*പൂച്ചകളില്‍ നിന്ന് പകരുന്ന രോഗങ്ങള്‍.*
മറ്റു വീട്ടുമൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വീടുകളില്‍ യഥേഷ്ടം സഞ്ചരിക്കുന്ന ഒരു ഓമന മൃഗമാണ് പൂച്ച. ഇന്ന് നമ്മുടെ നാട്ടില്‍ അനേകം വിദേശ ഇനം പൂച്ചകളേയും വളര്‍ത്തുന്നുണ്ട്. ഇവയെ ഓമനിച്ച് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന പല കാര്യങ്ങളുമുണ്ട്. ഇവയില്‍ നിന്ന് പല രോഗങ്ങളും മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ട്. ഇവ ഏതൊക്കെയാണെന്നും പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.
ടോക്‌സോ പ്ലാസ്‌മോസിസ്
ടോക്‌സോപ്ലാസ്മ ഗോണ്‍ഡി എന്ന ഒരു പാരസൈറ്റ് ആണ് രോഗം പരത്തുന്നത.് എലികളെയും മറ്റു ചില പ്രാണികളെയും തിന്നുന്നതു വഴി ഇവ പൂച്ചയുടെ വയറ്റില്‍ എത്തുകയും കുടല്‍ ഭിത്തികളില്‍ പെരുകുകയും മുട്ടകള്‍ വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. വിസര്‍ജ്യങ്ങള്‍ അശാസ്ത്രീയമായി പരിസരങ്ങളില്‍ വലിച്ചെറിയുമ്പോഴും വൃത്തിയില്ലാതെ ഇവയെ സമീപിക്കുമ്പോഴും നന്നായി കൈകഴുകാതെ അണുക്കള്‍ പിടിച്ചിരിക്കുന്ന പഴങ്ങള്‍ , പച്ചക്കറികള്‍ എന്നിവ തിന്നുന്നതു വഴിയും ശരിയായി പാകം ചെയ്യാത്ത മാംസഭക്ഷണം കഴിക്കുന്നതു വഴിയും ഇത് മനുഷ്യരില്‍ എത്തി രോഗം പരത്തുന്നു.
ഗര്‍ഭിണികള്‍
ഗര്‍ഭം അലസല്‍, മാസം തികയാത്ത കുട്ടികളുടെ ജനനം, ഇത്തരം കുട്ടികളില്‍ കാഴ്ചയില്ലായ്മ, മാനസിക വളര്‍ച്ചകുറവ്, മഞ്ഞപിത്തം, എന്നിവ ഉണ്ടാകുന്നു. ഇവര്‍ പൂച്ചകളുടെ സാമീപ്യം ഒഴിവാക്കണം.
ലക്ഷണങ്ങള്‍
പനി, ശരീരത്തിനു പ്രതിരോധശക്തി നല്‍കുന്ന ലിംഫ് നോഡുകളില്‍ നീര്, ഇതുവഴി പ്രതിരോധ ശക്തികുറക്കുക, തലച്ചോറില്‍ രോഗം ബാധിക്കാനുള്ള സാദ്ധ്യത
പേവിഷബാധ
ഒരു തരം വൈറസ് ഉണ്ടാക്കുന്ന രോഗമാണ്. കുറുക്കന്‍, ചെന്നായ, പേ പിടിച്ച നായ, കീരി എന്നവയുടെ കടിയില്‍ കൂടി പൂച്ചകള്‍ക്ക് രോഗം പരുന്നു. പൂച്ചകളില്‍ കടിയില്‍ കൂടിയോ, മാന്തലില്‍ കൂടിയോ ഞരമ്പുകള്‍ വഴി സുഷ്മ്‌നാ കാണ്ഡത്തിലൂടെ നട്ടെല്ലില്‍ നിന്ന് തലച്ചോറിലെത്തുമ്പോള്‍ ലക്ഷണം കാണിക്കുന്ന ഇവയുടെ കടി, മാന്തല്‍ വഴി മനുഷ്യരില്‍ രോഗം പകരുന്നു. പാതകളില്‍ പതിയിരുന്ന് പെട്ടെന്ന് ചാടിവീണ് കടിക്കുക എന്നതാണ് പ്രധാന ലക്ഷണം. കൂടാതെ മുന്നില്‍ കൊതുക്, ഈച്ച എന്നിവയുടെ സാമീപ്യം സംശയിച്ച് ഒരു കൈകൊണ്ട് അതിനെ ഓടിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയും ഒരു പ്രത്യേക ലക്ഷണമാണ് പൂച്ചകളില്‍.
കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് പത്ത് മിനിട്ടെങ്കിലും കഴുകുകയും ഉടന്‍ തന്നെ ചികിത്സക്ക് വിധേയമാക്കുകയും ചെയ്യണം. കടിച്ച മൃഗത്തിനെ പത്ത് ദിവസമെങ്കിലും നിരീക്ഷിക്കുന്നത് നല്ലതാണ്. പൂച്ചകള്‍ക്കും നായകള്‍ക്കും പ്രതിരോധകുത്തിവെപ്പ് എടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രതിരോധകുത്തിവെപ്പിന് വിധേയമാക്കാന്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം.
ബാര്‍ടോണപ്പോസിസ്
ഒരുതരം ബാക്ടീരിയ മനുഷ്യരുടെ രക്തകുഴലുകളുടെ ഭിത്തികളില്‍ ബാധിക്കുകയും പൂച്ചകള്‍ മാന്തുന്ന ശരീരഭാഗത്തിനു ചുറ്റും ചുവന്ന കുരുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. പൂച്ചകളില്‍ ലക്ഷണം കാണുകയില്ലെങ്കിലും മനുഷ്യരില്‍ പനി, തലവേദന, രുചിക്കുറവ് എന്നീ ലക്ഷണങ്ങല്‍ കാണുന്നു. പൂച്ചകളുടെ മാന്തല്‍ ഏല്‍ക്കാതെ നോക്കണം. ക്ഷതമേറ്റാല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.
കാംപിലോബാക്ടര്‍ എന്ന രോഗം ബാക്ടീരിയ പരത്തുന്നതാണ.് പൂച്ചയുടെ വിസര്‍ജ്യം കലര്‍ന്ന വെള്ളം, തിളപ്പിക്കാത്ത പാല്‍, നന്നായി വേവിക്കാത്ത ഇറച്ചി എന്നിവ മൂലം മനുഷ്യരില്‍ വയറുവേദന, പനി, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു. മനുഷ്യരില്‍ വയറിളക്കം, ഛര്‍ദ്ദി, പനി, തലവേദന എന്നിവ ഉണ്ടാക്കുന്നത് ഒരു തരം ബാക്ടീരിയയാണ്. ഇവ കലര്‍ന്ന ഭക്ഷണപദാര്‍ത്ഥം, പഴകിയ ഇറച്ചി എന്നിവ കഴിക്കുന്നതിലൂടെയാണ് സാല്‍മൊണെല്ല രോഗം പകരുന്നത്.
പ്രോട്ടോസോവ ഇനത്തില്‍പ്പെട്ട അണുക്കള്‍ കുടലില്‍ ഉണ്ടാക്കുന്ന രോഗമാണ് ഗിയാര്‍ഡിയ. അസുഖം വന്ന പൂച്ചകളുടെ സാമീപ്യം വഴി മനുഷ്യരില്‍ വയറുവേദന, കഠിനമായ വയറിളക്കം ഇവ ഉണ്ടാക്കുന്നു.
വിസറല്‍ ലാര്‍വ മൈഗ്രന്‍സ് എന്ന രോഗം പരത്തുന്നത് ടോക്‌സോക്കാരകാറ്റീ എന്നറിയപ്പെടുന്ന റൗണ്ട് വേം ആണ്. ഇവയുടെ മുട്ടകള്‍ വിസര്‍ജ്യത്തിലൂടെ അനാരോഗ്യപരമായ ചുറ്റുപാടുകളില്‍ ആമാശയത്തില്‍ എത്തുകയും. കുടല്‍ ഭിത്തികളില്‍ മുട്ടകള്‍ വിരിഞ്ഞ ലാര്‍വ തുളച്ചുകയറി രക്തത്തില്‍ പ്രവേശിക്കുകയും ചുമ, പനി, ന്യുമോണിയ, കരള്‍വീക്കം, തൊലികളില്‍ പഴുപ്പുകള്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. അസുഖമുള്ള പൂച്ചയുമായുള്ള നേരിട്ടുള്ള സാമീപ്യം വഴി മനുഷ്യരില്‍ തൊലികളില്‍ ചൊറിച്ചില്‍, ചുവന്ന് തടിക്കല്‍ എന്നീ അസ്വസ്ഥതകളുണ്ടാകുന്നു.
ചെള്ളുകളില്‍ കാണുന്ന ഒരു തരം ബാക്ടീരിയ പൂച്ചകളുടെ നഖം, വായ എന്നിവിടങ്ങളില്‍ കുന്നുകൂടുകയും ഇവയുടെ മാന്തല്‍, കടി എന്നിവ വഴി മനുഷ്യരില്‍ ശ്വാസകോശ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് ക്യാറ്റ സ്‌ക്രാച്ച് ഡിസീസ്
ഗര്‍ഭിണിയായ പൂച്ചകളില്‍ ഗര്‍ഭം അലസല്‍ ഉണ്ടാക്കുന്ന ഒരു രോഗമാണ് ക്യൂ ഫിവര്‍. മനുഷ്യരില്‍ ഇത് പോലുള്ള ലക്ഷണങ്ങള്‍ ന്യൂമോണിയ, കരള്‍വീക്കം, ഹൃദയഭിത്തികളില്‍ വീക്കം എന്നിവ ഉണ്ടാകുന്നു.
പ്രതിരോധ മാര്‍ഗങ്ങള്‍
പൂച്ചകളുമായുള്ള സാമീപ്യത്തില്‍ ശുചിത്വം പാലിക്കണം വിസര്‍ജ്യങ്ങള്‍ ഗ്ലൗസുകള്‍ ധരിച്ച് ശാസ്ത്രീയമായി നീക്കണം വിസര്‍ജ്യങ്ങള്‍ വന്നു ചേരാന്‍ സാധ്യതയുള്ള സ്ഥലത്ത് കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത് പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകി ഉപയോഗിക്കണം. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കരുത് ഇറച്ചി നന്നായി പാകം ചെയ്ത് കഴിക്കണം പൂച്ചകളില്‍ യഥാസമയം വിരയിളക്കുകയും, പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുകയും വേണം. പരിസരം അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
No comments:
Post a Comment