LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Saturday, October 28, 2017

നക്ഷത്ര മാസവും ചാന്ദ്രമാസവും


🌕 നക്ഷത്ര മാസവും ചാന്ദ്ര മാസവും. 🖌🌑 ➖➖➖➖➖➖➖ 🌒Sidereal month - നക്ഷത്ര മാസം നക്ഷത്രം എന്നർത്ഥം വരുന്ന Sidus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് sidereal എന്ന വാക്കുണ്ടായത്. ദീർഘ ഭ്രമണപഥത്തിൽ സൂര്യനെ ഭൂമി പരിക്രമണം ചെയ്യുന്നത് പോലെ, ചന്ദ്രൻ ഭൂമിയെ പരിർ മണം ചെയ്യുന്നു. അതോടൊ ഭ്രമണം ചെയ്യുന്നുമുണ്ട്. ചന്ദ്രന്റെ ഭ്രമണ - പരിക്രമണ സമയം തുല്യമായത് (27 ദിവസം, 7 മണിക്കൂർ 43 മിനുറ്റ് 11.5 സെക്കന്റ് ) കൊണ്ടാണല്ലൊ അമ്പിളിമാമന്റെ ഒരേ മുഖം കാണുന്നത്. പരിക്രമണം തുടങ്ങുന്നത് ഒരു നക്ഷത്രത്തെ അടിസ്ഥാനാമാക്കിയാൽ ഭൂമിയെ ചുറ്റി ആ നക്ഷത്രത്തിനടുത്ത് എന്നുമ്പോൾ 27 1/3 ദിവസമെടുക്കും. ഉദാഹരണം കാർത്തിക നക്ഷത്രത്തെ എടുക്കുക. അവിടെ നിന്നും പരിക്രമണമാരംഭിച്ച് ഭൂമിയെ ചുറ്റി 27 1/3 ദിവസം കൊണ്ട് അവിടെയെത്തുന്നു. ഒരു നക്ഷത്രത്തിൽ തുടങ്ങി ഭൂമിയെ ചുറ്റി അതേ നക്ഷത്രത്തിൽ തിരിച്ചെത്തുന്ന കാലം നക്ഷത്ര മാസം. 🌕 ചാന്ദ്രമാസം. 🌙🌙🌙🌙🌙🌙 ഒന്നിച്ചു ചേരുന്ന (coming / meeting/ joining together ) ഗ്രീക്ക് പദമായ Synodus ൽ നിന്നും ഉണ്ടായതാണ് Syo dic എന്ന പദം. Synodic month നക്ഷത്ര മാസത്തേക്കാൾ 2. 21 ദിവസം കൂടുതലാണ്. ഇത് സംഭവിക്കുന്നത് എങ്ങിനെ? ഒരു പുത്തൻ പിറയിൽ നിന്ന് അടുത്ത പുത്തൻ പിറയിലെത്താൻ , ഒരു അമാവാസിയിൽ നിന്ന് അടുത്ത അമാവാസിയിലേക്ക്, പൗർണമിയിൽ അടുത്ത പൗർണമിയിലേക്ക് 29 ദിവസം 12 മണിക്കൂർ 44 മിനുറ്റ് 2.7 സെക്കന്റെടുക്കുന്നു. ചന്ദ്രൻ ഭൂമിയെ ചുറ്റുമ്പോൾ സൂര്യ പ്രകാശം തട്ടി പ്രതിഫലിക്കുന്ന ചന്ദ്ര ഭാഗമാണല്ലൊ വൃദ്ധിയും ക്ഷയവും ഉണ്ടാകുന്നത്. ഞാൻ നിൽക്കുന്ന പയ്യോളിയിൽ നിന്നും പൗർണമി കണ്ടു. ചന്ദ്രൻ ഭൂമിയെ ചുറ്റി തിരിച്ച് പയ്യോളിയിലെത്തുമ്പോഴേക്കുo ഭൂമി സൂര്യനെ ചുറ്റി മുന്നോട്ട് 27.32 ഡിഗ്രി നീങ്ങിയിട്ടുണ്ടാകും. അപ്പോൾ ചന്ദ്രൻ ഭൂമിയെ ചുറ്റി വരേണ്ട 360 ഡിഗ്രി കൂടിയിട്ട് ഏകദേശം 389.5 ഡിഗ്രി ആയി മാറി. അത്രയും ഡിഗ്രി സഞ്ചരിച്ചാലെ വീണ്ടും പൗർണമി കാണാൻ പറ്റു. 2 7.32 ദിവസം കഴിഞ്ഞാൽ പൗർണമി ആവില്ല. അതേ ചന്ദ്രന്റെ മുഖം കാണാൻ 2. 21. ദിവസം കൂടി കഴിയണം. ചന്ദ്രൻ പരിക്രമണ പാഥയിൽ ദിവസം 13.17 സഞ്ചരിച്ച് സൂര്യനെ ചുറ്റുന്ന ഭൂമിയുടെ അതേ ദിശയിലെത്തി പ്രകാശം പ്രതിഫലിപ്പിക്കാൻ.🌏🌕 Month എന്ന വാക്ക് ചന്ദ്രൻ എന്ന് വിളിക്കുന്ന പഴയ ഇംഗ്ലീഷ് വാക്ക് Moonath എന്നതിൽ നിന്നും ഉണ്ടായതാണ്. ഞാനീപ്പറഞ്ഞതിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുകയും വേണം. ശാസ്ത്രമേള - കലാ-കായികമേള തിരിക്കിനിടയിൽ ചന്ദ്രന്റെ മുഖം നോക്കി നമുക്ക് ആശ്വാസം കൊള്ളാം. അമ്പിളിയമ്മാവാ....🌙 നിന്റെ ..... പുതിയ month ആശംസിക്കുന്നു.

No comments: