LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Wednesday, November 8, 2017

കൊല്ലുന്ന വാതകം


കൊല്ലുന്ന വാതകം കൽക്കരി പുകയ്ക്കുന്ന മുറിയിൽ അടച്ചിട്ട് കുറ്റവാളികളെ കൊല്ലുന്ന രീതി പണ്ടുണ്ടായിരുന്നു. ശ്വസിക്കുബോൾ രക്തത്തിൽ ഓക്സിജനു പകരം കാർബൺ മോണോക്സൈഡ് കലരുകയും അത് തലച്ചോറിലെത്തുകയും ചെയ്യുന്നതോടെ കുറ്റവാളി മരിക്കുന്നു. കൽക്കരി കത്തുബോൾ വിഷവാതകം ഉണ്ടാകുമെന്ന് ആദ്യമായി പറഞ്ഞത് അരിസ്റ്റോട്ടിലാണ്. "സൈലന്റ് കില്ലർ " കാർബൺ മോണോക്സൈഡിനെ വിളിക്കുന്ന പേരാണിത്.മണമോ,നിറമോ, രുചിയോ ഇല്ലാത്ത ഈ വാതകം അൽപ്പനേരം ശ്വസിച്ചാൽ തന്നെ മരിക്കുന്നതാണ്. വർഷത്തിൽ ആയിരക്കണക്കിന് ആളുകൾ ഈ വിഷബാധയേറ്റ് മരിക്കുന്നുണ്ട്. ജൈവ വസ്തുക്കൾ കത്തുമ്പോൾ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരുമ്പോഴാണ് കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നത്.1766 ൽ ഫ്രഞ്ചുകാരനായ ഡി ലാസ്സൊൺ സിങ്ക് ഓക്സൈഡിനെ കാർബണുമായി ചേർത്ത് ചൂടാക്കി ആദ്യമായി കാർബൺ മോണോക്സൈഡ് നിർമിച്ചു. പക്ഷേ ഇത് ഹൈഡ്രജനാണെന്നാണ് അദ്ദേഹം കരുതിയത്. കാർബണും ഓക്സിജനും ചേർന്ന വാതകമാണ് കാർബൺ മോണോക്സൈഡെന്ന് 1800 ൽ തിരിച്ചറിഞ്ഞു

No comments: