അച്ഛന്റെ കൂടെ ഞാൻ മണിക്കൂറുകളോളം ബാങ്കിൽ ചെലവഴിച്ചു, അച്ഛന് കുറച്ചു കാശ് അയക്കാൻ ഉണ്ടായിരുന്നു. എന്റെ ക്ഷമ നശിച്ചു, ഞാൻ അച്ഛനോട് ചോദിച്ചു...
''അച്ഛാ, അച്ഛന് എന്തുകൊണ്ട് ഇന്റര്‍നെറ്റ് ബാങ്കിങ് ചെയ്തുകൂടാ?''
''എന്തിനാണ് മോനെ അതുകൊണ്ട് പ്രയോജനം?''
അച്ഛൻ തിരിച്ചു ചോദിച്ചു ...
''അച്ഛന് ഇങ്ങനെ ക്യൂവിൽ നിന്ന് കഷ്ടപ്പെടേണ്ടി വരില്ല"..
അച്ഛന് വീട്ടുസാധനങ്ങൾ വരെ ഇപ്പോൾ ഓൺലൈനിൽ വാങ്ങാം... എല്ലാം വളരെ എളുപ്പമാണ് !''
അതി ഉത്സാഹത്തോടെ ഞാൻ അച്ഛനെ നെറ്റ് ബാങ്കിങിന്റെ ഗുണങ്ങളെ കുറിച്ച് വർണ്ണിച്ചു കേൾപ്പിച്ചു.
അച്ഛൻ ചോദിച്ചു ''ഞാൻ അത് ചെയ്തു തുടങ്ങുകയാണെങ്കിൽ എനിക്ക് പിന്നീട് വീടിന് വെളിയിൽ കാലെടുത്തു വയ്ക്കേണ്ട ആവശ്യം വരില്ല, അല്ലേ?
''അതെയതെ''! ഞാൻ പറഞ്ഞു. ഉപ്പ് തൊട്ട് കർപ്പൂരം വരെ വീട്ടുവാതിക്കലിൽ ലഭിക്കും... 'ആമസോൺ' എന്തും വീട്ടിൽ എത്തിച്ചു തരും !
അച്ഛൻ പറഞ്ഞു ''ഇന്ന് ഞാൻ ബാങ്കിൽ വന്ന കാരണം, എനിക്ക് എന്റെ നാല് സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞു. അവരുമായി അല്പ സമയം സംസാരിക്കാൻ കഴിഞ്ഞു. പിന്നെ എന്റെ ഇടയ്ക്കിടെ ഉള്ള ഈ വരവുകാരണം ബാങ്കിലെ ജോലിക്കാർക്ക് എല്ലാം ഞാൻ വളരെ പരിചിതനായി മാറി.
നിനക്കറിയാമോ, നീ താമസം മാറി പോയതിൽ പിന്നെ ഞാനും നിന്റെ അമ്മയും വല്ലാതെ ഒറ്റപ്പെട്ടു. ഇടയ്ക്കിടെ ഉള്ള ഇത്തരം സന്ദർഭങ്ങൾ ആണ് അതിനൊരു ആശ്വാസം. ബാങ്കിലും മറ്റും ചിലവഴിക്കാൻ എന്റെ കൈയ്യിൽ ഇഷ്ടംപോലെ സമയമുണ്ട്. ആ കൂടിക്കാഴ്ചകളും, സംസാരവും എല്ലാം ഞാൻ കൊതിക്കുന്നു.
ആറ് മാസം മുമ്പ് ഞാൻ പനി പിടിച്ച് രണ്ടു ദിവസം പുറത്തു പോകാനാവാതെ വീട്ടിൽ കിടന്നപ്പോൾ, ഞാൻ സ്ഥിരമായി പച്ചക്കറി വാങ്ങുന്ന കടയുടെ ഉടമസ്ഥൻ എന്നെ രണ്ടു ദിവസമായി കാണുന്നില്ല എന്നു പറഞ്ഞുകൊണ്ട് എന്നെ കാണാൻ വീട്ടിൽ വന്നു കട്ടിലിൽ എന്റെ അടുത്ത് ഇരുന്നു.
രണ്ട് ദിവസം മുമ്പ് നിന്റെ അമ്മ അമ്പലത്തിലേക്ക് പോകുന്ന വഴി റോട്ടിൽ ഒന്ന് വീണപ്പോൾ, നമ്മൾ സ്ഥിരം വീട്ടു സാധനങ്ങൾ വാങ്ങാറുള്ള കടക്കാരൻ അത് കാണാൻ ഇടവന്നു. വർഷങ്ങളായുള്ള പരിചയം കാരണം അയാൾക്ക് എന്റെ വീടും, നിന്റെ അമ്മയേയും അറിയാവുന്നത് കൊണ്ട് ഉടനെ നിന്റെ അമ്മയെ അയാളുടെ കാറിൽ നമ്മുടെ വീട്ടിൽ എത്തിച്ചു. ഭാഗ്യത്തിന് അമ്മക്ക് കാര്യമായി പരിക്കൊന്നും സംഭവിച്ചിരുന്നില്ല.
എല്ലാം ഓൺലൈനിൽ ആയിരുന്നു എങ്കിൽ ഞങ്ങൾക്ക് അങ്ങനെയുള്ള 'സ്നേഹ സ്പര്‍ശനം' ഏൽക്കുവാൻ സാധിക്കുമായിരുന്നോ?
എന്തിനാണ് എല്ലാം ഞാൻ എന്റെ അടുത്തേക്ക് തന്നെ വന്നെത്തണം എന്ന് വാശിപിടിക്കുന്നത്? എന്തിനാണ് കമ്പ്യൂട്ടർ എന്ന യന്ത്രവുമായി മാത്രം സംവദിക്കാൻ നീയെന്നെ നിർബന്ധിക്കുന്നത്?
ഞാൻ വൃവഹാരത്തിൽ ഏർപ്പെടുത്തുന്ന ആളുകളുമായി ഒരു അടുപ്പം സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... അവർ എനിക്ക് വെറും 'വിൽപ്പനക്കാരൻ' മാത്രമല്ല. അത് ബന്ധങ്ങളിലൂടെയുള്ള ബന്ധനങ്ങൾ തീർക്കുന്നു..
അച്ഛന്റെ മറുപടി എന്നെ അക്ഷരാർത്ഥത്തിൽ സ്തബ്ധനാക്കി.
സാങ്കേതിക വിദ്യ അല്ല ജീവിതം.......
അത് ഒരിക്കലും മനുഷ്യ മനസ്സുകളെ പരസ്പരം അടുപ്പിക്കുന്നില്ല... സഹജീവികളുമായി സമയം പങ്കിടൂ ... സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കൂ
ജീവിതം അത് പരസ്പര സ്നേഹത്തോടെ യും സന്തോഷത്തോടെ യുമാകട്ടെ ...
No comments:
Post a Comment