LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, October 26, 2017

തുഗ്ലക്കിന്റെ ഭരണ പരിഷ്കാരങ്ങൾ


തുഗ്ലക്കിന്റെ ഭരണ പരിഷ്‌കാരങ്ങൾ *********************************** ദീർഘ വീക്ഷണമില്ലാത്ത ഭരണ തന്ത്രം കൊണ്ട് 'ബുദ്ധിമാനായ വിഡ്‌ഢി'എന്ന് ചരിത്രം രേഖപ്പെടുത്തിയ ഭരണാധികാരിയായിരുന്നു മുഹമ്മദ്‌ ഇബിനു തുഗ്ലക്. ഇന്നും വിഡ്‌ഢിത്തം തിലകക്കുറിയാക്കുന്ന അധികാരികളെ തുഗ്ലക്കിനോട് സാമ്യപ്പെടുത്താറുണ്ട്. അദ്ദേഹം ചെയ്ത പ്രധാന മണ്ടത്തരങ്ങൾ ഇങ്ങനെ രേഖപ്പെടുത്താം. പേപ്പർ കറൻസി :രാജ്യത്ത് നില നിന്നിരുന്ന വെള്ളിയുടെയും, സ്വർണത്തിന്റെയും നാണയങ്ങൾ പെട്ടെന്ന് പിൻവലിക്കുകയും കണ്ടുകെട്ടുകയും ചെയ്തു. പകരമായി ബ്രോൺസ് ന്റെ നാണയങ്ങൾ ഇറക്കി. എന്നാൽ വളരെ പെട്ടന്ന് തന്നെ അവിടുത്തെ ജനങ്ങൾ വ്യാജമായി ആ പുതിയ നാണയങ്ങൾ വ്യാപകമായി ഇറക്കി. വ്യാജ നാണയങ്ങൾ പെരുകിയത് സാധനങ്ങൾക്ക് വില തകർച്ചയുണ്ടാവുകയും അരാജകത്വം സൃഷ്ടിക്കപ്പെടുകയും ചെയ്തു. രാജാവിന്‌ വീണ്ടും പഴയ നാണയങ്ങൾ തിരികെ കൊണ്ടുവരേണ്ടി വന്നു. ഡോബ് :ഗംഗ, യമുനാ നദികൾക്കിടയിലുള്ള പ്രദേശങ്ങളിൽ അദ്ദേഹം നടപ്പിലാക്കിയ നികുതിയായിരുന്നു ഡോബ്. പക്ഷെ ഈ നികുതിചുമത്തിയ സമയത്ത് ആ പ്രദേശം കൊടിയ കൃഷി നാശത്തിലായിരുന്നു. ഇത് അടച്ചു തീര്ക്കാൻ കഴിയാതിരുന്ന ധാരാളം കർഷകർ ആത്മഹത്യാ ചെയ്യേണ്ടിവന്നു. തലസ്ഥാനം മാറ്റൽ :ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്കു തലസ്ഥാനം മാറ്റി തുഗ്ലക്. അതിനു വേണ്ടി കൊട്ടാരവും, പട്ടണവും, മറ്റു സൗകര്യങ്ങളുമെല്ലാം ദൗലത്താബാദിൽ ഒരുക്കി. ജനങ്ങളെ ഡൽഹിയിൽ നിന്നും പുതിയ സ്ഥലത്തേക്ക് പാലായനം ചെയ്യിച്ചു. അനേകം പേർ ആ പലായനത്തിൽ മരണപ്പെടുകയും, അസുഖബാധിതർ ആവുകയും ചെയ്തു. ഭരണതലസ്ഥാനം മാറിപ്പോയപ്പോൾ രാജ്യത്തിൻറെ വടക്കൻ പ്രദേശങ്ങളിൽ മംഗോളിയൻ മാരുടെ ശക്തമായ ആക്രമണം ഉണ്ടായി. അതിനെ തടയിടാൻ ദൗലത്താബാദിൽ നിന്നുകൊണ്ട് കഴിയില്ല എന്ന് മനസ്സിലാക്കിയ തുഗ്ലക് വളരെ പെട്ടെന്ന് തന്നെ സിംഹാസനവും, പരിവാരങ്ങളെയും വീണ്ടും ഡൽഹിയിലേക്ക് മാറ്റിക്കൊണ്ട് പോയി. ഈ പലായനത്തിലും ധാരാളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.ധാരാളം പേർ അസുഖബാധിതരായി. പ്രായോഗിക തലത്തിൽ വിശദീകരണമില്ലാത്ത ഈ പരിഷ്‌കാരങ്ങൾ അദ്ദേഹത്തിന് ചരിത്രം ഒരു കോമാളി പരിവേഷം ചാർത്തിക്കൊടുത്തു....

No comments: