LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, October 26, 2017

വിദ്യാലയ വിചാരങ്ങൾ


ചിന്താ ജറോമും ജിമിക്കി കമ്മലും ഒക്കെ ഫേസ് ബുക്കിൽ ചർച്ചയാകുന്നതിനിടയിൽ അധികം ആരും ചർച്ച ചെയ്യാതെ പോയ ചില വാർത്തകൾ ഉണ്ടു . അതിൽ ഏറ്റവും പ്രധാനം പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 30 ഓളം സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ചു വണ്ടി ഓടിച്ചതുൾപ്പടേ അതീവ ഗുരുതരമായ കുറ്റങ്ങൾക്കു പിടിയിലായി എന്നതാണു . മറ്റൊന്നു സ്വകാര്യ സ്കൂളുകളിൽ വിദ്യാർഥികളേ ശകാരിച്ചതും മർദ്ദിച്ചതും തുടർന്നു ഒരു കുട്ടി ആത്മഹത്യ ചെയ്തതും സംഭവത്തിൽ ഉൾപ്പെട്ട അദ്ധ്യാപകർ ഒളിവിൽ പോയതും ആണു . ഇന്നു മദ്ധ്യവർഗ്ഗം സാമ്പത്തികമായി വളരെ ശക്തി പ്രാപിച്ചതിനെ തുടർന്നു സീ ബീ എസ് സീ സ്കൂളുകളും അവയ്ക്കെല്ലാം സ്കൂൾ ബസുകളും അവിടെ പുതിയ തരം പ്രശ്നങ്ങളും തൊഴിൽ ചൂഷണവും അമിത ഫീസും വിദ്യാർഥി പീഡനവും ഒക്കെ വാർത്തകൾ ആവാൻ തുടങ്ങി . എന്നാൽ രക്ഷിതാക്കൾ എത്ര പരാതിപ്പെട്ടാലും സർക്കാർ നിയന്ത്രണത്തിലോ മേൽനോട്ടത്തിലോ അല്ലാത്തതിനാൽ ഇത്തരം പ്രശ്നങ്ങൾ സർക്കാർ സ്കൂൾ പ്രശ്നങ്ങൾ പോലെ പെട്ടന്നു പരിഹരിക്കാനും സാദ്ധ്യമല്ല . കേരളത്തിൽ ഇന്നു 4000 ഓളം സ്വകാര്യ അൺ എഡെഡ് സ്കൂളുകൾ ഉണ്ടു . അവയിൽ 3000 ഓളം എണ്ണം മത സ്ഥാപനങ്ങളോ മത സംഘടനകളുടെ നിയന്ത്രണത്തിലോ ആണെന്നു പറയുന്നു . ഹിന്ദുക്കൾ അവരുടെ കുട്ടികളേ ഹിന്ദു സംഘടനകൾ നടത്തുന്ന സ്കൂളുകളിലും വിവിധ സഭകളിൽ പെട്ട കൃസ്ത്യാനി കൾ അവരുടെ കുട്ടികളേ അത്തരം സ്കൂളുകളിലും മുസ്ലീം വിശ്വാസികൾ അവരുടെ കുട്ടികളേ അവരുടെ സംഘടനകൾ നടത്തുന്ന സ്കൂളുകളിലും ചേർത്തു പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു . അദ്ധ്യാപക നിയമനവും അങ്ങിനെ ആകാൻ തുടങ്ങിയാൽ അതിൽ ചില പുതിയ പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടാവാൻ തുടങ്ങും . സർക്കാർ സ്കൂളുകളിലേ സമഭാവനയും മതേതര ചിന്തയും പൊതു പ്രാർഥനയും വിവേചന രഹിതമായ അദ്ധ്യയനവും ഒന്നും അതാതു മത സ്ഥാപനങ്ങൾ നടത്തുന്ന സ്കൂളുകളിൽ ഉണ്ടാകും എന്നു പ്രതീക്ഷിക്കുകയോ ഉണ്ടാകണം എന്നു ശഠിക്കുകയോ സാദ്ധ്യമല്ല . ചുരുക്കത്തിൽ വളർന്നു വരുന്ന കുട്ടികൾ പുതിയ തരം ചിന്തകളും വീക്ഷണവും മതബോധവും ഒക്കെയായി പുതിയ തരം പൗരന്മാരായി മാറുന്നു . സർക്കാറിനു ഇതിൽ എന്തു പങ്കു വഹിക്കാനാകും എന്നതു ഒരു ചോദ്യമാണു . മാതാപിതാക്കൾ അവരുടെ കുട്ടികളേ അവർക്കു ഇഷ്ടമുള്ള സ്കൂളിൽ ഇഷ്ടമുള്ള ഫീസും യൂണിഫോമും നൽകി അയച്ചാൽ സർക്കാറിനു എന്തു പ്രശ്നം ? അതു മാതാപിതാക്കളുടെ അവകാശം ആണുതാനും . മദ്യ വിൽപ്പന സുഗമം ആക്കി, അതു സർക്കാറിന്റെ പ്രധാന വരുമാന മാർഗ്ഗം ആയതും പുതിയ വിഷയം അല്ല . എന്നാൽ ഒരു സ്കൂൾ ബസ് ഡ്രൈവർ രാവിലെ 7 മണിക്കു തന്നെ മദ്യപിക്കുകയും നിരവധി കുട്ടികളേ കയറ്റിയ ബസ് ഓടിക്കുകയും ചെയ്താൽ അതു മാതാപിതാക്കാളുടെ മാത്രം വിഷയമോ പ്രശ്നമോ ആണോ ? ഒരു വ്യക്തി മദ്യം കഴിക്കുന്നതു അയാളുടെ വ്യക്തിപരമായ ഇഷ്ടവും അവകാശവും ആണു . എന്നാൽ അതേ വ്യക്തി ഇഷ്ടമുള്ള അത്രയും മദ്യം കഴിച്ചു ഒരു പൊതു വാഹനത്തിൽ കയറിയാൽ അതു അയാളുടെ അവകാശം ആണോ ? ഒരു സ്വകാര്യ വാഹനം ഓടിച്ചാൽ അതു സാമൂഹിക പ്രശ്നം ആയി മാറിയില്ലേ ? സ്വകാര്യ സ്കൂൾ ആയാലും ആശുപത്രി ആയാലും സർക്കാറിനു ഇടപെടേണ്ടതും നിയന്ത്രിക്കേണ്ടതും നിയമം നിർമ്മിക്കേണ്ടതും പൊതു ജനങ്ങളുടെയും കുട്ടികളുടേയും രോഗികളുടേയും ജീവനക്കാരുടേയും അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കേണ്ട നിരവധി വിഷയങ്ങൾ ഉണ്ടു . സർക്കാർ നിസ്സംഗത പാലിക്കുകയോ നിഷ്ക്രിയത്വം പാലിക്കുകയോ ചെയ്താൽ ഇത്തരം പ്രശ്നങ്ങൾ അടിക്കടി വളർന്നു ഒടുവിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിലേക്കു മാറും എന്നതിൽ തർക്കം ഇല്ല . ചൂഷണവും മനുഷ്യാവകാശ ലംഘനവും നിയമ ലംഘനവും നടത്താൻ ഇന്നു സംഘടിത ശക്തിയും സാമുദായിക ശക്തിയും രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക സ്വാധീനവും ഒരു മറയാക്കുക ആണെന്നു ഒരു അപ്രിയ സത്യം ആണു . പൂച്ചക്കു ആരു മണി കെട്ടും എന്നതാണു വലിയ ചോദ്യം . ഇടിമുറികളിലേ മരണവും മൂന്നാം നിലയിൽ നിന്നു ചാടി മരണവും ലോക്കപ്പു മരണവും കേസ് അട്ടിമറിക്കലും നമ്പർ വൺ സംസ്ഥാനത്തു നിർബാധം നടക്കുന്നു എന്നതു നമ്മേ ചിന്തിപ്പിക്കേണ്ട യാഥാർഥങ്ങൾ ആണു . അതു അമ്മയുടെ ജിമ്മിക്കിക്കമ്മൽ പോലേ ചിരിച്ചു തള്ളാനുള്ള നിസ്സാര വിഷയം അല്ല .

No comments: