LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Saturday, October 21, 2017

വൈശാലി


*വൈശാലി*(സിനിമ) എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമാണു് വൈശാലി.[1] 1988-ൽ പുറത്തിറങ്ങിയ ഈ ചിത്രം പുരാണകഥ അവതരിപ്പിക്കുന്ന ഏക ഭരതൻചിത്രമാണു്. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം.എം. രാമചന്ദ്രനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 🌷കഥാവിവരണം മഹാഭാരതത്തിലെ നിരവധി ഉപകഥകളിലൊന്നിലെ അപ്രധാനമായ കഥാപാത്രമാണ് വൈശാലി. ഒരു ദാസിയുടെ മകളായ വൈശാലി വാത്സ്യായനന്റെകാമസൂത്രം പഠിച്ചവളാണ്. വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് അംഗ രാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ചമാറ്റി മഴപെയ്യിക്കുവാനായി വൈശാലി നിയോഗിക്കപ്പെടുന്നു. സ്ത്രീസാമീപ്യമില്ലാതെ വളർത്തിയ ഋശ്യശൃംഗനു് വൈശാലി ഒരു പെണ്ണാണെന്നു് പോലും അറിയില്ലായിരുന്നു. വൈശാലിയാൽ ആകൃഷ്ടനായി ഋശ്യശൃംഗൻ അംഗ രാജ്യത്തെത്തുന്നു. ഇതിനകം ഋശ്യശൃംഗന്റെ നിഷ്കളങ്കതയിലും സ്നേഹത്തിലും അനുരക്തയായ വൈശാലിക്കു് തന്റെ ആഗ്രഹങ്ങൾ മൂല്യമില്ലാത്തതാണെന്ന തിരിച്ചറിവിൽ പിന്മാറേണ്ടിവരുന്നു. എന്നാൽ ചലച്ചിത്രത്തിൽ വൈശാലിയും ഋഷ്യശൃംഗനും അനുരക്തരായിരുന്നുവെങ്കിലും രാജഗുരുവിന്റെ ഉപദേശപ്രകാരം രാജാവായ ലോമപാദൻ തന്റെ സ്വന്തം മകളെ ഋഷ്യശൃംഗന് വിവാഹം ചെയ്ത് നൽകുന്നതായാണ് കാണിച്ചിരിക്കുന്നത്. ഋഷ്യശൃംഗൻ ഈ ചതി തിരിച്ചറിയുന്നില്ല. ഋഷ്യശൃംഗന്റെ യാഗത്തിനൊടുവിൽ മഴ പെയ്യുന്നതിനിടയിൽ ജനങ്ങൾ ആനന്ദനടനമാടുന്നു ഇതിനിടെ രാജകിങ്കരന്മാരാൽ ദൂരേക്ക് അകറ്റിമാറ്റപ്പെടുന്ന വൈശാലിയും, മാതാവും ജനത്തിരക്കിനിടയിൽപ്പെട്ട് മരിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. 🌷അഭിനേതാക്കൾ ഋശ്യശൃംഗൻ-സഞ്ചയ് വൈശാലി-സുപർണ്ണ മാലിനി-ഗീത ലോമപാദൻ-ബാബു ആന്റണി രാജഗുരു-നെടുമുടി വേണു വിഭാണ്ഡകൻ-വി.കെ. ശ്രീരാമൻ ശാന്ത-പാർവ്വതി ചന്ദ്രാഗംദൻ-അശോകൻ 🌷ഗാനങ്ങൾ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബോംബെ രവി. 1. "ദും ദും ദും ദുന്ദുഭിനാദം" (രാഗം: ശുദ്ധധന്യാസി) ദിനേശ്, ലതിക, കോറസ് 2. "ഇന്ദ്രനീലിമയോലും" (രാഗം: ഹിന്ദോളം) കെ.എസ്. ചിത്ര 3. "ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി" (രാഗം: മിയാൻ കി മൽഹാർ) കെ.എസ്. ചിത്ര 4. "പൂമുല്ലക്കാട്ടിൽ" (രാഗം: കാംബോജി) കെ.എസ്. ചിത്ര 5. "തേടുവതേതൊരു ദേവപദം" (രാഗം: ഹിന്ദോളം) കെ.എസ്. ചിത്ര 🌷പുരസ്കാരങ്ങൾ ദേശീയ ചലച്ചിത്രപുരസ്കാരം 1988 മികച്ച ഗാനരചയിതാവ് – ഒ.എൻ.വി. കുറുപ്പ് മികച്ച ഗായിക – കെ.എസ്. ചിത്ര

No comments: