😏..😖..😫..🥺..😢...😭
🗣 *അത്താഴപ്പട്ടിണിക്കാരുണ്ടോ......⁉⁉⁉*
*മലയാളിയെ കൂടുതൽ ദരിദ്രവാസി ആക്കുന്നത് അവരുടെ ഉള്ളിലുള്ള ചിന്തകളാണ്....*
*ദരിദ്രനായ അയാൾക് എന്നും 100 രൂപ വീതം അയൽവാസിയിൽ നിന്ന് ധർമ്മം ലഭിക്കുമായിരുന്നു.. അയാളുടെ മക്കളും ഇത് കണ്ട് വളർന്നു...ധനികന് ബിസിനെസ്സ് കുറഞ്ഞു ധർമ്മം 50 രൂപയാക്കി കിട്ടുന്നവന് പരാതിയായി.... തൃപ്‌തി കുറഞ്ഞു.. മുതലാളി കടക്കാരനായി അൻപതും കൊടുക്കൽ നിർത്തി.. അന്ന് മുതൽ ധനികൻ മോശക്കാരനുമായി... എത്ര കിട്ടിയാലും നന്ദി ഇല്ലാത്ത ചിലരുണ്ട്...മരിച് കുഴിയിൽ ചെല്ലുമ്പോൾ വായിൽ മണ്ണ് വീഴുമ്പോഴേ അവരുടെ വയറ് നിറയൂ...*
*ടാറ്റ..റിലെയൻസ്,പോലുള്ള വൻകിട കമ്പനികളെ പല രീതിയിൽ വിമർശിക്കുന്ന അസൂയക്കാരായ മലയാളികൾ ശ്രദ്ധിക്കപെടാത്ത ഒരു കാര്യം അവർ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളേ കുറിച്ചാണ്...രൂപയിലെബില്യനേഴ്‌സ് രാജ്യത്തിനകത്ത് രൂപയിൽ ചിലവാക്കുമ്പോൾ യൂറോപ്പിലെ ഡോളർ ബില്യണേഴ്‌സ് മറ്റു രാജ്യങ്ങളിലേക്ക് വരെ സഹായങ്ങൾ എത്തിക്കുന്നു...*
*എല്ലാ ദിവസവും പല രീതിയിൽ പണപ്പിരിവ് നടത്തി കമ്മീഷനോ, ശമ്പളത്തിനോ ആളെ വെച്ച് അത് പലർക്കായി വീതിച്ച് കൊടുക്കുന്നവർ.....*
*മാസ വരിസംഖ്യ വാങ്ങി മത സ്ഥാപനങ്ങൾ നടത്തുന്നവർ ..*
*കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള മത സ്ഥാപനങ്ങൾക്ക് വീടുകൾ കയറി 50% കമ്മീഷൻ വ്യവസ്ഥയിൽ സാധാരണക്കാരിൽ നിന്നും പിരിച്ചെടുത്ത് കൊടുക്കുന്നവർ....*
🤔
*ഒരു കോടി രൂപ അല്ലങ്കിൽ 10 ലക്ഷം ഉണ്ടെങ്കിൽ അതിനെ അതേ പോലേ പാവങ്ങൾക്ക് വിതരണം ചെയ്യുന്നതാണോ നല്ലത്... ❓ആ പണത്തെ ലാഭകരമായ ബിസിനെസ്സിൽ ഇൻവെസ്റ്റ് ചെയ്ത് കൊണ്ട് അതിന്റെ ലാഭത്തെ മാത്രം അർഹരിലേക്ക് എത്തിക്കുകയും.. വിധവകൾക്കും, അംഗവൈകല്യം ഉള്ളവർക്കും അതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണോ നല്ലത്...❓.*
*ചില ചാരിറ്റി പ്രവർത്തകർ പാട്ടും പാടി എക്സ്പെൻസ് പോലും നോക്കാതെ കവലകൾ തോറും പിരിവെടുത്ത് നടക്കുന്നു ചിലർ ഇതിനെ അനുകൂലിക്കുന്നു.. ചിലർ എതിർക്കുന്നു..*
*റോമെറ്റിയൽ പർച്ചേസ് ചെയ്ത് അംഗവൈകല്യമുള്ളവർക്ക് എത്തിച്ചു കൊടുത്ത് ഉത്പന്നം നിർമിച്ചുകൊണ്ട് ചാരിറ്റി സ്ഥാപങ്ങളുടെ ലേബലിൽ വിതരണം ചെയ്യുന്നു എന്ന് കേൾക്കുന്നു.. ഇത്തരം ഉത്പന്നം വിൽകുന്നവർക്ക് ലഭിക്കുന്നത് ചെറിയ ലാഭവും...കസ്റ്റമർക്ക് ലഭിക്കുന്നത് വിപണി വിലയേക്കാൾ അധികവും..പർച്ചേസ് ചെയ്യുന്ന ആളുകളും അവർ പർച്ചേസ് ചെയ്യുന്ന രീതിയുമാണോ പ്രശ്നം...*
*നമ്മുടെ ഗ്രാമങ്ങളിൽ പിരിവെടുക്കാൻ വരുന്ന ദരിദ്രർ താമസിക്കുന്ന നാട്ടിലും കോടിപതികളും കമ്മറ്റികളും, ട്രസ്റ്റ്കളും ഉണ്ടാകാം.. നമ്മുടെ കുടുംബത്തെ അയൽക്കാരെ നാം സഹായിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ നാട്ടിലുള്ളത്..?*
*ഓരോ നാട്ടിലും അവിടത്തുകാരെ സംരക്ഷിക്കാൻ സംവിധാനം ഉണ്ടാക്കിയാൽ ചാരിറ്റി വെച്ച് മുതലെടുക്കുന്നവരും, റിസ്ക് എടുക്കുന്നവരും, കൈകാട്ടി തെണ്ടുന്നവരും ഇല്ലാതാകില്ലേ...*
*നാട്ടിലെ ചില തെമ്മാടികളും വിയർപ്പിന്റെ അസുഖം കാരണം ജോലിക്ക് പോകാൻ മടിയുള്ളവരും ഒരിക്കലും ഇത്തരം പ്രവർത്തി അവസാനിപ്പിക്കില്ല........ഇതിലൂടെ സംഘടന വളർത്താൻ താല്പര്യപ്പെടുന്നവരും വരെ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ ...*
👍
*കുടുംബങ്ങൾക്ക് സ്ഥിര വരുമാനം.. ആശ്രിതർക്ക് ജോലി എന്നിവ സ്ഥിരപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള ചാരിറ്റി പ്രവർത്തന മാണ് നമ്മുടെ നാടിന് ആവശ്യം..*
*അഞ്ചോ,പത്തോ കിലോ അരി ജനമധ്യത്തിൽ വെച്ച് ഫോട്ടോ എടുത്ത് കൈമാറുന്ന രീതി വരെ ഇന്നും നില നില്കുന്നു... അതിൽ രാഷ്ട്രീയക്കാരും പിറകിലല്ല.. പൊതു മുതൽ കൊണ്ട് കവലയിൽ സ്ഥാപിച്ച വിളക്കിൻ കാലിൽ നേതാവിന്റെ പേര് ചേർത്ത് മുതലെടുപ്പ് നടത്തുന്ന നാടാണല്ലോ നമ്മുടേത്...*
👉
*വ്യവസായത്തിലൂടെ മാത്രമേ അഭിവൃദ്ധി വരുത്താൻ സാധ്യമാകൂ...അതിനാൽ നാം ഉണർന്ന് പ്രവർത്തിക്കുക...*
*ആർകെങ്കിലും എന്തെങ്കിലും കൊടുക്കുന്നതിന് പകരം.. ആർക്ക് ❓എന്ത്❓ എപ്പോൾ❓ എങ്ങിനെ ❓കൊടുക്കണം എന്ന് ചിന്തിക്കുക പ്രവർത്തിക്കുക...*
*ദരിദ്രരായി ജനിക്കുന്നത് നിങ്ങളുടെ കുറ്റം കൊണ്ടല്ല.. ദരിദ്രനായി മരിക്കുന്നതാണ് നിങ്ങളുടെ കുറ്റം എന്ന് ആരോ പറഞ്ഞത് ഓർമിപ്പിച്ചു കൊണ്ട്....*.
*മനസ്സിൽ ദാരിദ്രം വരാത്തവരായി ജീവിക്കാൻ സ്നേഹ സമ്പന്നമായ നാളുകൾ നേരുന്നു...*
*ജയ് ഹിന്ദ്...*
..
No comments:
Post a Comment