LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Saturday, October 21, 2017

ഒടിയന്റെ കഥ


ഒടിയൻ്റെ കഥ ഒന്നുകൂടെ.... ഭയക്കണം ഒടിയനെ(സത്യം അറിയേണ്ടേ?) മോഹൻലാലിന്റെ പുതിയ ചിത്രം "ഒടിയൻ " എന്താണ് ഒടിയൻ സത്യത്തിൽ ഉണ്ടോ അതി നിഗൂഡത തേടിയുള്ള ഈ യാത്ര ചെന്നത് ഒടിയൻ എന്ന മഹാ ശാത്രത്തിന്റെ മുന്നിൽ, ഐന്ദ്രികജാലം എന്ന വിഭാഗം.. മന്ത്രവാദം. ആഭിചാരം ,ഐന്ദ്രികജാലം.... മൂന്ന് രൂപങ്ങൾ ആണ് ഭീകര കർമ്മങ്ങൾ. നിന്ന നിൽപ്പിൽ രൂപം മാറൽ ആണ് പ്രധാനം. പോത്ത്, കാള, കൂമൻ, പാമ്പ് തുടങ്ങി രൂപങ്ങളും സ്ത്രീ പുരുഷൻ എന്നീ രൂപത്തിലും പ്രത്യക്ഷമാകുന്നു. പാടം , ഇടവഴികൾ ക്ഷേത്ര പരിസരം എന്നിവടങ്ങളിൽ ആണ് ഒടിയനെ കാണാറ് ഇപ്പോൾ "അപൂർവ്വം. ഒടിയനായി വരുന്നത് മനുഷ്യൻ തന്നെയാണ് .പ്രത്യേക പച്ചിലമരുന്നും മന്ത്രവും ഉപാസനയും കൂടിയാണ് ഇത് വിജയകരമാകുന്നത് ,ഈ മരുന്ന് ഇരു ചെവിക്കിടയിലും നെറുകയിലും നെറ്റിയിലും പുരട്ടുന്നു .. പ്രത്യേകതരം കൺമഷി കണ്ണിലും എഴുതി ഇരുട്ടിൽ നടക്കുമ്പോൾ കണ്ണ് കാണുകയും മറ്റു വെക്തിയുടെ പ്രഭാവലയം (ഓറ) നഷ്ടപെടുകയും ചെയ്യുന്നു. ഏഴ് പതിനൊന്ന് നാൽപ്പത്തിയൊന്ന് ദിനം കൊണ്ട് ചിത്തഭ്രമം/പനി/അപസ്മാരം/ തളർച്ച/ ഹൃദയാഘാതം തുടങ്ങിയവയിലൂടെ ആ ജീവിധം കഴിയുന്നു.ലക്ഷ്യം ശത്രുസംഹാരം. വൈരാഗ്യം തീർക്കലും... " ഒരു കാര്യം ശ്രദ്ധിച്ചാൽ മതി നമുക്ക് പനി വരണമെങ്കിൽ തലേ ദിവസം സങ്കടമോ പേടിയോ നമ്മുടെ മനസ്സിനെ സ്വാധീനം ചെയ്ത എന്തങ്കിലും മനോവിഷമം സംഭവിച്ചിരിക്കും.. നമ്മുടെ പ്രതിരോധ ശക്തി കുറയുമ്പോൾ മാത്രമേ പനി ( താപ ജ്വരം) വരുകയൊള്ളു.. ഒട്ടനവധി അമൂല്യ മരുന്നുകൾ ഇവരുടെ കൈയ്യിലുണ്ട് ഇന്ന് അലോപതിയിൽ മരുന്നില്ലാത്ത രോഗമായ ,ഓട്ടിസം,.ഡൗൺ സിൻഡ്രം, അപസ്മാരം .കൈവിഷം, ശിരോ രോഗം, ത്വക്ക് രോഗങ്ങൾ, വാതരോഗം തുടങ്ങി അസുഖങ്ങൾ ഇവർ സ്വയം ചികിൽസയിലൂടെ മാറ്റാറുണ്ട്.. നൂല് ഊതി കെട്ടുക. ( ഭയത്തിന്)ഉപ്പ് ജപിച്ച് (വയറിന്റ അസുഖത്തിന്, കടുകും മുളക്കും ഉപ്പും ഉഴിഞ്ഞ് കത്തിക്കുക ദ്രിഷ്ടിക്ക് ഇവയൊക്കെ ഈ ശാസ്ത്രത്തിന്റെ ഇപ്പോൾ നിലനിൽക്കുന്ന ആചാരങ്ങൾ ആണ് ആധുനിക മനുഷ്യൻ എല്ലാം യുക്തിപരമായി കാണുന്ന കാലത്തും മുഖാമുഖം ശത്രുത തീർക്കുന്ന രീതിയിൽ നിന്ന് ഒരു വിഭാഗം വെക്തികൾ ഇത്തരം രീതികൾ ഉപയോഗിക്കുന്നു. ഇതിൽ പാരമ്പര്യംമായി പഠിച്ചവർ ആണ് കൂടുതലും . സവർണ്ണ അവർണ്ണ മേധാവിത്തകാലങ്ങളിൽ സവർണനോട് ജയിക്കാൻ ഇവർ രാത്രി കാലങ്ങളിൽ ഇറങ്ങിയിരുന്നു. അതിന്റെ ബാക്കിപത്രങ്ങൾ എല്ലാ ഇല്ലങ്ങളും കോവിലങ്ങളും ഒന്നും അറിയാത്ത കുറെ പാവ്വങ്ങൾ ജീവ ശവമായി അവശേഷിക്കുന്നു.. പുഷ്പാഞ്ചലിയിലോ ക്ഷേത്ര ദർശ്ശനത്തിലോ തീരുന്നതല്ല ഈ കർമ്മങ്ങൾ ,ഇന്ന് കൈവിഷം എന്ന് പറഞ്ഞാൽ അന്ധവിശ്വാസമായി കാണും പക്ഷെ ഉള്ളതാണ്. തെളിവുകൾ അധികം ഇല്ലാതെ വാ മൊഴിയിൽ പഠിക്കുന്ന ഈ വിദ്ധ്യ ദുഷ്ട കർമ്മത്തിനും നൻമ്മക്കും ഉപയോഗിച്ചിരുന്നു ഏറ്റവും കൂടുതൽ വശ്യം ക്രീയ ഇത്തരം കർമ്മത്തിലൂടെയായിരുന്നു. ഗുരുതിയും മൃഗബലിയും പ്രധാനം ആണ് ഈ കർമ്മങ്ങൾക്ക് ആധുനിക കാലത്ത് ഒരു കുടുമ്പം നല്ല രീതിയിൽ പോകുമ്പോൾ പെട്ടന്ന് ഒരു പതനം വരുമ്പോൾ വാസ്തു ശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരു പോലെ നോകുന്ന ഒന്നാണ് " തേർവാഴ്ച്ച " ഉള്ള സ്ഥലം ആണോ എന്ന്? ഇത്തരം ദേവതകളും എനർജിയും കടന്നു പോകുന്ന സ്ഥലം ആണോ ? അത്തരം സ്ഥലത്ത് വീടുവെച്ചാൽ ആവാസയോഗ്യമല്ല . എല്ലാ അനർത്ഥങ്ങളും അടിക്കടി ഉണ്ടായികൊണ്ടിരിക്കും ... പഴയ ക്ഷേത്ര സ്ഥലങ്ങൾ വീടുകൾ, കുളം നികത്തിയ സ്ഥലം തുടങ്ങിയവയിൽ ഇത്തരം അപകടങ്ങൾ കാണാറുണ്ട് പ്രീയ കൂട്ടുകാരെ ഒട്ടനവധി സംശയങ്ങൾ ഉള്ള ഒരു വിഷയം ആണ് ഇത് എന്നറിയാം പക്ഷെ ഒടിയൻ എന്നത് കേരത്തിൽ മാത്രം ഉള്ള ഒരു വിദ്യയാണ് പക്ഷെ ദേവതാ പരാമർശ്ശം, ആചാരങ്ങൾ, പ്രയോഗരീതി, എന്നിവയെ കുറിച്ച് എഴുതാൻ ഒരു അധികാരവും എനിക്കില്ലാത്തതു കൊണ്ട് തൽക്കാലം നിർത്തുന്നു ഇതോടൊപ്പം ഒടിയന്റെ പ്രധാന ഒരു താളിയോലയും മനസ്സിലാക്കാൻ ഇതോടൊപ്പം വെക്കുന്നു.

No comments: