LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Saturday, October 21, 2017

വേഴാമ്പൽ


*നമ്മുടെ സംസ്ഥാന പക്ഷി - മലമുഴക്കി വേഴാമ്പൽ* എന്തു കൊണ്ടാണ് വേഴാമ്പലിനെ നമ്മുടെ സംസ്ഥാന പക്ഷിയായി തിരഞ്ഞെടുത്തിരിക്കുന്നത്..? മഴ കാത്തിരിക്കുന്നതുകൊണ്ട്..? വംശനാശം സംഭവിക്കുന്നതു കൊണ്ട്..? അതൊന്നുമല്ല.. കാരണം, നമ്മൾ കേരളീയർ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരാണ.് അതുപോലെ കുടുംബത്തിനു പ്രാധാന്യം നൽകുന്നതു കൊണ്ടാണ് വേഴാമ്പലിന് ആ പദവി കിട്ടിയത് സാധാരണ പക്ഷികളും മ്യഗങ്ങളും പോളിഗാമിയാണ്. അതായത് ഒരു പക്ഷിക്ക് ഒന്നിലേറെ ഇണകൾ.. എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ, അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ. വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കി പെൺപക്ഷി അതിൽ മുട്ടയിടുന്നു.. പെൺപക്ഷിയെ പൊത്തിലിരുത്തി ആൺപക്ഷി തൻെറ ശരീരത്തിൽ നിന്നുള്ള ഒരു ദ്രവം കൊണ്ട് പൊത്ത് അടയ്ക്കും.. കൊക്കിടാൻ വേണ്ടി ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ആൺപക്ഷി കാടായ കാടൊക്ക തേടിനടന്ന് ഭക്ഷണം കൊണ്ടുവന്ന് പെൺ പക്ഷിക്ക് ആ ദ്വാരത്തിലൂടെ കൊടുക്കും.. മുട്ട വിരിഞ്ഞ് കഴിയുമ്പോൾ കൊക്ക് വെളിയിലേക്കിട്ട് പെൺപക്ഷി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും.. ഉടൻ തന്നെ ആൺപക്ഷി വന്ന് കൂട് കൊത്തിപ്പൊട്ടിക്കുകയും അമ്മയേയും മക്കളെയും സ്വതന്തരാക്കുകയും ചെയ്യും.. ഒരുപക്ഷേ ഇര തേടിപോകുന്ന വഴിക്ക് അച്ഛൻ പക്ഷി മരീച്ചു പോയാൽ അമ്മക്കിളി യും കുഞ്ഞുങ്ങളും കൂട്ടിൽ കിടന്നു മരിക്കും.. 🙏

No comments: