മദ്യത്തിന്റെ ചരിത്രം ...
മദ്യത്തിന്റെ ചരിത്രത്തിനു മാനവ സംസ്കാരത്തോളം പഴക്കമുണ്ടെന്ന് കരുതണം . പുരാവസ്തു ഗവേഷകർ തങ്ങളുടെ ഉൽഖനനതിനു ഇടയിൽ കണ്ടെടുത്തിട്ടുള്ള ഭരണികൾ , പാത്രങ്ങൾ , കല്ലുകൊണ്ടുള്ള കോപ്പകൾ എന്നിവയിൽ മദ്യത്തിൻറെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട് . സമയാനുസൃതമായ ഒരു വിശാല വീക്ഷണം മാത്രമെ ഇപ്പോൾ നടത്താൻ കഴിയൂ ...കാരണം സംഭവം അതിബ്രിഹുതാണ് എന്നത് തന്നെ ....
ചൈന ...
വടക്കൻ ചൈനയിലുള്ള ജിയാഹു എന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത ഭരണികളിൽ ആണു എറ്റവും പഴക്കമുളള മദ്യം ലഭിച്ചത് . BCE 7000 അയി ആണു അതിന്റെ പഴക്കം നിർണ്ണയിക്കാൻ കഴിഞ്ഞത് . വെറും 9000 വർഷങ്ങളുടെ പഴക്കം ...അതിനും എത്രെയോ മുന്പേ ആശാന്മാർ വാറ്റു തുടങ്ങിക്കാണും !!! ചോറും തേനും ഒക്കെ ചേർന്ന ഒരുതരം ചാരായം . അവർ ചാരായത്തെ ദൈവ കല്പ്പിതമായാണ് കണ്ടതു . അവർ തീർത്തും വെള്ളമടിച്ചു ആഘോഷിച്ചു . അവസാനം വെള്ളമടി കുറക്കാൻ BCE 1100 കളിൽ നിയമം നിർമ്മിക്കേണ്ടി വന്നു ...അത്രക്കായി കാര്യങ്ങൾ .
ഇറാൻ .
സാഗ്രോസ് പർവതത്തിലെ ഹജ്ജി ഫിരുശ് റ്റെപെ യിൽ നിന്നും BCE 5700 കളിൽ നിര്മ്മിക്കപെട്ടു എന്ന് കരുതുന്ന 9 ലിറ്റർ വൈൻ 5 ഭരനികളിലായി കണ്ടെടുത്തു . ഇവ ആരോഗ്യപരമായാണോ ലഹരിക്കായാണോ ഉപയോഗിച്ചതെന്ന് അറിയില്ല .
ഈജിപ്ത്
BCE 3400 ..ഹിരോകൊന്പോലിസ് എന്ന സ്ഥലത്തുനിന്നും ലോകത്തിലെ എറ്റവും പഴക്കമേറിയ മദ്യോല്പ്പന്ന ശാല കണ്ടെടുത്തു . പ്രതിദിനം 300 ഗാലൻ ബിയർ ആയിരുന്നു ഉല്പാദനക്ഷമത . 17 ഓളം തരത്തിലുള്ള ബിയറും 24 തരം വൈനും അവർ ഉല്പാദിപ്പിചിരുന്നത്രെ ....പിരമിഡ് നിർമ്മാണത്തിനു കൂലിയായിപ്പൊലും ബിയർ കൊടുത്തിരുന്നു .
ഇന്ത്യ ...
BCE 3000 ..സുരയായിരുന്നു നമ്മുടെ മുഖ്യ മദ്യം . ചോറ് , ഗോതമ്പ് , മുന്തിരി എന്നിവ വാറ്റി അടിക്കുമായിരുന്നു . അടിക്കാത്തവൻ അസുരൻ . സോമരസവും ഉണ്ടയിരുന്നു . ദേവന്മാർക്ക് കൾസ് ഓഫർ ചെയ്യുന്നതാണ് ഋഗ്വേദങ്ങളിൽ എമ്പാടും . ശ്രീരാമൻ സീതയ്ക്ക് മൈരെയം എന്ന മദ്യം കൊടുത്തിരുന്നു എന്നു എവിടെയോ വായിച്ചിട്ടുണ്ടു് . എന്തയാലും ദൈവാരാധനക്ക് മദ്യം ആവശ്യമായിരുന്നു .
ബാബിലോണിയ
2700 BCE .,വൈനും ബിയറും അയിരുന്നു മുഖ്യ പാനീയം . ഹമുറാബി വരെ ഒന്നു കുറച്ചൂടെ എന്നു ചോദിച്ചു പോയിട്ടുണ്ട് .
മധ്യ കാലഘട്ടത്തിലും ആധുനിക കാലത്തിലും റം , വിസ്കി , ബ്രാണ്ടി , ജിൻ മുതലായവ ഉണ്ടായത് . ധാന്യങ്ങൾ , കരിമ്പ് , മുന്തിരി മുതൽ ബാറ്ററിയും അട്ടയും വരെ ഇട്ടു നമ്മള് വാറ്റി . ജുനൈപ്പാർ പഴങ്ങൾ ഇട്ടതുകൊണ്ടാണ് ജിൻ എന്ന പേരു വരാൻ കാരണം .
No comments:
Post a Comment