പ്ലാസ്റ്റിക്ക് സർജറിയും പ്ലാസ്റ്റിക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ?
ശരീരത്തിലെ വിരൂപമായ ഭാഗങ്ങൾ ഭംഗിയാക്കുന്നതിനും മറ്റുമുള്ള ശസ്ത്രക്രിയയാണ് പ്ലാസ്റ്റിക് സർജറി. പേര് ഇങ്ങനെയാണെങ്കിലും പ്ലാസ്റ്റിക്കുമായി ഇതിന് യാതൊരു ബന്ധവുമില്ല.
പ്ലാസ്റ്റിക്ക് സർജറിയുടെ ജനനം ഭാരതത്തിലാണ്. 2500 ലധികം വർഷങ്ങൾക്ക് മുൻപ് ഭാരതത്തിൽ ജീവിച്ചിരുന്ന സുശ്രുതൻ എന്ന പ്രസിദ്ധ വൈദ്യൻ ഇതിൽ വിദഗ്ധനായിരുന്നു. അന്നൊക്കെ കള്ളൻമാർക്ക് നൽകിയ പ്രധാനശിക്ഷ മൂക്ക് മുറിക്കലായിരുന്നു.മൂക്ക് നഷ്ട്ടപ്പെട്ടവർക്ക് അന്നത്തെ വൈദ്യൻമാർ മൂക്ക് വച്ച് കൊടുക്കുമായിരുന്നത്രെ.
ഇന്നത്തെ പ്ലാസ്റ്റിക്ക് സർജറി ഒന്നാം ലോകമഹായുദ്ധകാലത്താണ് ഉണ്ടായത്. യുദ്ധത്തിൽ പരിക്കേറ്റ് ശരീരം വികൃതമായവരെ സാധാരണ നിലയിലാക്കാനായി ന്യൂസിലൻഡുകാരനായ Dr. ഹരോൾഡ് ഗില്ലിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ആദ്യമൊക്കെ മുഖത്തു മാത്രമായിരുന്നു ഇത് ചെയ്തിരുന്നത്.ഇന്നിപ്പോൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്ലാസ്റ്റിക്ക് സർജറി ചെയ്യുന്നു.ശരീരത്തിലെ ചുളിവുകൾ മാറ്റാനും ഇത് ചെയ്യാറുണ്ട്.
ചൂടും മർദ്ദവും കൊണ്ട് ഏത് രൂപത്തിലേക്കും മാറ്റാൻ കഴിയുന്നതാണ് പ്ലാസ്റ്റിക്കിന്റെ പ്രത്യേകത.ഏത് രൂപത്തിലേക്കും മാറ്റാവുന്ന എന്നർത്ഥമുള്ള 'പ്ലാസ്റ്റിക്കോസ്' എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് പ്ലാസ്റ്റിക്കിന് ഈ പേര് കിട്ടിയത്.ബ്രിട്ടീഷുകാരൻ അലക്സാണ്ടർ പാർകെസ് 1885 ൽ ആദ്യത്തെ പ്ലാസ്റ്റിക്കായ 'പാർക്കെസിൻ' ഉണ്ടാക്കി.സസ്യ എണ്ണയും കർപ്പൂരവും ചേർത്ത് മൃദുവാക്കിയ 'നൈട്രോസെല്ലുലോസ്' ആയിരുന്നു ഇത്. പിന്നാലെ പുതിയ പതിപ്പായ സെല്ലുലോയ്ഡ് എത്തി.പെട്ടന്ന് തീ പിടിക്കുന്നതായിരുന്നുവെങ്കിലും ചീർപ്പ്, ക്രിത്രിമ പല്ല്, ഗ്രാഫിക് ഫിലിം തുടങ്ങിയവയൊക്കെ ഇതുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്.വില്പന ഉദ്ദേശിച്ചുകൊണ്ടുള്ള പ്ലാസ്റ്റിക് നിർമ്മാണം 1909 ൽ തുടങ്ങി. വൈകാതെ തുണിനിർമാണത്തിനുള്ള നൈലോൺ, കളിപ്പാട്ടവും പാത്രങ്ങളുമൊക്കെ നിർമിക്കുന്ന പോളിസ്ട്രീൻ, പൈപ്പുകളുണ്ടാക്കുന്ന PVC തുടങ്ങിയവ വിപണിയിലെത്തി.1940 ൽ പോളി എത്തിലീൻ എന്ന പുതിയയിനമെത്തി.പ്ലേറ്റ്,കുപ്പികൾ, ബാഗുകൾ എന്നീ നിത്യോപയോഗസാധനങ്ങൾ നിർമിക്കാൻ ഇത് വളരെ പ്രയോജനപ്പെട്ടു.
No comments:
Post a Comment