LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Tuesday, October 31, 2017

ചങ്ങമ്പുഴ കൃഷ്ണപിള്ള


ചങ്ങമ്പുഴ കൃഷ്ണപിള്ള .. കാവ്യസൗഭാഗത്തിന് കനകച്ചിലങ്ക അണിയിച്ച ; മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ടകവി ചങ്ങമ്പുഴ ഓർമ്മയായിട്ട് ഇന്ന് 69 വർഷം .... കേവലം മുപ്പത്തിയാറര വയസ്സിനുള്ളിൽ മലയാളികൾ എക്കാലവും ഓർത്തുവെക്കുന്ന; എല്ലാതലമുറയോടും ഒപ്പം സഞ്ചരിക്കുന്ന ഭാവഗാനങ്ങളാണ് .ഈ മഹാകവി സമ്മാനിച്ചത് .. 1934 - ലാണ്‌ ചങ്ങമ്പുഴയുടെ ആദ്യ കൃതി "ബാഷ്‌പാഞ്‌ജലി" പ്രസിദ്ധീകൃതമായത് ... രമണൻ (1938 ലും ; വത്സല 1944 ലും .. കവിതാസമാഹാരങ്ങളും ; പരിഭാഷകളും ; ചെറുകഥകളും നോവലുമുൾപ്പെടെ 57 കൃതികൾ മഹാകവി ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവെച്ചിട്ടുണ്ട് ... ഒരു പുരുഷായുസ്സുകൊണ്ടുപോലും ആർജ്ജിക്കാനാവാത്ത അത്ഭുത സിദ്ധികൾ പ്രകടിപ്പിച്ച ; നക്ഷത്രങ്ങളുട ഈ സ്നേഹഭാജനത്തിന്റെ ഓർമ്മയ്ക്കുമുമ്പിൽ കോടി പ്രണാമം ... 🌹🌹🌹 സത്യം🙏🏻 കനക ചിലങ്ക കിലുങ്ങി കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി... കടമിഴി കോണുകളിൽ സ്വപ്നം മയങ്ങി ... കതിരുതിർ പൂ പുഞ്ചിരി ചെഞ്ചുണ്ടിൽ തങ്ങി... ഒഴുകുമുടയാടകളിൽ അലഞൊർകൽ തിങ്ങി .. അഴകോടുലാർന്നതു പോലങ്ങനെ മിന്നി... മതി മോഹന ശുഭ നർത്തനമാടുന്നതി മഹിതേ... മമ മുന്നില് നിന്ന് നീ മലയാള കവിതേ... അതിധന്യകളുഡു കന്യകൾ മണിവീണകൾ മീട്ടി .. അപ്സര രമണികൽ കൈമണികൾ കൊട്ടി .. വൃന്ദാവന മുരളീരവ പശ്ചാത്തലമോന്നിൽ .. സ്പന്ദിക്കുമാമധുര സ്വര വീചികൾ തന്നിൽ .. താളം നുര നുരയായ് നുരയിട്ടിട്ടു പൊങ്ങി .. താമരത്താളുപോൾ തത്തീ ലയ ഭംഗീ .. ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും .. ഒരു പകുതി പ്രജ്ഞയിൽ കരി പൂശിയ വാവും... ഇട ചേർന്നെൻ ഹൃദയം പുതു പുളകങ്ങൾ ചൂടി .. ചുടു നെടു വീർപ്പുകൾക്കിടയിലും കൂടെ .. വിഭ്രമാം വിഷ വിത്ത് വിതയ്ക്കിലും ഹൃദിമേ .. വിസ്മരിക്കില്ല ഞാൻ നിന്നെ സുര സുഷമെ .. തവ തലമുടിയിൽ നിന്നോരു നാരു പോലും .. തരുകിന്നെനിയ്ക്ക് നീ മലയാള കവിതേ...

No comments: