LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Wednesday, October 25, 2017

കരിയിലകൾ


ദയവായി ചപ്പ് ചവറുകൾ തീയിടരുത്. കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു..... പുല്ലുകൾ കരിഞ്ഞുണങ്ങുന്നു.... **************************** പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത് തുടങ്ങിക്കഴിഞ്ഞു...... ഏക്കറുകളോളമുള്ള ജൈവ വൈവിദ്ധ്യവും ചില മരങ്ങളും പടർന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക് കാണാം....... ************************************** ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന സേവനം ആരറിയുന്നു? ***************************************** 👍 അവ ഭൂമിക്കുമേൽ പ്രകൃതി തീർത്ത ജൈവാവരണമാണ്.ii! 👍 വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ....!! 👍 ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ....!! 👍 മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ......!! 👍അന്തരീക്ഷത്തിലേക്ക് പൊടി പടർന്നു കയറാതിരിക്കാൻ......!! 👍 കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച് പോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ......!! 👍 കിണറുകൾ വീണ്ടും നിറക്കാൻ.....!! 👍 മണ്ണ് തണുപ്പിക്കാൻ.....!! 👍 വൃക്ഷ വേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ....!! ******************************************** ഇവ തീയിട്ടാൽ എന്ത് സംഭവിക്കും? ******************************************** 😢 മണ്ണിൽ നേരിട്ട് സൂര്യപ്രകാശം പതിയും 😢 ഭൂമി ചൂടാകും 😢 നനവുകൾ വറ്റും 😢 തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും അമിതമായി വെള്ളം ഒഴിക്കേണ്ടി വരും 😢 ജലാശയങ്ങളിലെ വെള്ളം വറ്റും 😢 കുടിവെള്ളം കുറയും 😢 കുടിക്കാനില്ലാതെ, നനക്കാനാവില്ല. അങ്ങിനെ കൃഷി നശിക്കും. ******************************************** കത്തിച്ചാൽ ചാരം ഭൂമിക്ക് വളമാകില്ലേ? ******************************************** ഒരു ചെടി ശേഖരിക്കുന്ന എനർജിയുടെ വെറും 2 % മാത്രമാണ് ചാരമാക്കിയാൽ നമുക്ക് വളമായി ലഭിക്കുന്നത്. അതേസമയം, അത് കത്തിക്കാതെ ജൈവീകമായി വീണടിയുകയാണെങ്കിൽ 100 % എനർജിയും ഭൂമിയിലേക്ക് എത്തിപ്പെടും. മാത്രമല്ല, അവ കത്തിക്കുമ്പോൾ ബഹിർഗമിക്കുന്ന വിഷവാതകവും അവ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും. ലാഭം ഏത്? ചിന്തിക്കുക. ******************************************** മരം നടൽ മാത്രമല്ല, സസ്യ സംരക്ഷണവും നമ്മുടെ കർത്തവ്യമാണ്. ****************************************** മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുക്കിവിട്ട് വേനൽക്കാലത്ത് ആ വെളളത്തിനായി നമ്മൾ നെട്ടോട്ടമോടുന്നു. നമ്മുടെ തൊടിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറമേക്ക് ഒഴുക്കാതെ തൊടിയിൽ തട കെട്ടി താഴ്ത്തി നോക്കൂ അത്ഭുതം സംഭവിക്കും. ******************************************* 💐അതുകൊണ്ട് ഇനി മുതൽ ചപ്പ് ചവറുകൾ കത്തിക്കാതിരിക്കാനും, മഴവെള്ളം ഒഴുക്കിക്കളയാതിരിക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാവാം 💐 നമുക്ക് വേണ്ടി 💐ഭൂമിക്ക് വേണ്ടി 💐 പ്രകൃതിക്ക് വേണ്ടി 💐 വരും തലമുറക്ക് വേണ്ടി .....

No comments: