LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Sunday, October 22, 2017

അറയ്ക്കൽ കൊട്ടാരം


*അറയ്ക്കല്‍ കൊട്ടാരം* കേരളത്തില്‍ നിലനിന്നിരുന്ന ഒരേ ഒരു മുസ്ലീം രാജവംശമാണ് അറയ്ക്കല്‍ രാജവംശം. ഒരു കാലത്ത് ഹിന്ദുമത വിശ്വാസികളായ നാട്ടുരാജാക്കന്മാര്‍ കേരളം ഭരിക്കുമ്പോള്‍, ഇവിടെ ഉണ്ടായിരുന്ന ഏക മുസ്ലീം നാട്ടുരാജാക്കന്മാരായിരുന്നു ഇവര്‍. അറയ്ക്കല്‍ അലി രാജാക്കന്മാര്‍ വസിച്ചിരുന്ന കേരളത്തിന്റെ വടക്കു ഭാഗത്തുള്ള കണ്ണൂരിലെ അറയ്ക്കല്‍ കൊട്ടാരം ചരിത്ര പ്രാധാന്യം നേടിയതും അങ്ങനെയാണ്. ഇന്ന് പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് ഈ കൊട്ടാരം. പ്രാര്‍ത്ഥനയ്ക്കുള്ള കെട്ട്, കച്ചവട സാധനങ്ങള്‍ സൂക്ഷിക്കാനും മറ്റുമുള്ള അനുബന്ധ കെട്ടിടങ്ങള്‍ എന്നിവയെല്ലാമുള്ള തടിയില്‍ നിര്‍മ്മിച്ച അറയ്ക്കല്‍ കൊട്ടാരം പ്രാദേശിക കലാശൈലിയുടെ തെളിവാണ്. അറയ്ക്കല്‍ കുടുംബത്തിന്റെ മുദ്ര, പത്തായം, ആധാരപ്പെട്ടി, പഴയമാതൃകയിലുള്ള ടെലിഫോണ്‍, വാളുകളും, കഠാരകളും, ടെലിസ്‌കോപ്പ്, ഖുറാന്റെ പഴയ പതിപ്പുകള്‍ എന്നിവയെല്ലാം ഈ മ്യൂസിയത്തില്‍ ഒരുക്കി വച്ചിട്ടുണ്ട്. ഒരിക്കല്‍ മലബാറിന്റെ ചില തീരപ്രദേശങ്ങളും ലക്ഷദ്വീപും ഭരിച്ചിരുന്ന അറയ്ക്കല്‍ രാജവംശത്തിന്റെ ഭരണാധികാരിയെ തിരഞ്ഞെടുക്കാന്‍ സ്ത്രീ-പുരുഷ ഭേദമുണ്ടായിരുന്നില്ല എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. രാജകുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയായിരുന്നു ഭരണാധികാരിയും രക്ഷാധികാരിയും. ഇവര്‍ പുരുഷന്മാരാണെങ്കില്‍ അലിരാജ എന്നും സ്ത്രീയാണെങ്കില്‍ അറയ്ക്കല്‍ ബീവി എന്നുമാണ് വിളിച്ചിരുന്നത്. മുസ്ലീം ഭരണാധികാരികളായ ഹൈദര്‍ അലി, ടിപ്പുസുല്‍ത്താന്‍, ബീജാപൂര്‍ സുല്‍ത്താന്‍, ഡച്ചുകാര്‍ എന്നിവരുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്ന അറയ്ക്കല്‍ കോവിലകത്തിന്റെ അധ:പതനം ആരംഭിച്ചത് ബ്രിട്ടീഷുകാര്‍ മൈസൂറിനെ കീഴ്‌പ്പെടുത്തിയതോടെയാണ്...!!

No comments: