*പൂനത്തില്‍ കുഞ്ഞബ്ദുള്ള*
കോഴിക്കോടിന്റെ നഷ്ടങ്ങളില്‍ ഇതാ ഒന്നുകൂടി ....ജീവിത വീക്ഷണങ്ങളെ ആകര്‍ഷകമായ ഭാഷാ ശൈലിയുടെ പിന്‍ബലത്തില്‍ വായനക്കാരിലേക്ക് പകര്‍ന്ന ആ എഴുത്തുകാരന്‍ ഓര്‍മ്മയായിരിക്കുന്നു ......വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം ....!
1940 ഏപ്രില്‍ 3 നു കോഴിക്കോട് വടകരയിലായിരുന്നു പൂനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ജനനം ....ചരിത്രമുറങ്ങുന്ന തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും തുടര്‍ന്ന്‍ അലിഗഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം ബി ബി എസ് ബിരുദവും നേടി ...
എഴുപതുകളുടെ തുടക്കത്തില്‍ മലയാളത്തിന്‍റെ സാഹിത്യ ശാഖയിലെക്ക് ചുവടു വെയ്ക്കുമ്പോള്‍ പ്രതാപികളായ ഒരു കൂട്ടം എഴുത്തുകാര്‍ അവിടെ സ്ഥാനമുറപ്പിച്ചിരുന്നു .....അവിടെ നിന്ന് ആധുനിക കഥാ സാഹിത്യത്തില്‍ തന്റെതായ ശൈലികള്‍ കൊണ്ട് കഥാ സമാഹാരങ്ങളുടെ കെട്ടുകള്‍ അഴിച്ചു ......!
അത്ഭുതം കൂറിയിട്ടുണ്ട് ..ആ ലളിത ശൈലികളില്‍ നിന്ന് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ നിരൂപിക്കുന്നത് കണ്ട് .....ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ തന്റെ വൈദ്യ പഠന കാലത്ത് കണ്ടുമുട്ടിയ ജീവിതങ്ങളാണ് 'അലിഗഡ് കഥകളിലൂടെ' പകര്‍ത്തിയത്..എത്രയേറെ പ്രശസ്തരും അപ്രശസ്തരും അലിഗഡിലൂടെ കടന്നു പോയിരിക്കുന്നു ....എന്നാല്‍ കുഞ്ഞബ്ദുള്ളയല്ലാതെ മറ്റാരും ഇത്ര ഹൃദ്യമായി ആ പ്രദേശത്തെ അവതരിപ്പിച്ചിട്ടുണ്ടോ ..? സംശയമാണ് ..!
ഒരേ സമയം ഡോക്ടറും എഴുത്തുകാരനുമായത് കൊണ്ട് പലപ്പോഴും ആ രചനകളില്‍ പലപ്പോഴും ഒരു ആശുപത്രി 'ഗന്ധം ' ഇഴ ചേര്‍ന്നിരുന്നു .....1962 -71 കാലഘട്ടമായിരുന്നു അത് ...ഓരോ കഥകളിലൂടെയും കടന്നു പോകുമ്പോള്‍ ആ ദേശത്തെ സംസ്കാരവും ,ജീവിതാവസ്ഥകളും ലളിതമായ ഭാഷ ശൈലിയില്‍ വായനക്കാരന്റെ ഹൃദയത്തെ സ്പര്‍ശിച്ചു ....സ്വന്തം സഹോദരന്റെ കൊലയാളിക്ക് അനുകൂലമായി പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ട് എഴുതേണ്ടി വന്ന പോലീസ് സര്‍ജനും , കാമുകനെ ജയിപ്പിക്കാന്‍ അധികാരികള്‍ക്ക് വഴങ്ങി കൊടുക്കേണ്ടി വന്ന കാമുകിയുടെ നിസ്സഹായതയും തെല്ലും കലര്‍പ്പില്ലാതെ വിവരിച്ച ആ ശൈലിയെ വായനക്കാര്‍ പുണര്‍ന്നത് എത്ര വേഗമായിരുന്നു ......
ആ കഥാ പ്രപഞ്ചത്തില്‍ നിന്ന് പിന്നീട് സ്മാരക ശിലകള്‍,മരുന്ന്‍ ,കന്യാ വനങ്ങള്‍ ,ക്ഷേത്ര വിളക്കുകള്‍ ,നഷ്ടജാതകം തുടങ്ങി ഒട്ടനവധി രചനകള്‍ പുറത്തു വന്നു ..സ്മാരക ശിലകള്‍ക്ക് 1978 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും , 1980 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു .....
പൂനത്തില്‍ കുഞ്ഞബ്ദുള്ളയുടെ രചനകള്‍ എന്നും സമൂഹത്തിന്റെ മുഖ്യ ദാരയില്‍ ഇടം നേടാത്ത പ്രാദേശിക ജീവിതങ്ങളെ ചുറ്റിപറ്റിയായിരുന്നു ..വ്യക്തിത്വങ്ങളും ജീവിതാസക്തികളും തന്റെതായ നിരീക്ഷണത്തില്‍ പകര്‍ത്തിയെഴുതിയപ്പോള്‍ മനുഷ്യന്റെ ദൈന്യാവസ്ഥയെ സരള തീക്ഷണമായി അവതരിപ്പിക്കുന്ന വര്‍ണ്ണന ഇതിനു മുന്പ് വായനക്കാര്‍ ദര്‍ശിച്ചത് 'ബേപ്പൂര്‍ സുല്‍ത്താനിലായിരുന്നു ' എന്ന് നിസംശയം പറയാം ...
ഒക്ടോബര്‍ മാസം ഒരു നഷ്ടം തന്നെയാണ് ഒട്ടനവധി കലാകാരന്മാരെയും സാഹിത്യകാരന്മാരെയും സംഭാവന ചെയ്ത കോഴിക്കോടിന്റെ മണ്ണില്‍ മലയാളിക്ക് എന്നുമോര്‍ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട് സാഹിത്യത്തിന്‍റെ 'ഭിഷഗ്വരന്‍' വിടവാങ്ങി ..ഏതു കാലത്ത് രചിച്ചു എന്നല്ല ..എത്രമാത്രം ജീവിതം അതില്‍ കുടികൊള്ളുന്നു എന്നതാണ് മുഖ്യം .....അങ്ങനെ നോക്കുമ്പോള്‍ ആ വിഖ്യാത രചനകളെ മലയാളി മറക്കുമോ ..?
No comments:
Post a Comment