്നതിനാൽ ഇങ്ങനെയൊരു അനുമാനം ശരിയാകാം, അതില്‍ വളരെ കാതലായ സത്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നതിനാല്‍, ഈശോ തന്നെ ശ്ളീഹാന്മാരോട് തന്റെ അനുഭവം പങ്കുവച്ചിട്ടുണ്ടാവണം. ഈ പ്രലോഭനങ്ങളെല്ലാം ദൂരെക്കാഴ്ച്ചയെ മറക്കാനും തൊട്ടടുത്തുള്ള നേട്ടങ്ങളെ തിരഞ്ഞെടുക്കാനുമുള്ള ആഹ്വാനങ്ങളാണ്. നീണ്ട ഉപവാസത്തിന് ശേഷം വിശന്നുവലഞ്ഞിരിക്കുന്ന ഈശോയിക്കു കല്ലിനെ അപ്പമാക്കിക്കൂടേ എന്നായിരുന്നു അതിലൊന്ന്. എന്നാല്‍ അപ്പം അത്ര പെട്ടെന്ന് കൈയില്‍ വരുന്ന ഒന്നല്ല. കല്ല്‌ പൊടിഞ്ഞുണ്ടാകുന്ന പാറപ്പൊടി ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലെ പരിണാമത്തിനു ശേഷമാണ് ഉര്‍വ്വരതയുള്ള മണ്ണായിത്തീര്‍ന്ന് അപ്പമുണ്ടാക്കാനുള്ള ധാന്യത്തെ വളര്‍ത്തുന്ന മൂലകമായിത്തീരുന്നത്. അതിന് നീണ്ട ക്ഷമയും കാത്തിരിപ്പും ആവശ്യമുണ്ട്. അതിനു തയ്യാറല്ലാത്തവരാണ് കാണുന്ന പാറയെല്ലാം പൊട്ടിച്ച് ഉടനടി കാശാക്കി മാറ്റാന്‍ നോക്കുന്നത്. ഇത്തരം കുറുക്കുവഴികള്‍ പ്രകൃതിയെ കൊല്ലുന്നു എന്നു മനസ്സിലാക്കുക. ഓരോരുത്തരുടെയും ആത്യാത്മികതയുടെ ഭാഗമായി തീരണം സകല ജീവജലങ്ങളോടുമുള്ള സ്നേഹവും സംരക്ഷണ മനോഭാവവും. അത് മറക്കുന്നിടത്തു ആത്മീയതയില്ല എന്ന് ഈശോയുടെ പെരുമാറ്റത്തില്‍ നിന്ന് നാമറിയണം. സ്നേഹത്താൽ നിറയപ്പെട്ടവർക്കു ഒരു ഉറുമ്പിനെ പോലും പിന്നെ കൊല്ലുക അസാധ്യമായി തീരും. രാസവളങ്ങള്‍ ഉപയോഗിച്ച് ചുരുങ്ങിയ നേരംകൊണ്ട് അധികം വിളവുണ്ടാക്കുന്നതും ഇതേ രീതിയിലുള്ള മണ്ണിനോടുള്ള കയ്യേറ്റമാണ്. കീടനാശിനികള്‍ ഒരു കണക്കുമില്ലാതെ മണ്ണില്‍ ചേര്‍ക്കുന്നത് ഭൂമിയെ വിഷംകൊടുത്ത് കൊല്ലുന്നതിനു തുല്യമാണ്. ഭൂമിയും അവള്‍ പോറ്റുന്ന ജീവികളും മനുഷ്യനെ വിശ്വസിക്കുന്നു, എന്നാല്‍ നമ്മള്‍ ആ വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട്, വിഷംകൊടുത്ത് അവയെ സാവധാനം കൊല്ലുക എന്നത് വളരെ ഹീനമായ പാപമാണ്. *"നിങ്ങൾ പാർക്കുന്ന ദേശം മലിനമാക്കരുത്"(സംഖ്യാ 35:33)* താഴേയ്ക്ക് ചാടൂ, മാലാഖാമാര്‍ നിന്നെ താങ്ങിക്കൊള്ളും എന്ന് പിശാചു പറയുമ്പോള്‍, പ്രകൃതിനിയമത്തെ ലംഘിക്കാം, ഒന്നും വരാന്‍ പോകുന്നില്ല എന്നാണ്‌ അവന്‍ ഈശോയെ പ്രലോഭിപ്പിക്കുന്നത്. കുറെ ചില്ലറ നേര്ച്ചയിട്ടിട്ട്, അല്ലെങ്കില്‍ ഒരു കുര്‍ബാന ചൊല്ലാന്‍ പണം കൊടുത്തിട്ട്, എന്റെ കാര്യത്തില്‍ ദൈവം പ്രകൃതിനിയമത്തെ വകവയ്ക്കാതെ ചില അത്ഭുതങ്ങള്‍ കാണിക്കണം എന്ന് ആവശ്യപ്പെടുന്നതും ഇത്തരം പ്രലോഭനത്തിനു വഴങ്ങുകതന്നെയാണ്. ബഹളത്തിന്റെ മെഗാ ഷോ ആധ്യാത്മികത സ്വാർത്ഥതയുടെ വിഷം നിറഞ്ഞ ഈ ശൈലിയാണ് സകലരിലേക്കും കുത്തിവെച്ചുകൊണ്ടിരിക്കുന്നത്. എല്ലാ പരിഷ്കൃതരാജ്യങ്ങളും കൈവെടിഞ്ഞ ആണവോര്‍ജ്ജ-സാങ്കേതികവിദ്യയും ബ്രഹുത്ത് ഡാമുകൾ പണിയാനുള്ള തീരുമാനവുമൊക്കെയായി ഏകാധിപത്യ രീതിയിൽ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിനുത്തരവാദികള്‍ പ്രതീക്ഷിക്കുന്നത്, നമ്മുടെ കാര്യത്തില്‍ ഒരദ്ഭുതം തന്നെ നടക്കും, ഇതിനു മുമ്പ് മറ്റു രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ ഒരാപത്തും ഇവിടെ ഉണ്ടാവില്ല എന്നല്ലേ? പരിസരത്തിനും മനുഷ്യര്‍ക്കും വിപത്താകുമെന്ന്‌ നന്നായി അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം സാഹസങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന അധികാരികള്‍ക്കെതിരെ എല്ലാ വിധത്തിലും പ്രധിരോധം സൃഷ്ടിക്കാന്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കടമയുണ്ട്. തന്നെ കുമ്പിട്ടാരാധിക്കുക എന്നാണ് ഈശോയോട് മൂന്നാമതായി പിശാച് പറഞ്ഞത്. പിശാചിനെയും അവന്റെ ആഡംബരങ്ങളെയും ഉപേക്ഷിക്കുന്നു എന്ന് വാക്കുകൊടുത്തിട്ടാണ് ഓരോരുത്തരും മാമോദീസാ മുങ്ങി സഭയിലേക്ക് വന്നത്. മാമോദീസാ സ്വീകരിച്ചു മെശിയാനികർ ആയി തീർന്ന നമ്മൾ സമ്പന്നതയുടെയും താത്ക്കാലിക സൌകര്യത്തിന്റെയും ഇത്തരം പ്രലോഭനങ്ങള്‍ക്കു സമ്മതം മൂളുമ്പോള്‍ അത് ഭൂമിയോടും സഹോദരങ്ങളോടും ഭാവിയിലെ കുഞ്ഞുങ്ങളോടും ചെയ്യുന്ന വഞ്ചനയാണെന്ന്, അത് തിന്മകള്‍ക്കു (പിശാചിനു) മുമ്പില്‍ മുട്ടുമടക്കുകയാണെന്നുള്ള തിരിച്ചറിവ് യദാർത്ഥ ആത്മീയതയിൽ നിന്ന് കിട്ടുന്ന സാമാന്യ ബോധമാണ്. ഒരു കടിഞ്ഞാണുമില്ലാതെ, പരോക്ഷമായ തിന്മകളെയും പ്രത്യക്ഷമായ ആഡംബരങ്ങളെയും തിരഞ്ഞെടുത്ത്‌, സുഖലോലുപമായ ഒരു ജീവിതചര്യയെ മെനഞ്ഞെടുക്കാന്‍ മാടിവിളിക്കുന്ന റ്റി.വി. പരസ്യങ്ങള്‍ മണിക്കൂറില്‍ മുപ്പതു തവണയെങ്കിലും കാണുകയും അവയില്‍ ശ്രദ്ധ ചെലുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു താക്കീതുപോലും നല്‍കാന്‍ കഴിയാതെ വരികയും ചെയ്യുന്ന വിശ്വാസികളെ കാര്യത്തിന്റെ ഗൌരവം പറഞ്ഞു ബോധ്യപ്പെടുത്താന്‍ പള്ളിയില്‍ ദൈവവചനം പ്രഘോഷിക്കുന്ന പുരോഹിതര്‍ എന്തുകൊണ്ട് അവസരം കണ്ടെത്തുന്നില്ല? അടിസ്ഥാന മൂല്യങ്ങള്‍ക്കു വിലയില്ലാതാകുമ്പോള്‍ പരിസ്ഥിതി നശിക്കും. പരിസ്ഥിതിബഹുമാനം തെല്ലും ശീലിക്കാത്തവരുടെ ഭക്തി വെറും പുറംപൂച്ചാണ്. മത ഭ്രാന്തും വൈകാരികതയുടെ ഭക്തി പ്രസ്ഥാനങ്ങളും യദാർത്ഥ സഭാത്മക സ്നേഹത്തിന്റെ ആത്യാത്മികതയിൽ നിന്ന് മനുഷ്യനെ അകറ്റുന്നു. ഗീതയിലെ ഒരദ്ധ്യായം തന്നെ ഭക്തിയോഗത്തെപ്പറ്റിയാണ്‌. പാരിസ്ഥിതികമായ ധാരാളം കാഴ്ചപ്പാടുകള്‍ അതിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭാരതീയര്‍ എന്ന നിലയില്‍ ഈ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ നമുക്കും ആകണം. ഉദാ. പന്ത്രണ്ടാമദ്ധ്യായത്തില്‍ ഇങ്ങനെ വായിക്കാം. യേ തു ധര്മ്മ്യാ മൃതമിദം യഥോക്തം പര്യുപാസ തേ ശ്രദ്ധധാനാ മത്പരമാ: ഭക്താസ്തേ/തീവ മേ പ്രിയാ: എന്നെത്തന്നെ പരമമായി കരുതി, ഈ ധര്മ്മ്യാമൃതത്തെ ഇപ്പറഞ്ഞതിന്‍പടി ആരെല്ലാം വേണ്ടുംവണ്ണം ഉപാസിക്കുന്നുവോ, ആ ഭക്തന്മാര്‍ എനിക്ക് ഏറ്റവും പ്രിയരാകുന്നു. സി. രാധാകൃഷ്ണന്‍ (ഗീതാദര്‍ശനം) ഇതിന്റെ അര്‍ത്ഥം ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ഭക്തി എന്നത് സാര്‍വ്വലൌകികമായ നൈസര്‍ഗ്ഗിക ധര്‍മ്മമാണ്. കാരണം, എല്ലാ ജീവനും പ്രപഞ്ചജീവനോട്‌ സഹാജാഭിമുഖ്യമുണ്ട്. ജീവന്റെ അടിസ്ഥാനപരമായ ശേഷിയാണ് പങ്കുവയ്ക്കാനുള്ള (സ്നേഹിക്കാനുള്ള) കഴിവ്. ഭക്തി അതിന്റെ ഒരു ഭാഗമാണ്. മനുഷ്യജീവി എന്ന നിലയില്‍ നമുക്കുള്ള ധര്‍മ്മം അനുഷ്ഠിച്ചാല്‍ നമുക്കാവശ്യമുള്ളതൊക്കെ വന്നോളും എന്ന മനസ്സുറപ്പാണ് വേണ്ടത്. അതുണ്ടായാല്‍, എല്ലാ ദാരിദ്ര്യവും അവസാനിക്കും. പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ആരുടേയും സ്വകാര്യസ്വത്തല്ല, ഉല്പന്നങ്ങളും സേവനങ്ങളും കച്ചവടച്ചരക്കാക്കരുത് എന്നാണു ഗീതയുടെ പാഠം. ജീവിതത്തില്‍ മനോസുഖവും ശാന്തിയും ആഗ്രഹിക്കുന്നെങ്കില്‍, അതിനു പ്രഥമപ്രധാനമായി വേണ്ട കാര്യം അകത്തും പുറത്തും സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ്. ഭൂമിയെ സംബന്ധിച്ചു പറയുമ്പോള്‍, കടലും മലകളും പുഴകളും വൃക്ഷങ്ങളും പക്ഷിമൃഗാദികളും അവരവരുടെ കൃത്യം നിര്‍വഹിക്കുന്നുണ്ട്. ഇവയെല്ലാം ഒന്നിനോടൊന്നു ബന്ധപ്പെട്ടു കിടക്കുന്നു. ആന്തരികമായ ഈ ബന്ധത്തെ തകര്‍ത്ത്, അസ്വാരസ്യമുണ്ടാക്കുന്നത് മനുഷ്യന്‍ മാത്രമാണ്. ഒരു മരത്തിന്റെ ഉദാഹരണം മാത്രമെടുത്താല്‍, അത് വെട്ടിമാറ്റപ്പെടുമ്പോള്‍, ചുറ്റുപാടുമുണ്ടായിരുന്ന തണല്‍ നഷ്ടപ്പെടുന്നു. നിലം ചൂടാകുന്നു. ആ വൃക്ഷത്തെ ആശ്രയിച്ചിരുന്ന പക്ഷികളും മറ്റനേകം ജീവികളും സ്ഥലംവിടുന്നു. മരത്തിന്റെ ഇലകളുടെയും പൂക്കളുടെയും കനികളുടെയും ഗന്ധം ഇല്ലാതാകുന്നു. മണ്ണില്‍ ആഴ്ന്നിറങ്ങി അതിന്റെ വേരുകള്‍ സ്ഥാപിച്ചിരുന്ന വായു- ജൈവോര്‍ജ്ജസഞ്ചാരങ്ങള്‍ നിലക്കുന്നു. സന്തുലിതമായിരുന്ന ആ ഇടം അസന്തുലിതമായ മറ്റൊരു ഇടമായി മാറുന്നു. പരിസ്ഥിതിയെപ്പറ്റിയും മെശിയാനിക ആധ്യാത്മികതയെപറ്റിയും ചിന്തിക്കുമ്പോള്‍ ഓര്‍ത്തെടുക്കേണ്ട മറ്റൊരു പ്രധാന കാര്യം മനുഷ്യരാശിക്ക് കൈമോശം വന്നുപോയ പ്രകൃതിയുടെയും മെശിയാനിക ആധ്യാത്മികതയുടെയും നിഗൂഡഭാഷയാണ്‌. (Mystic nature) പ്രകൃതിക്ക് ഒരു ഗൂഡാത്മകതയുണ്ട്. പ്രകൃതിയുടെ ഒരു കണ്ണിയായി കഴിഞ്ഞിരുന്നത്രയും കാലം മനുഷ്യനും അതില്‍ പങ്കുപറ്റിയിരുന്നു. തനതായ ഭാഷകള്‍ രൂപപ്പെടുത്തിയെടുക്കുന്നതുവരെ ജീവജാലങ്ങളുടെ മൌനഭാഷയുപയോഗിച്ച് അവനും മരങ്ങളും മൃഗങ്ങളും പക്ഷികളുമായി സംവദിച്ചിരുന്നു എന്നത് സ്വാഭാവികമാണ്. സാര്‍വത്രികവും ദൈവികവുമായ ഒരു തലം ആ ബന്ധത്തിലുണ്ടായിരുന്നു. പ്രപഞ്ചത്തിലുള്ള ബാക്കിയെല്ലാം ഇന്നും ഇങ്ങനെ പരസ്പരം സംവദിക്കുമ്പോള്‍, മനുഷ്യന്‍ മാത്രം ഒന്നും മനസ്സിലാക്കാനാവാതെ, സ്വന്തം വഴിക്ക് ചരിക്കുകയും അത് പ്രകൃതിക്ക് എതിരാവുകയും ചെയ്യുന്നു. പ്രാകൃതികമായ ഈ സംവാദനവിരുത് നാം തിരിച്ചുപിടിക്കണം. നമ്മുടെ ഇടപെടലുകള്‍ പ്രകൃതിയെ എങ്ങനെയെല്ലാം നോവിക്കുന്നു, മുറിപ്പെടുത്തുന്നു, കൊല്ലുന്നു എന്നൊക്കെ തിരിച്ചറിയാന്‍ അതാവശ്യമാണ്. പ്രപഞ്ചരഹസ്യങ്ങളുടെ ഉള്ളറിയുന്നതിലൂടെ മാത്രമേ അതിലൊളിഞ്ഞിരിക്കുന്ന വശ്യതയും മനോഹാരിതയും നാം അനുഭവിച്ചറിയുകയുള്ളൂ. ദൈവം മനുഷ്യന് നൽകിയ കല്പനകളിൽ ഒന്നാണ് കൊല്ലരുത് എന്നത്. ഭാരതീയ ആധ്യാത്മികതയിലും അഹിംസയുടെ ആഴമേറിയ അർത്ഥ തലങ്ങൾ കാണാം. (Thou Shalt Not Kill The exact Hebrew of this biblical phrase is "lo tirtzack" which accurately translates as "any kind of killing whatsoever.") ആദിമ മനുഷ്യന് പറുദീസായിൽ യാതൊന്നിനെയും കൊല്ലേണ്ട ആവിശ്യം ഇല്ലായിരുന്നു. ജീവജാലങ്ങൾ എല്ലാം പരസ്പരം സുഹൃത്തുക്കൾ ആകുമ്പോൾ മനുഷ്യൻ മാത്രമല്ല ഒരു മൃഗവും പരസ്പരം കൊന്നു തിന്നിരുന്നില്ല എന്ന ഒരു വലിയ ആശയം ഉല്പത്തി പുസ്തകത്തിൽ നിന്ന് മനസിലാക്കി എടുക്കാം. പാപം ചെയ്യുന്നതിന് മുൻപ് മനുഷ്യൻ സസ്യഭുക്ക് ആയിരുന്നതായി ഉത്പ്പത്തി പുസ്തകത്തിൽ നാം കാണുന്നു. മനുഷ്യൻ മാത്രമല്ല സകല ജീവികളും സസ്യങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഫലങ്ങൾ മാത്രം കഴിച്ചു ജീവിക്കുന്നവ ആയിരുന്നു. (ഉത്‌പ്പത്തി1:29,30) സകലതും സകലതിനോടും സ്നേഹത്തിൽ ബന്ധപ്പെട്ട് പരസ്പര കരുതലോടെ ജീവിച്ചു. ഒരു ചെറു ജീവൻ പോലും അവിടെ സംരക്ഷിക്കപ്പെട്ടു. ഏദൻ തോട്ടം കൃഷി ചെയ്യുവാനും സംരക്ഷിക്കുവാനും ആയി ദൈവമായ കർത്താവു മനുഷ്യനെ അവിടെയാക്കി എന്ന് ഉൽപ്പത്തി പുസ്തകം രണ്ടാം അദ്ധ്യായം പതിനഞ്ചാം വാക്യത്തിൽ നാം കാണുന്നു. പ്രകൃതിയെ സംരക്ഷിക്കുക, കൃഷി ചെയ്യുക എന്നതൊക്കെ ആദിമ മനുഷ്യന് ദൈവം നൽകിയ ഉത്തരവാദിത്തം തന്നെ ആയിരുന്നു എന്ന് ഇവിടെ കാണാം. മനുഷ്യന് സുഹൃത്തുക്കളായി മൃഗങ്ങളെ ദൈവം നൽകി. അവക്ക് പേരിടാൻ മനുഷ്യന്റെ അടുത്തേക്ക് ദൈവം അവയെ കൊണ്ട് വന്നു. സ്നേഹത്തോടെ അവക്ക് ഓരോന്നിനും അവൻ പേരു നൽകി. ( ഉല്പത്തി 2:20). നാം സ്നേഹിക്കുന്ന വളർത്തു മൃഗങ്ങൾക്ക് നാം പേരിടുന്ന പോലെ തന്നെ ആദി മനുഷ്യനും അവക്ക് പേരിട്ടു. അങ്ങനെ സകല ജീവജാലങ്ങളുടെയും സുഹൃത്തും സംരക്ഷനുമായി ദൈവം മനുഷ്യനെ ചുമതലപ്പെടുത്തി. സ്നേഹത്തിൽ നിന്ന് ഉണ്ടാകുന്ന വലിയ സൗഹൃദം ആയിരുന്നു ആദി മനുഷ്യനെപ്പറ്റിയുള്ള ബൈബിൾ വിവരങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. സ്നേഹമെന്ന ദൈവത്തെ ആരാധിക്കുന്നവന് സ്നേഹത്തോടെ അല്ലെ സഹ ജീവികളോട് പെരുമാറാൻ സാധിക്കു. അതൊരു ചെറിയ ഉറുമ്പാണെങ്കിൽ പോലും. എന്നാൽ ഇന്ന് നമ്മുടെ ആധ്യാത്മിക ഇതൊക്കെ നമ്മെ പഠിപ്പിക്കുന്നുണ്ടോ? സഹ ജീവികളോടുള്ള കരുതലും സ്നേഹവും മനുഷ്യന് നഷ്ട്ടപ്പെട്ടു. ഒരിക്കലും അവസാനമില്ലാത്ത സകലത്തിനെയും ഉൾക്കൊള്ളുന്ന സ്നേഹമെന്ന ദൈവത്തിനു പകരം വെറും തന്റെ കാര്യങ്ങൾ സാധിച്ചെടുക്കാനുള്ള വെറും കാര്യ സാധ്യ ദൈവമാക്കി ദൈവത്തെ പോലും സ്വാർത്ഥത നിറഞ്ഞ മനുഷ്യൻ പാടെ ഒതുക്കി കളഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്ത് മിണ്ടാപ്രാണികളെ ക്രൂരമായി കൊലപ്പെടുത്തി മനുഷ്യൻ അവന്റെ സുഖം മാത്രം തേടി നടക്കുന്നു. പ്രകൃതിയിൽ പാപ രക്തം വീണതോടെ കൃഷി ചെയ്തിട്ടും മണ്ണ് ഫലം തരാതായി (ഉൽപ്പത്തി 4:12). നിരന്തരമായ പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്നു. പ്രകൃതി പോലും മനുഷ്യന്റെ പാപം മൂലം ആണ് മനുഷ്യനെതിരെ തിരിയുന്നതെന്നു മനസിലാക്കാനുള്ള ആധ്യാത്മികത പോലും നമുക്കിന്ന് ഇല്ലാതായിരിക്കുന്നു.. ("നിങ്ങൾ പാർക്കുന്ന ദേശം മലിനമാക്കരുത്"(സംഖ്യാ 35:33)) ആദിമ മനുഷ്യനെ ദൈവം സൃഷ്ടിച്ചപ്പോൾ ഉണ്ടായിരുന്ന സ്നേഹത്താലും പരസ്പര ആശ്രയത്താലും ഉണ്ടായിരുന്ന പറുദീസയിലെ മനോഹരമായ ആ പഴയ ജീവിതാവസ്ഥയിലേക്ക് തിരിച്ചു പോകാൻ ഈ വൈകിയ വേളയിൽ എങ്കിലും നമുക്കൊന്നു ശ്രമിച്ചൂടെ? മിശിഹാ സകല പാപങ്ങളും നീക്കി നമ്മെ പഴയ ചൈതന്യത്തിലേക്കു തിരിച്ചു കൊണ്ടു വന്നിരിക്കുന്ന ഈ സാഹചര്യം അതിനു ഏറ്റവും ഉത്തമം അല്ലെ? പ്രത്യേകിച്ച് മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും ആധ്യാത്മിക മാർഗ്ഗം ആയി സ്വീകരിച്ചിരിക്കുന്ന ഭാരതീയരായ മാർത്തോമാ നസ്രാണികൾക്കു അതിൽ കൂടുതൽ ഉത്തരവാദിത്തം ഇല്ലേ? പ്രകൃതിയെയും മനുഷ്യസഹോദരങ്ങളെയും സ്നേഹിക്കുന്ന, 'വസുധൈവ കുടുംബകം' എന്ന് ഉദ്ഘോഷിക്കുന്ന, 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് ഉടയതമ്പുരാനോട് ആത്മാർത്ഥമായി പ്രാർതിക്കുന്ന ആ വിശുദ്ധ ശൈലിയല്ലേ നസ്രാണിയുടെ മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും. അഹിംസയിളും യദാർത്ഥ സ്നേഹത്തിലും അടിസ്ഥാനമിട്ട യഥാർത്ഥ ഭാരതീയ ശൈലി തന്നെ ആണത്. നമുക്ക് കാതലായ നന്മകളെ കൈക്കൊള്ളം. നമ്മുടെ അനുകരണീയ മാതൃകാ ജീവിത ശൈലി കണ്ടു നമ്മുടെ സഹോദരങ്ങളുടെ ഇടയിൽ നമ്മുടെ ഗുരുവും നാഥനും ആയവൻ മഹത്വപ്പെടട്ടെ. ഓർക്കുക സഹോദരങ്ങളെ. നിങ്ങൾ ഭൂമി എന്നേക്കുമായി വിൽക്കരുത്. എന്തെന്നാൽ ഭൂമി എന്റേതാണ്. നിങ്ങൾ പരദേശികളും കുടികിടപ്പുകാരുമാണ് ( ലേവ്യർ 25:23) *നാം പ്രകൃതിയുടെ ഉടയവർ അല്ല. ഉടയവൻ അവയെ പടച്ചവൻ - സർവ്വശക്തനായ ആലാഹ ആണ്. നാം കാര്യസ്ഥരാണ്, കാവൽക്കാരാണ്, സംരക്ഷകർ ആണ്.*

സുഹൃത്തുക്കളെ ഈ കഥ ദയവായി ഒന്ന് വായിക്കണമേ. കഥയിൽ കാര്യം ഉണ്ടങ്കിൽ മറ്റുള്ളവർക്ക് ആയി ഷെയർ ചെയ്യുമല്ലോ. അമ്മ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ അന്ന് ഉണർന്നത്.. "എന്തൊരു ഉറക്കമാണ് എന്റെ മോനെ ഇത്, നേരം എത്രയായി എന്നറിയുമോ? ഇന്ന് കോളേജിൽ ഒന്നും പോകുന്നില്ലേ നീയ്?" അത് കേട്ട ഞാൻ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു പക്ഷെ എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ലാ.. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി,, പക്ഷെ പറ്റുന്നില്ലാ.. ഞാൻ പേടിച്ചു അമ്മെ അമ്മെ എന്ന് ഉറക്കെ വിളിച്ചു...... !!! എന്റെ അമ്മ അതൊന്നും കേൾക്കുന്നില്ലാ.. എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല അമ്മെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.. എന്റെ അമ്മ പക്ഷെ ഒന്നും കേൾക്കുന്നില്ല.. ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട് അവിടെ തന്നെ അതുപോലെ കിടന്നു.. ആരും കേൾക്കുന്നില്ലാ.. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പുന്നാര അമ്മ എന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു, എന്നിട്ട് എന്നെ വിളിച്ചു.. ഞാൻ അനങ്ങുന്നത് കാണാഞ്ഞപ്പോൾ അമ്മ എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ അമ്മയോട് പറയുന്നത് ഒന്നും അമ്മ കാണുന്നെ ഇല്ലാ.. പിന്നീട് എന്റെ അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് എന്നെ തട്ടി വിളിക്കാൻ തുടങ്ങി.. ആ ഉച്ചത്തിലുള്ള നിലവിളി കേട്ട് എന്റെ സഹോദരങ്ങളും അപ്പയും അയൽവാസികളും അടക്കം ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു . അവരോടായി അമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് പറയുകയാണ് "ഞാൻ എത്ര വിളിച്ചിട്ടും എന്റെ കൊച്ച് എണീക്കുന്നില്ല . എന്റെ പോന്നു മോൻ അനങ്ങുന്നില്ല" എന്നൊക്കെ. ഞാൻ ഉറക്കെ പറയാൻ എന്തൊക്കെയോ ശ്രമിച്ചു,, എന്റെ അമ്മെ കരയാതെ "എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന്. എന്നാൽ എന്റെ കൈലുകൾ മാത്രം അനക്കാൻ പറ്റുന്നില്ല" എന്ന്.. പക്ഷെ എന്റെ സംസാരം അവരാരും കേള്ക്കുന്നു പോലുമില്ലാ.. എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്… അവർക്കിടയിൽ കിടന്നു എന്റെ അനിയനും അനിയത്തിയും ഒക്കെ വാവിട്ടു നിലവിളിക്കുന്നുണ്ട് അത് പോലും അമ്മ കേള്ക്കുന്നില്ലാ.. അമ്മ വാവിട്ടു കരഞ്ഞു കരഞ്ഞു ബോധം മറഞ്ഞു ചരിഞ്ഞു വീഴുന്നു . എന്റെ അപ്പ ഒരു ഭ്രാന്തനെ പോലെ പൊട്ടി കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു നീ ഈ കണ്ണ് തുറക്കെന്റെ മോനെ എന്ന് പറയുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ വീട്ടിലേക്ക് ആളുകള് വന്നു നിറഞ്ഞു.. അവരിൽ ചിലര് അടുത്തുള്ളവരോട് ചോദിക്കുന്നത് ഞാൻ കേട്ടു, "എപ്പോഴാണ് മരിച്ചത്" എന്ന്!!!!!!!!.. അപ്പോൾ ഞെട്ടലോടെ ഞാനാ സത്യം അറിഞ്ഞു ഇനി ഒരിക്കലും എന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എനിക്ക് മടങ്ങാൻ സാധിക്കില്ലന്നു. എന്നെന്നേക്കുമായി ഞാൻ ഈ ലോകത്തു നിന്നും നിന്ന് ആകറ്റപ്പെട്ടിരിക്കുന്നു. അപ്പോൾ എന്നെ ആരോ വന്നു വെളുത്ത തുണി കൊണ്ട് മൂടി. ഞാനവരോട് സങ്കടം സഹിക്ക വയ്യാതെ ഉറക്കെ കരഞ്ഞു വിളിച്ചു പറഞ്ഞു “ എനിക്ക് പേടിയാകുന്നു എന്ന്” എന്നാൽ അത് ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല. എന്റെ കൂട്ടുകാര്, കുടുംബക്കാർ, നാട്ടുകാർ എല്ലാവരും ഓരോരുത്തരായും കൂട്ടമായും എന്റെ വീട്ടിലേക്കു വരാൻ തുടങ്ങി.. എന്റെ ഒരു അടുത്ത ബന്ധു ഉണ്ട്.. അവര്ക്ക് നടക്കാൻ പോലും പറ്റില്ലാ, അവരും വന്നു.. അവർക്ക് അസുഖമായി കിടപ്പിലായിരുന്നു, അവിടം വരെ ഒന്ന് പോയിട്ട് വരാൻ എന്നോട് അമ്മ എന്നും പറയുമായിരുന്നു, ഞാൻ അങ്ങോട്ട് ഒന്ന് പോകണം എന്ന് എല്ലാ ദിവസവും വിചാരിച്ചതുമാണ്. പക്ഷെ എന്തൊക്കെയോ തിരക്കുകൾ കാരണം പോകാൻ സാധിച്ചതുമില്ലായിരുന്നു ഇപ്പോൾ ഇതാ അവർ എന്നെ കാണാൻ വയ്യാത്ത ശരീരവും വെച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു. അതിനിടയിലാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്.. എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു മാടക്കടയിലെ ഒരു ചേട്ടൻ. അദ്ദേഹം ഞാൻ ഓഫീസിൽ പോകുമ്പോഴും, വരുമ്പോഴും പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്തത് പോലെ നടിച്ചിരുന്നു, അഷ്ട്ടിക്കു വകയില്ലാത്ത ഇത്തരക്കാരോട് മിണ്ടുന്നത് പോലും നാണക്കേടായി എനിക്കന്നു തോന്നിയിരുന്നു . അദ്ദേഹവും എന്നെ കാണാൻ വന്നു. സങ്കടത്തോടെ എന്നെ നോക്കുന്നു . അതുപോലെ എന്റെ ഒരു അയൽവാസി, അയാൾക്ക് കഴിഞ്ഞയാഴ്ച വാഹവാപകടത്തിൽ പെട്ട് പരിക്ക് പറ്റിയിരുന്നു എന്ന് അപ്പ പറയുന്നത് കേട്ടിരുന്നു .അങ്ങോട്ട് ഒന്ന് പോകാൻ എനിക്ക് സമയം ഇല്ലായിരുന്നു… അയാളും ഇന്ന് ഓഫീസിൽ പോലും പോകാതെ എന്റെ വീട്ടില് എന്റെ തൊട്ടരികിൽ കണ്ണ് തുടച്ചു നിൽക്കുകയാണ്... ഓരോരുത്തരെ ആയി ഞാൻ നോക്കുന്നതിനിടയിലാണ് ഞാനത് കണ്ടത് . മുറിയുടെ ഒരു മൂലയിൽ ഒറ്റയ്ക്ക് നിന്ന് കൊണ്ട് എന്റെ പഴയൊരു ഉറ്റമിത്രം വിതുമ്പുന്നു. എന്റെ ആത്മ സുഹൃത്തായിരുന്ന അവനോട് ഞാൻ പിണങ്ങിയിട്ടു ഇപ്പോൾ വര്ഷം 2 കഴിഞ്ഞു. അതിനു ശേഷം എത്ര തവണ അവൻ എന്നോട് മിണ്ടാൻ ശ്രമിച്ചു, ഞാൻ മാറി നടന്നതായിരുന്നു.. അവനും എന്നെ നോക്കി ഒത്തിരി സങ്കടത്തോടെ കരയുകയാണ്. എനിക്ക് അവനോടു ഒന്ന് സംസാരിക്കണം എന്ന് തോന്നി. ഞാൻ അവനെയുറക്കെ വിളിച്ചു. പക്ഷെ അവനും കേള്ക്കുന്നില്ലാ.. അവസാനമായി അതാ വികാരിയച്ചൻ വന്നിരിക്കുന്നു. കഴിഞ്ഞ തിങ്കൾ ആഴ്ച അച്ചനെ വഴിയിൽ വെച്ച് കണ്ടിരുന്നു. അപ്പോൾ കുമ്പസാരിക്കാതെ, ഖുർബാന അർപ്പിക്കാതെ നടക്കരുതെന്നും എപ്പോളും ഒത്തിരി വിശുദ്ധിയോടെ ഒരുക്കത്തോടെ ജീവിക്കണമെന്നും അച്ചൻ സ്നേഹത്തോടെ ഉപദേശിച്ചതും പള്ളിയിലേക്ക് സ്നേഹ പൂർവ്വം വിളിച്ചതും ഞാനോർത്തു. എനിക്കിനിയും ജീവിതം ഉണ്ടല്ലോ. കുറച്ചു പ്രായമാകുമ്പോൾ മതി പള്ളിയും ഈശോയും എന്നായിരുന്നു എന്റെ പോളിസി. പാപിയായ എന്റെ ഈ പാപങ്ങൾ ഇനി മായിച്ചു കളയാൻ സാധിക്കില്ലല്ലോ എന്നോർത്തു തേങ്ങുമ്പോൾ അതാ മരിച്ച എന്നെ അതിയായി പേടിപ്പെടുത്തുന്ന ഒരു പാട്ടു കേൾക്കുന്നു. മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ കൂടെ പോരും നിൻ ജീവിത ചെയ്തികളും സൽ കൃത്യങ്ങൾ ചെയ്യുക അലസത കൂടാതെ ഇനി ഒരു അവസരം ലഭിച്ചാൽ ഞാൻ ഏറ്റവും വിശുദ്ധിയോടെ എന്റെ ഈശോയോട് ചേർന്ന് തന്നെ ജീവിച്ചുകൊള്ളാം എന്ന് പ്രാര്ഥിച്ചപ്പോൾ അതാ അടുത്ത ഈരടികൾ കേൾക്കുന്നു. മങ്ങിയൊരന്തി വെളിച്ചത്തിൽ ചെന്തീ പോലൊരു മാലാഖ വിണ്ണിൽ നിന്നെൻ മരണത്തിൻ സന്ദേശവുമായി വന്നരികിൽ കേട്ട് നടുങ്ങി മനമിളകി ഭീതി വലർന്നെൻ സ്വരമിടറി മിഴി നീർ തൂകി ഉണർത്തിച്ചു ഞാനൊരു നിമിഷം ഒരുങ്ങട്ടെ ദൂതൻ പ്രാർഥന കേട്ടില്ല സമയം തെല്ലും തന്നില്ല മൃതിയുടെ പിടിയിലമർന്നു ഞാൻ നാഥാ നീ താൻ അവലംബം . " പൂർണമായും കേൾക്കുവാൻ: Maranam Varum Oru Naal Orkkuka Marthya Nee: http://www.youtube.com/playlist?list=PLyGVIJeZKctPXl4rFWjMIYpa8vNCNhH5u പെട്ടെന്ന് എന്റെ തലക്ക് മുകളിലെ ഫാനിന്റെ കറക്കം നിന്നു. മുറി ആകെ ഇരുട്ടായി. ആരോപറയുന്നത് കേട്ടു.. കറണ്ട് പോയതാണ്,, ആരോ എമർജൻസി തെളിയിച്ചതും എന്റെ അമ്മ എന്നെ ഉറക്കെ വിളിച്ചതും ഒരുമിച്ചായിരുന്നു....! "യെന്തൊരു കിടപ്പാണ് ഇത്.. ഇന്ന് നീ കോളേജിൽ പോണില്ലേ.....?" ഞാൻ ചാടി എണീറ്റു. ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു.. അതെ ഞാൻ സ്വപ്നത്തിൽ നിന്നും ഉണരുകയായിരുന്നു.. അതെ..എല്ലാം...! എന്റെ വെപ്രാളം കണ്ടു അമ്മ ചോദ്യം ആവര്ത്തിച്ചു .. ഞാൻ പറഞ്ഞു..ഇല്ല..ഇന്ന് കോളേജിൽ പോകുന്നില്ല.. നമുക്ക് അമ്മ പറഞ്ഞവരെയും കുടുംബക്കാരെയും എല്ലാം ഇന്ന് തന്നെ കാണാൻ പോകണം… വരുന്ന വഴിക്ക് എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലും പോകണം. പിന്നെ നമുക്ക് പള്ളിയിലും ഒന്ന് പോണം. കുമ്പസാരിക്കണം. ഓർക്കുക.. മരണം വിളിപ്പാടകലെ.. ഏത് നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. ശത്രുതയും വെറുപ്പും എന്തിനാണ് ? ഇന്ന് ക്ഷമിക്കാൻ ഒരു പക്ഷെ കഴിഞ്ഞില്ലെങ്കിൽ പിന്നേ ഒരിക്കലും പറ്റിയില്ലന്നു വരാം . ഇന്ന് സ്നേഹിക്കാൻ പറ്റിയില്ലങ്കിൽ പിന്നേ ഒരു അവസരം ലഭിച്ചെന്നു വരില്ല. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്കര്മ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം ഒത്തിരി പ്രധാന്യത്തോടെ തന്നെ കാണുക. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, പള്ളിയിൽ പോയി പരിശുദ്ധ ഖുർബാനയിൽ പങ്കുകൊണ്ടു പരിശുദ്ധ ഖുർബനായിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുക. അങ്ങനെയായാൽ ഏതു നിമിഷമായാലും സംതൃപ്തിയും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട് സന്തോഷത്തോടെ വിട പറയാം... "മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ കൂടെ പോരും നിൻ ജീവിത ചെയ്തികളും സൽ കൃത്യങ്ങൾ ചെയ്യുക അലസത കൂടാതെ മങ്ങിയൊരന്തി വെളിച്ചത്തിൽ ചെന്തീ പോലൊരു മാലാഖ വിണ്ണിൽ നിന്നെൻ മരണത്തിൻ സന്ദേശവുമായി വന്നരികിൽ കേട്ട് നടുങ്ങി മനമിളകി ഭീതി വലർന്നെൻ സ്വരമിടറി മിഴി നീർ തൂകി ഉണർത്തിച്ചു ഞാനൊരു നിമിഷം ഒരുങ്ങട്ടെ ദൂതൻ പ്രാർഥന കേട്ടില്ല സമയം തെല്ലും തന്നില്ല മൃതിയുടെ പിടിയിലമർന്നു ഞാൻ നാഥാ നീ തൻ അവലംബം . " പൂർണമായും കേൾക്കുവാൻ: Maranam Varum Oru Naal Orkkuka Marthya Nee: http://www.youtube.com/playlist?list=PLyGVIJeZKctPXl4rFWjMIYpa8vNCNhH5u 80 വയസു വരെ ആയുസുണ്ടെങ്കിൽ പോലും 30000 ദിവസം മാത്രമുള്ള ഈ കുഞ്ഞു ജീവിതത്തിന്റെ അവസാനം എപ്പോൾ വേണമെങ്കിലും ആകാം . എല്ലാം ഉപേക്ഷിച്ചു പോകുന്ന ആ നിമിഷത്തിലെക്കാണു നാം ഓരോരുത്തരും നടന്നടുക്കുന്നത് എന്നത് മറക്കരുത് . അതിനാൽ സ്വാർഥത കൈവെടിഞ്ഞു സ്നേഹിക്കാം നമുക്ക് നിഷ്കളങ്കമായി . സ്നേഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിധി ദിവസത്തിൽ നാം പരിശോധിക്കപ്പെടുക . ( CCC 1470) സമയത്തിന്റെ പരിസമാപ്തിയിൽ ദൈവ രാജ്യം അതിന്റെ പൂർണത പ്രാപിക്കും . അപ്പോൾ നീതിമാന്മാർ ശരീരത്തിലും ആത്മാവിലും മഹത്തീക്രിതമായി മിശിഹായോടു കൂടെ എന്നേക്കും ഭരിക്കും ; ഭൌതിക പ്രപഞ്ചം തന്നെ രൂപാന്തരീക്രിതം ആകും. അപ്പോൾ നിത്യ ജീവിതത്തിൽ ദൈവം (സ്നേഹം ) എല്ലാവർക്കും എല്ലാമാകും . ( 1 കോറി 15-28) ( CCC 1060) ( മനുഷ്യ നന്മ ആഗ്രഹിക്കുന്ന, സ്നേഹത്തെ ദൈവമായി കാണുന്ന സുഹൃത്തുക്കള് ദയവായി ഇതു ഷെയർ ചെയ്യുക. കാരണം മരണവുമായി ഉള്ള അടുപ്പം ഓരോ ദിവസവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്.)