LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Saturday, October 28, 2017

സിസേറിയൻ


*സീസറിലൂടെ സിസേറിയൻ* സിസേറിയൻ എന്ന പദത്തിന്റെ ഉൽഭവം വിചിത്രമാണ്. കത്രിക എന്നർത്ഥം വരുന്ന സിസേഴ്സിൽ നിന്നാണ് ഈ വാക്കുണ്ടായത് എന്ന് തോന്നാം.എന്നാൽ റോമൻ ചക്രവർത്തിയായ ജൂലിയസ് സീസറിൽ നിന്നാണ് ഇതിന്റെ തുടക്കം. അമ്മയുടെ ഗർഭാശയം കീറിയാണ് സീസറിനെ പുറത്ത് എടുത്തെന്നാണ് പറയുന്നത്.BC 100 മുതൽ 40 വരെ ജീവിച്ചിരുന്ന അദ്ദേഹം BC 55 ൽ ബ്രിട്ടൻ ആക്രമിച്ച് മടങ്ങിയെത്തിയപ്പോൾ വീരോചിതമായ സ്വീകരണവും ജീവിതകാലം മുഴുവൻ ഏകാധിപതിയായി റോം ഭരിക്കാനുള്ള അധികാരവും ജനങ്ങൾ സമ്മാനിച്ചു. സീസറുടെ മരണം BC 44 മാർച്ച് 15ന് സെനറ്റ് ഹാളിൽ വച്ച് റിപ്പബ്ലിക്കൻ നേതാക്കളായ കാഷ്യസ് ,ബ്രൂട്ടസ് എന്നീ സംഘാംഗങ്ങളുടെ കുത്തേറ്റായിരുന്നു. അസാധാരണമായ ഈ മരണം പോലെ തന്നെയായിരുന്നു സിസേറിയൻ ശസ്ത്രക്രിയയിലൂടെയുള്ള അദ്ദേഹത്തിന്റെ ജനനവും. സാധാരണ പ്രസവത്തിൽ പിറക്കുന്നതിന് മുൻപ് തലകീഴായിട്ടായിരിക്കും കുഞ്ഞ് കിടക്കുന്നത്. എന്നാൽ ചിലപ്പോഴത് നേരെ തിരിച്ചായിരിക്കും. ഈ അവസരത്തിൽ കാലുകളാണ് ആദ്യം പുറത്തേക്ക് വരുക. ഇത്തരം പ്രസവം വളരെ ബുദ്ധിമുട്ടേറിയതാണ്. ഡോക്ടർമാർ സിസേറിയൻ നിർദേശിക്കുന്നതും ഇതുകൊണ്ടാണ്. ലോകത്ത് ഭക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതൽ സിസേറിയൻ നടക്കുന്നത്. പ്രതിമാസം ശരാശരി 25 എണ്ണമെങ്കിലും ഉണ്ടെന്നാണ് കണക്ക്. ഒരു സ്ത്രീക്ക് സാധാരണ പ്രസവത്തിൽ ഏൽക്കേണ്ടി വരുന്നതിന്റെ ആഘാതം ഭാവിയിലെ ഭവിഷ്യത്തുമായി നോക്കുമ്പോൾ സിസേറിയനാണ് നല്ലതെന്നാണ് അവരുടെ നിഗമനം. സാധാരണ പ്രസവം പോലും അവർ സിസേറിയനാക്കുന്നു. ഏകദേശം 40% ആണ് ഭക്ഷിണ കൊറിയയിലെ കണക്ക്. ജാതകത്തിൽ വിശ്വസിക്കുന്നവർക്ക് ഇഷ്ട ജാതകത്തിന് പ്രസവം നടത്താം.സിസേറിയക്കാർക്ക് ഉയർന്ന I Q ആണെന്നുമൊക്കെ ചിലർ വിശ്വസിക്കുന്നു.ഇതിനെല്ലാം പുറമേ ഡോക്ടർമാർക്ക് നല്ല പ്രതിഫലവും കിട്ടും. ബ്രിട്ടനിൽ 1950 കളിൽ 3% ആയിരുന്നു സിസേറിയൻ,1980 ൽ 10% ആയി, 1995 ൽ 15% ആയി ഉയർന്നു.സറെ എന്ന പ്രദേശത്ത് 26% സിസേറിയനാണത്രെ. വികസിത രാജ്യങ്ങളിൽ 10 മുതൽ 15% വരെ സിസേറിയനെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.

No comments: