മനുഷ്യർക്ക് 3 തരം രോമങ്ങളുള്ളത് അറിയാമോ?
1-ലാനുഗോ രോമങ്ങൾ.
2-വെല്ലസ് രോമങ്ങൾ
3-ടെർമിനൽ രോമങ്ങൾ.
മൂന്ന് മാസം പ്രായമെത്തിയ ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിൽ കാണുന്ന ലാനുഗോ രോമങ്ങളാണ് (Lanugo hairs) ആദ്യത്തേത്.ഏറ്റവും മൃദുവായ രോമങ്ങളാണിവ. മിക്ക കുട്ടികളുടേയും പുരികങ്ങളിലാണ് ഇവ ആദ്യം മുളയ്ക്കുക.ക്രമേണ ശരീരം മുഴുവൻ വ്യാപിക്കുകയും ചെയ്യും.എന്നാൽ പ്രസവമടുക്കുന്നതോടെ തലയിലും കൺപോളകളിലൊഴികെയുള്ളവയെല്ലാം ഗർഭപാത്രത്തിൽ തന്നെ കൊഴിഞ്ഞു വീഴും.ജനിച്ച് ഏതാനും മാസം കഴിയുന്നതോടെ ബാക്കിയുള്ളവയും കൊഴിഞ്ഞു വീഴും. ഇവയ്ക്ക് പകരം മുളയ്ക്കുന്നതാണ് വെല്ലസ് രോമങ്ങൾ (Vellus hairs). സാമാന്യം മൃദുവായ ഇവയ്ക്ക് നീളവും കനവും കുറവായിരിക്കും. എന്നാൽ കൗമാരമെത്തുന്നതോടെ തല, കക്ഷം, കൺപീലി, ഗുഹ്യഭാഗങ്ങൾ, പുരികം എന്നിവിടങ്ങളിൽ നിറവും കനവും കൂടിയ ടെർമിനൽ രോമങ്ങൾക്ക് ( Terminal hairs) ഇവ വഴി മാറും.മുതിർന്ന രോമങ്ങളെന്നാണ് ടെർമിനൽ രോമങ്ങളെ വിശേഷിപ്പിക്കുന്നത്. പുരുഷൻമാരിലെ താടി, മീശ ,നെഞ്ചിലെ രോമങ്ങൾ ഇവയൊക്കെ ടെർമിനൽ രോമങ്ങളാണ്.
ഏകദേശം അര മില്ലിമീറ്ററാണ് മനുഷ്യരോമത്തിന്റെ ഒരു ദിവസത്തെ പരമാവധി വളർച്ച.മൊത്തം വളർച്ചാനിരക്ക് പുരുഷൻമാരിൽ കൂടുതലാണെങ്കിലും തലമുടിയുടെ വളർച്ചാനിരക്ക് സ്ത്രീകളിലാണ് കൂടുതൽ.ഇരുകൂട്ടരിലും നെറുകയിലെ മുടിയിഴകളാണ് ഏറ്റവും വേഗത്തിൽ വളരുന്നത്. മനുഷ്യരിലെ രോമവളർച്ചാ നിരക്ക് 50 നും 70 നുമിടയ്ക്കുള്ള വയസിൽ പരമാവധിയിലെത്തുകയും ചെയ്യും.
No comments:
Post a Comment