Uroplatus Phantasticus [Leaf Tailed Gecko]
മഡഗാസ്കർ ദ്വീപിനെ കുറിച്ചറിയാത്തവർ ചുരുക്കമാകും ജീവലോകത്തെ അത്ഭുതദ്വീപാണിത് . ആഫ്രിക്കൻ വൻകരയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ ദ്വീപ് രാജ്യമാണ് മഡഗാസ്കർ. വൈവിധ്യമാർന്ന ആയിരത്തിലധികം അപൂർവ്വങ്ങളിൽ അപൂർവ്വമായ സ്പീഷീസുകളുടെ കലവറയാണ് മഡഗാസ്ക്കർ മഴക്കാട് . അവിടെ നിന്നുള്ള ഒരു അതിഥിയാണ് ജീവലോകം പരിചയപ്പെടുത്തുന്നത് . പേര് Uroplatus phantasticus എന്നും Leaf taile gecko എന്നൊക്കെ വിളിക്കുന്ന ഇലവാലൻ പല്ലി . ഓന്ത് വിഭാഗത്തിൽപ്പെടുന്ന ഇവയെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത് George Albert Boulenger ജന്തുശാസ്ത്രജ്ഞനാണ്. വലിയ കണ്ണുകളോട് കൂടിയ ഇവയുടെ പ്രത്യേകത ഉണങ്ങിയ ഇലപോലെ തോന്നിപ്പിക്കുന്ന വാലാണ് . പ്രായപൂർത്തിയായവക്ക് മൂന്ന് മുതൽ ആറ് ഇഞ്ച് വരെ നീളം ഉണ്ടാകും . മഞ്ഞ , കറുപ്പ് , പർപ്പിൾ , ഓറഞ്ച് തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു . ഇവയുടെ പ്രധാന ഭക്ഷണം ചെറിയ പ്രാണികളും പുഴുക്കളുമാണ് . മരങ്ങളുടെ ശിഖരങ്ങളിൽ കൂടി പിടിച്ച് നടക്കാൻ ഇവക്ക് അനായാസം കഴിയും . ഇതിനായി ഇലവാലന് പല്ലികളുടെ വിരലിനടിയിലുള്ള ഒട്ടിപ്പിടിക്കാൻ പറ്റുന്ന Adhesive Scale സംവിധാനമാണുള്ളത് . നിറം മാറാനുള്ള കഴിവുമുണ്ട് നമ്മുടെ ഈ ഇത്തിരിക്കുഞ്ഞന് . ഇളം ചുവപ്പ് വായയാണ് ഇവക്ക് . കുഞ്ഞൻ ശരീരത്തിന് യോചിക്കാത്ത വലിയ കണ്ണുകളാണ് ഇവക്ക് . കൺപീലിയോ മറ്റ് കവചമോ ഇല്ലാത്തത് കൊണ്ട് പൊടിപടലങ്ങൾ കണ്ണിൽ വീണാൽ നീളമേറിയ തന്റെ നാക്ക് ഉപയോഗിച്ചാണ് ഇലവാലൻപല്ലി തന്റെ കണ്ണുകൾ വൃത്തിയാക്കുന്നത് . ഉണങ്ങിയ ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ലീഫ് ടെയിൽ ഗെക്കോയെ മഷിയിട്ടാൽ പോലും കണ്ടെത്തുക പ്രയാസമാണ് . ചുക്കിചുളിഞ്ഞ മെലിഞ്ഞുണങ്ങിയ വാലിൽ ഉണങ്ങിയ ഇലയുമായിരിക്കുന്ന ലീഫ് ടെയിൽ ഗെക്കോക്ക് ശത്രുക്കളിൽ നിന്ന് സ്വയം രക്ഷയാണ് ഇവയെല്ലാം . മറ്റു പല്ലികളെപ്പോലെ നമ്മുടെ ഇല വാലനും മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. മഴക്കാലങ്ങളിലാണിവ പ്രത്യുൽപാദനം നടത്തുന്നത് . മരങ്ങളുടെ കൊഴിഞ്ഞുവീണ ഇലകൾക്കടിയിലും , നിലത്തോട് പറ്റിച്ചേർന്നു നിൽക്കുന്ന ഇലകളിലുമാണ് ഇവ മുട്ടകൾ ഇടാറുള്ളത് . നിരുപദ്രവകാരികളായ ഇവയെ കണ്ടെത്തുക എന്നത് ജന്തുശാസ്ത്രജ്ഞരെ സംബന്ധിച്ചേsത്തോളം പ്രധാന വെല്ലുവിളിയാണ് . വംശനാശഭീഷണി നേരിടുന്ന ഇവയുടെ പ്രധാന ശത്രുക്കൾ മൂങ്ങകളും മഴക്കാടുകളിൽ കാണപ്പെടുന്ന ചില അണലി വിഭാഗത്തിലുള്ള പാമ്പുകളുമാണ് . പോരാത്തതിന് നമ്മൾ മനുഷ്യരും . ഇവക്ക് അനുയോജ്യമായ പരിസ്ഥിതിയിൽ മാത്രമേ അതിജീവനം സാധ്യമാകുകയുള്ളൂ . വനനശീകരണം വലിയ തോതിൽ ഇവക്ക് ഭീഷണിയാകുന്നുണ്ട് . മോശം പ്രകൃതിയിൽ ഇവക്ക് അതിജീവനശേഷി ഇല്ലാ എന്ന് നാം ഓർക്കേണ്ടതുണ്ട് . പാമ്പുകൾക്കും മൂങ്ങകൾക്കും ഇവയെ മരച്ചില്ലകളിൽ നിന്ന് കണ്ടെത്തുക എന്നത് പ്രയാസമായിരിക്കേ നമ്മൾ മനുഷ്യർ ഇവയെ വളർത്തുമൃഗങ്ങളുടെ ഗണത്തിലാണ് കാണുന്നത് . Pet Listil മുമ്പിലാണ് Leaf Tailed Gecko ഉള്ളത് . പ്രകൃതിയിൽ ഇഴുകിച്ചേർന്ന് ജീവലോകത്ത് വിസ്മയം തീർക്കുന്ന ഈ സാധുക്കളും ക്രമേണ നമ്മൾ മനുഷ്യരുടെ പ്രകൃതിയിലുള്ള കടന്നുകയറ്റം മൂലം പതുക്കെ വിടപറയും ...
No comments:
Post a Comment