LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, October 26, 2017

മരണ വേഗത


👆 *മരണത്തിലേക്കെത്തുന്ന വേഗത. **🏍🏍🏍🏍🏍🏍🏍🏍🏍 ഒരു ബസ്സിന്റെ ബമ്പർകണ്ടിട്ടുണ്ടോ ഒരടിയിൽ കൂടുതൽ വീതി ഉണ്ടതിന്, ഒരു പത്തു കിലോയുടെ ചുറ്റികക്ക് ആഞ്ഞടിച്ചു നോക്കൂ അതൊന്ന് ചളുങ്ങുക പോലും ഇല്ല കാരണം അത്രക്ക് ഉറപ്പുള്ളതാണത് ബസ്സ് പോയി ഇടിച്ചാൽ ഒന്നും പറ്റാതിരിക്കാനാണ് അത് ഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ മുകളിലെ ചിത്രത്തിൽ നോക്കൂ ബമ്പർ മാത്രമല്ല ബസ്സ് മൊത്തം തകർത്ത് ബൈക്ക് അകത്ത് കയറിയിരിക്കുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന ഗതികോർജ്ജം (Kinetic energy) ആണിതിന് കാരണം അത് കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന തത്വം 1/2× mass× Velocity×Velocity എന്നതാണ് . ഇവിടെ ചുറ്റികയുടെ(ബൈക്ക്) തൂക്കം 135 കിലോയാണ് കൂടെ 65 കിലോ തൂക്കമുള്ള ഡ്രൈവറും ആകെ ഇരുന്നൂറ് കിലോയുടെ ചുറ്റിക . വേഗതയോ മണിക്കൂറിൽ 60 കി.മീ വേഗത്തിൽ പോകുമ്പോൾ പോലും സെക്കന്റിൽ 16.66മീറ്റർ(16.66m/s). എന്ത് സംഭവിക്കും ഒരു ബോംബിട്ട അവസ്ഥയായിരിക്കും അതുകൊണ്ടാണ് ബസ്സ് തകർന്നത്.( ബസ് ഓടുന്നുണ്ടായിരുന്നെങ്കിൽ അത് ഉണ്ടാക്കുന്നത് 16 ടണ്ണിന്റെ ചുറ്റികക്ക് സമമായിരിക്കും) അപ്പോൾ ഓടിച്ച ആളുടെ ശരീരമൊ, നോക്കൂ മുകളിലെ ചിത്രത്തിൽ ആ ബസ്സ് ബോഡി എങ്ങിനെയാവും ചളുങ്ങിയിട്ടുണ്ടാവുക നെഞ്ച് പോയി ഇടിച്ചിട്ടാണ് അയാൾ ജീവിച്ചിരിക്കുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും കരുതുവാൻ കഴിയുമോ. മുൻപിൽ പോകുന്ന വാഹനങ്ങളുടെ പുറകിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ (Tail gating)ഒരു ഗ്യാപ് കിട്ടിയാൽ ഓവർടേക്ക് ചെയ്യാൻ പായുന്നവരെ കാണാറുണ്ട് മിക്കവാറും മുൻപിലെ വാഹനത്തിൽ നിന്ന് രണ്ടൊ മൂന്നോ മീറ്റർ മത്രം അകലത്തിൽ ആയിരിക്കും ആ ബൈക്ക് ,മുൻപിലെ ബസ്സ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാൽ പുറകിലെ വാഹനം ഇടിക്കാതെ നിൽക്കണമെങ്കിൽ ഈ രണ്ട് മീറ്ററിൽ നിൽക്കണം അതായത് 60 കിമീ. വേഗതയിൽ സെക്കണ്ടിൽ 16 മീറ്ററും 100കിമീറ്ററിൽ 28 മീറ്ററും സഞ്ചരിക്കുന്ന മോട്ടോർ സൈക്കിൾ രണ്ട് മീറ്ററിൽ നിൽക്കണമെങ്കിൽ ഒരു സെക്കന്റിന്റെ എട്ടിലൊരംശത്തിലൊ പതിനാലിലൊരംശത്തിലൊ (1/8, 1/14) നിൽക്കണം അത് മനുഷ്യസാദ്ധ്യമല്ല എന്ന് അവരോടൊന്ന് പറഞ്ഞു കൊടുക്കൂ, മോട്ടോർ സൈക്കിൾ ഏറ്റവും അപകടകാരിയാണെന്നും മാംസം തന്നെ ചിതറിപ്പോകുന്ന വേഗതയിൽ ശരീരമാണ് ഇടിക്കാൻ പോകുന്നതെന്ന്.. ഏറ്റവും അപകടകരമായ ഒരു മെഷീൻ ആണ് നാം ഓടിക്കുന്നതെന്ന്... വേഗത 40 കിമീ. അധികരിക്കാത്ത രീതിയിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ശ്രദ്ധാപൂർവ്വം ചെയ്യേണ്ട ഒരു പ്രവർത്തിയാണ് മോട്ടോർ സൈക്കിൾ റൈഡിംഗ് എന്ന അറിവ് പകർന്നു നൽകാം..., ........................................................

No comments: