LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Tuesday, October 31, 2017

ഏറ്റവും വലിയ വീട്


ഇന്ത്യയിലെ ഏറ്റവും വലിയ വീടേതെന്നു ചോദിച്ചാല്‍ ആരും കണ്ണും പൂട്ടി പറയും അംബാനിയുടെ ആന്റിലിയ ആണെന്ന്. എന്നാല്‍ അമേരിക്കയിലെ ഏറ്റവും വലിയ വീടേതെന്നു ചോദിച്ചാല്‍ ആര്‍ക്കെങ്കിലും അറിയുമോ.ഒരു കുടുംബത്തിന് താമസിക്കാനായി അമേരിക്കയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ വീട് ഫ്‌ലോറിഡയിലുള്ള വെര്‍സ് സെയില്‍സ് ഹൗസെന്നു പേരുള്ള ഈ വീടാണത്രെ. ഡേവിഡ് സെയിഗേലും ഭാര്യ ജാക്കി സെയ്‌ഗേലും വെസ്റ്റ് ഗേയ്റ്റ് റിസോര്‍ട്ട് ഉടമയാ ഡേവിഡ് സെയിഗേലും ഭാര്യ ജാക്കി സെയ്‌ഗേലും ചേര്‍ന്ന് പണികഴിപ്പിച്ചതാണ് ഈ വീട്. 2004ല്‍ തുടങ്ങിയ ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വീട്ടില്‍ താമസം ആരംഭിക്കുന്നത് 2009ല്‍ ആണ്. 65മില്ല്യണ്‍ ഡോളറാണ് ഈ വീടിന്റെ മതിപ്പുവിലയായി നിശ്ചയിച്ചിരിക്കുന്നത്. തടാകക്കരയിലുള്ള പത്ത് ഏക്കറിലാണ് ഈ വീട് പണിതിരിക്കുന്നത്. 11 അടുക്കള, 30 കിടപ്പുമുറികള്‍,23ബാത്ത് റൂം, 20 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഗ്യാരേജുകള്‍, വീടിനകത്തും പുറത്തുമായി മൂന്ന് സ്വിമ്മിംഗ് പൂളുകള്‍, തടാകത്തിലുപയോഗിക്കുന്ന് ബോട്ടുകള്‍ക്കായി പ്രത്യേക ബോട്ട് ഹൗസ്, പൂന്തോട്ടം, ടെന്നീസ് കോര്‍ട്ട്, തുടങ്ങിയവയാണ് ഈ വീട്ടിലുള്ളത്. 9,0000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് വീടിനുള്ളത്. 2004ല്‍ വീടിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും പിന്നീട് സാമ്പത്തിക ബാധ്യത ഉണ്ടായതിനെത്തുടര്‍ന്ന് വീട് പണി മുടങ്ങി. പിന്നീട് ഡേവിഡിന്റെ ബിസിനസ് ലാഭത്തിലായപ്പോഴാണ്‌ വീടുപണി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. വീട് പണിയാനുണ്ടായ കഷ്ടപ്പാടും ദുരിതവുമെല്ലാം ദമ്പതികള്‍ ക്വീന്‍ ഓഫ് വെര്‍സ് സെയില്‍ എന്ന പേരില്‍ ഡോക്യുമെന്ററിയാക്കിയിട്ടുണ്ട്. ഡോക്യുമെന്ററിയ്ക്ക് അവാര്‍ഡും ലഭിച്ചു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും 27 നിലകളിലുള്ള നമ്മുടെ അംബാനിയുടെ ആന്റിലിയയുടെ അത്ര വരില്ല ഡേവിഡിന്റെ വെര്‍സ് സെയില്‍സ് ഹൗസ്.

No comments: