LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Friday, October 27, 2017

മീനുകളുടെ ദാഹം


മീനുകൾക്ക് ദാഹിക്കുമോ? മറ്റു ജീവികളെപ്പോലെ തന്നെ ശരീരത്തിൽ വേണ്ടത്രെ വെള്ളമുണ്ടെങ്കിലേ മീനുകൾക്കും ജീവിക്കാൻ പറ്റൂ.മീനുകൾക്ക് ദാഹിക്കുമ്പോൾ വായ തുറന്നാൽ മാത്രം മതി, ഇനിയിപ്പൊ തുറന്നില്ലേലും പുറത്തെതൊലി, ചെകിളകൾ എന്നിവയിലൂടെയൊക്കെ വെള്ളം ശരീരത്തിലെത്താറുണ്ട്. ചിലപ്പോൾ ശരീരത്തിനകത്തെ ജലം പുറത്തേക്ക് ഊറിപോകാറുമുണ്ട്, അപ്പോഴും മീനുകൾക്ക് ദാഹിക്കും. വെള്ളമിങ്ങനെ അകത്തേക്കോ പുറത്തേക്കോ പോകുന്നത് അതിലെത്രമാത്രം വസ്തുക്കൾ അലിഞ്ഞുചേർന്നിട്ടുണ്ട് എന്നതിനനുസരിച്ചായിരിക്കും.കടൽ മൽസ്യങ്ങളുടെ ശരീരത്തിലെ വെള്ളം പുറംതൊലിയിലൂടെ ഊറി കടൽ ജലത്തിൽ കലരും. അതുകൊണ്ട് തന്നെ അവയ്ക്ക് എപ്പോഴും ദാഹമാണ് വെള്ളം കുടിക്കുകയും ചെയ്യും. എന്നാൽ ശുദ്ധജലത്തിലെ മീനുകൾക്ക് നേരെ വിപരീതമാണ്. അവയുടെ ശരീരത്തിനകത്തേക്ക് പുറത്ത് നിന്ന് എപ്പോഴും വെള്ളം ഊറി കൊണ്ടിരിക്കും. അവയ്ക്ക് ദാഹം തോന്നാറില്ല.

No comments: