*ഇടിമിന്നൽ&മേഘ സ്ഫോടനം*
*ഇടിമിന്നൽ*
മേഘത്തിലെ ജലകണങ്ങൾ പരസ്പരം ഉരസുബോൾ അവിടെ വൈദുതാംശം ഉണ്ടാകുന്നു. മേഘത്തിന്റെ ചിലേടത്ത് മുകളിൽ +ve താഴെ -ve ആയിരിക്കും. ശക്തിയായ കാറ്റിൽ തമ്മിലടുക്കുമ്പോൾ അവക്കിടയിൽ ശൂന്യസ്ഥലം ഉണ്ടാവുകയാണെങ്കിൽ അവിടെ വൈദുതപ്രവാഹം മിന്നലായി ഉണ്ടാകുന്നു. നനഞ്ഞ വായുവാണ് മാധ്യമമായി പ്രവർത്തിക്കുന്നത്. ചൂട് കാരണം വായു പെട്ടന്ന് വികസിച്ച് അവിടേക്ക് തള്ളി കയറുന്നതാണ് ഇടിയായി കേൾക്കുന്നത്.
മറ്റൊരു രീതിയിലും മിന്നലുണ്ടാവും. മേഘത്തിലെ + ve, -ve വേർപിരിയൽ നടക്കുമ്പോൾ വൈദുത പ്രേരണാ തത്വമനുസരിച്ച് ഭൂമിയിൽ ചില മാറ്റങ്ങൾ ഉണ്ടാവുന്നു. മേഘത്തിനു താഴെ -ve നു ബദലായി ഭൂമിയിൽ+ve സഞ്ചയം ഉണ്ടാവും. മേഘത്തിൽ നിന്ന് ഭൂമിയിലേക്ക് വൈദുത സഞ്ചാരത്തിന് വഴിയൊരുങ്ങുന്നു കടന്നു വരുന്ന ഭാഗത്തുള്ള വായുവിനെ ഇത് അ യ ണീകരിക്കുന്നതിനാൽ തീനാളങ്ങൾ തട്ടുകളായി രൂപം കൊള്ളും. മിന്നലിന്റെ ആദ്യ മുഖമാണിത്. ഇത് ഭൂമിയെ തൊടുബോൾ മേഘത്തിലെ -ve ചാർജുകൾക്കുള്ള പാതയായി. ഭൂമിയിൽ കൂട്ടം കൂട്ടമായിരിക്കുന്ന ചാർജുകൾ ഈ പാതയിലൂടെ മേലോട്ട് മേഘത്തിലേക്ക് കുതിക്കുന്നു. ഉദ്ദേശം 45000 km വേഗത്തിലാണ് പോകുന്നത്. ചൂട് 15000 മുതൽ 30000 ഡിഗ്രി വരെ. പോണപോക്കിൽ വായുവിന്റെ മർദം കൂടുന്നതിനാൽ അവ സ്ഫോടനമുണ്ടാക്കുന്നു അതാണ് ഇടിയൊച്ച.
*മേഘ സ്ഫോടനം*
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെറിയൊരു ഭൂപ്രദേശത്ത് തീവ്രമായി പെയ്യുന്ന മഴയാണ് മേഘ സ്ഫോടനം.മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുകയാണെങ്കിൽ അത് മേഘ സ്ഫോടനമായി കണക്കാക്കാം. പേമാരിക്ക് അകമ്പടിയായി ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവും.ഹിമകണങ്ങളെ വഹിച്ചുകൊണ്ടു വരുന്ന കാറ്റ് വളരെ പെട്ടന്ന് ഖനീഭവിക്കുന്നതാണ് ശക്തമായ മഴക്കു കാരണം. മലയോര മേഖലകളിലും മരുഭൂമികളിലുമാണ് സാധാരണയായി ഇത് കൂടുതലായി കാണുന്നത്. മേഘങ്ങളെന്നാൽ ജലം സംഭരിച്ചു വെച്ചിരിക്കുന്ന ഖരാവസ്ഥയിലുള്ള ദ്രവ്യ പിണ്ഡങ്ങളാണെന്നായിരുന്നു ധാരണ.അതുകൊണ്ടാണ് മേഘങ്ങളുടെ പൊട്ടിത്തെറി എന്നർത്ഥത്തിൽ മേഘ സ്ഫോടനമെന്ന് പറയാൻ കാരണം.
No comments:
Post a Comment