LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, October 26, 2017

പോസ്റ്റ്മോർട്ടം


പോസ്റ്റ്മോർട്ടം അഥവാ മരണാനന്തര ദേഹ പരിശോധന. മരണത്തിന് പല കാരണങ്ങളുണ്ട്. സ്വാഭാവിക മരണമെന്നത് സാധാരണ രോഗങ്ങൾ മൂലമുണ്ടാകുന്നത് . അസ്വഭാവിക മരണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിഷം കഴിച്ച് മരിക്കുക, മുങ്ങിമരിക്കുക, തീപ്പൊള്ളലേറ്റ് മരിക്കുക, വൈദ്യുതാഘാതമേറ്റ് മരിക്കുക etc... ഇപ്രകാരമുള്ള മരണമാണ് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുക. സ്വാഭാവിക മരണങ്ങളും ചില അവസരങ്ങളിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കാറുണ്ട്. മരണത്തെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങളും മരണകാരണം അസന്നിഗ്ധമായി തെളിയിക്കാനും ഇതുകൊണ്ട് സാധിക്കും. മരണത്തിന് ശേഷം മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷമാണ് പരിശോധനയെങ്കിൽ കൃത്യമായ നിഗമനത്തിലെത്താൻ പ്രയാസമായിരിക്കും. ശരീരം ജീർണിക്കും തോറും തെളിവുകൾ നഷ്ടപ്പെടുന്നതാണ് കാരണം. മരണകാരണം മാത്രമല്ല അത് സംഭവിച്ച സമയവും ദേഹ പരിശോധനയിലൂടെ തെളിയിക്കാൻ കഴിയും. മരണശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നോക്കിയാണ് ഇത് നിർണയിക്കുന്നത്. ഉദാഹരണമായി വിറങ്ങലിപ്പ്, താപനില, നിറവ്യത്യാസങ്ങൾ, ജീർണ്ണാവസ്ഥ തുടങ്ങിയവ.ഈ പറഞ്ഞവയൊക്കെ കാലാവസ്ഥയേയും ശരീര ഘടനയേയും മരണകാരണത്തേയുമൊക്കെ ആശ്രയിച്ചിരിക്കുന്നതു കൊണ്ട് മരിച്ച സമയം ഏകദേശം മാത്രമേ കണക്കാക്കാൻ കഴിയൂ. മൃതദേഹം ജീർണാവസ്ഥയിലാണ് കിട്ടുന്നതെങ്കിൽ ബന്ധുക്കൾക്കു പോലും തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. ദേഹ പരിശോധനയുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ് ആളെ തിരിച്ചറിയുക എന്നത്.സ്ത്രീയോ പുരുഷനോ അതിന്റെ പ്രായം ഉയരം എന്നിവയൊക്കെ മനസിലാക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏറെ സഹായമാണ്. ശരീരത്തിലെ മുറിവുകൾ മരണത്തിന് മുൻപോ പിൻപോ ഉണ്ടായതെന്നു നോക്കുന്നതും പ്രധാനമാണ്. ജീർണാവസ്ഥയിൽ വ്യക്തമായ നിഗമനത്തിലെത്താൻ പ്രയാസമായിരിക്കും. എന്നാൽ മുറിവ് എല്ലിനാണെങ്കിൽ എത്ര കാലം കഴിഞ്ഞാലും കണ്ടെത്താൻ കഴിയും. മുറിവ് മാരകമായിരുന്നോ അല്ലയോ എന്നത് വളരെ വ്യക്തമായി തന്നെ മനസിലാക്കാൻ കഴിയും. കൊലക്കേസുകളിൽ വളരെ പ്രധാനപ്പെട്ടതാണിത്. മുട്ടോളം വെള്ളത്തിൽ മുങ്ങി മരിക്കുക സംശയാസ്പദമാണ്. എന്നാൽ ഹൃദ്രോഗികളും മദ്യപാനികളും ചുഴലി രോഗമുള്ളവരും മുട്ടോളം വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരില്ല. പോസ്റ്റ്മോർട്ടം എന്തുകൊണ്ട് രാത്രി സമയങ്ങളിൽ നടത്തുന്നില്ല എന്നത് എല്ലാവരുടേയും ഒരു സംശയമാണ്. സസൂഷ്മം ചെയ്യേണ്ട ശസ്ത്രക്രിയകൾ പോലും രാത്രി ചെയ്യുമ്പോൾ പോസ്റ്റ്മോർട്ടത്തിന് വെളിച്ചം പോരാഞ്ഞിട്ടാണെന്ന് പറയുന്നത് അർത്ഥശൂന്യമായി തോന്നാം. ശരീരത്തിലെ നിറവ്യത്യാസത്തെ ആസ്പദമാക്കി ശേഖരിക്കുന്ന തെളിവുകൾ പകൽ വെളിച്ചത്തിൽ മാത്രമേ വ്യക്തമായി കാണുകയുള്ളൂ. കറുത്ത വർഗക്കാരുടെ കാര്യത്തിൽ ഇത് വിഷമമുള്ളതാണെങ്കിലും നമ്മെ സംബന്ധിച്ചിടത്തോളം കൂടുതൽ സ്വാർത്ഥകമാണ്. പോസ്റ്റ്മോർട്ടത്തെ ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യരുത്. ജീവൻ രക്ഷിക്കാൻ വേണ്ടി ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിലാണ് ശസ്ത്രക്രിയയും നടത്തുന്നത്.പോസ്റ്റ്മോർട്ടത്തിനു ശേഷം ശരീരം കഷണങ്ങളാക്കുമെന്നും വികൃതമാക്കുമെന്നൊക്കെ തെറ്റിദ്ധാരണകളുണ്ട്. ഏകദേശം ഒന്നോ രണ്ടോ മണിക്കൂറാണ് ഇതിന് വേണ്ടി വരുക. നിരപരാധികൾ ഒരിക്കലും ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ മൃതദേഹം വളരെക്കാലം സൂക്ഷിച്ചു വെക്കുകയും തുടർ പരിശോധനകൾ നടത്താറുമുണ്ട്.ഒരിക്കൽ മറവു ചെയ്ത ശരീരം വീണ്ടുമെടുത്ത് പരിശോധിക്കാറുണ്ട്. ഈ നപടിയെ Ex - humation എന്നു പറയും.ഇതെപ്പോഴും വിജയകരമാകണമെന്നില്ല. വളരെയധികം ജിർണിച്ച ശരീരത്തിൽ മരണശേഷം ശരീരം ഉൽപാദിപ്പിക്കുന്ന വാതകങ്ങൾ അവയവങ്ങളെ വീർപ്പിക്കുന്നതുകൊണ്ടും ചില നിറവ്യത്യാസങ്ങൾ ഉണ്ടാകുന്നതു കൊണ്ടുമൊക്കെ ശരീരത്തിൽ മുറിവുകൾ ഉള്ളതായി തോന്നാം. മരണശേഷം വിദേശങ്ങളിലുള്ള ബന്ധുമിത്രാദികളെ കാണിക്കുവാനായി ശരീരത്തിലെ ചില അവയവങ്ങളെ നീക്കി ഫോർമാലിൻ ഉപയോഗിച്ച് കേടുകൂടാതെ സൂക്ഷിക്കാം. പോസ്റ്റ്മോർട്ടത്തിന്റെ ഒരനുഗ്രഹമാണത്.

No comments: