LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Tuesday, October 31, 2017

സൂചികൾ


വാച്ച് സൂചികളെക്കുറിച്ച് ചില്ലറക്കാര്യങ്ങൾ എന്തുകൊണ്ടാണ് വാച്ചിന്റെ  പരസ്യങ്ങളിലും, നിർത്തിയിട്ടിരിക്കുന്ന വാച്ചിലും, പടങ്ങളിലുമെല്ലാം സമയം 10:10 കാണിക്കുന്നത് ?🤔 പലരോടു ചോദിച്ചാലും പല ഉത്തരങ്ങൾ കിട്ടും. ചിലർ പറയും ' എബ്രാഹാ ലിങ്കണും, ജോണ് എഫ് കെന്നഡിയും, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറും  ' വെടിയേറ്റു  മരിച്ചത് ആ സമയത്താണ് എന്ന്.  എന്നാൽ എബ്രാഹ ലിങ്കൺ മരിച്ചത് 10 :15  നു വെടി ഏൽക്കുകയും, മരിച്ചത് അടുത്ത ദിവസം രാവിലെ 7:22 നും  ആയിരുന്നു.  കെന്നഡി ആവട്ടെ  12:30 നു വെടി ഏൽക്കുകയും, 1 മണിക്ക് മരിക്കുകയും ചെയ്തു. ലൂഥർ കിംഗ് ജൂനിയർ ആവട്ടെ വൈകീട്ട്  6 മണിക്ക് വെടി ഏൽക്കുകയും വൈകീട്ടുതന്നെ 7 മണിക്ക് മരിക്കുകയും ചെയ്തു. ഇവരൊന്നുംതന്നെ 10:10 ഉം ആയി യാതൊരു ബന്ധവും ഇല്ല. ചിലർ പറയും നാഗസാക്കിയിലെ ബോംബ് സ്ഫോടനം നടന്നത് 10:10 നു ആയിരുന്നെന്നു. എന്നാൽ നാഗസാക്കിയിലും ഇട്ട 'ഫാറ്റ്മാൻ ' ബോംബ് പകൽ 11:02 നു ആയിരുന്നു. ഹിരോഷിമയിൽ  ' ലിറ്റിൽ ബോയ് '  ബോംബ് ഇട്ടതു  രാവിലെ  8:15 നും ആയിരുന്നു. എന്നാൽ യഥാർത്ഥ കാരണം ക്ളോക്കിന്റെ കാഴ്ചയിലെ ഭംഗിക്കുവേണ്ടി മാത്രം ആണ് അതിന്റെ സൂചികൾ 10:09:34  ആക്കി വച്ചിരിക്കുന്നത്. ഇനി എങ്ങനെയാണ് സൂചിയുടെ ദിശ കാഴ്ച മനോഹരമാക്കുന്നു എന്ന് നോക്കാം. എല്ലാ വാച്ചിലും സെക്കന്റ് സൂചി ഇല്ല. അതുകൊണ്ട് നമുക്ക് ആദ്യം സെക്കന്റ് സൂചിയെ മാറ്റി നിർത്താം. ഇപ്പോൾ നമുക്ക് ഉള്ളത് മണിക്കൂർ സൂചിയും, മിനിറ്റു സൂചിയും. അത് 3- ലും, 6- ലും, 9-ലും , 12- ലും വരാതെ  വാച്ചിന്റെ ഇടതും, വലതുമായി അൽപ്പം മുകളിലേക്ക്  കമ്പനിയുടെ  പേരും, ലോഗോയും   മറയ്ക്കാതെ അങ്ങ് വച്ചു. കൂടാതെ ഈ രണ്ട് സൂചികൾ  വശങ്ങളിലേക്ക്-മുകളിലേക്ക് നിൽക്കുന്നതുകൊണ്ട് ഒരു 'happy smiley ' 😊അനുഭവം നമ്മൾ അറിയാതെ നമുക്ക് തോന്നും.   ചില വാച്ചു കമ്പനിക്കാർ 10 :10 നു പകരം സൂചിയുടെ സ്ഥാനം പരസ്പ്പരം ഇടതും, വലതും മാറ്റി 1:50  ഉം കാണിക്കാറുണ്ട്. ഇനി  സെക്കന്റ് സൂചി. മണിക്കൂർ സൂചിയും, മിനിറ്റ് സൂചിയുടെയും സ്ഥാനം നമ്മൾ തീരുമാനിച്ചുകഴിഞ്ഞു. ഇനി അവ രണ്ടിൽനിന്നും ഏറ്റവും അകലേക്ക് സെക്കന്റ് സൂചിയെ വച്ചു. പക്ഷെ 6 ന്റെ സ്ഥാനത്തു സെക്കന്റ്  സൂചി വച്ചാൽ അത് താഴേക്കു തൂങ്ങി / കുത്തി നിൽക്കുന്നതുപോലെ തോന്നും. അതുകൊണ്ട് അൽപ്പം സൈഡിലേക്ക് മാറ്റി. 35 നു മുകളിൽ സൂചി വന്നാൽ അതിനു താഴെയുള്ള ഡയലിലെ ലൈനുമായി കൂടിച്ചേർന്നപോലെ തോന്നും. അതുകൊണ്ട് 1  മിനിറ്റു മാറ്റി 34-ഓ.. അല്ലെങ്കിൽ 36-ഓ. ആക്കി. ഇവിടെ ശ്രദ്ധിച്ചാൽ  അറിയാം.. ഒരു സൂചിയും 12 , 3 , 6 , 9  നു നേരെയോ, അതുപോലെ താഴെ ഡയലിലുള്ള വരകൾക്കു മുകളിലോ, ലോഗോയ്ക്ക് മുകളിലോ ആയി വരുന്നില്ല. എന്നാൽ എല്ലാ സൂചികളും മാക്സിമം അകന്നു ആണ് നിൽക്കുന്നതും. 'sad smiley ' അല്ലാതെ 'happy smiley ' സ്റ്റൈലിൽ 😊 ഇതെല്ലാം ലോഗോയും, പരസ്യവും ഒക്കെ ചെയ്യുന്നവരുടെ പൊടിക്കൈകൾ ആണുട്ടോ. നമ്മൾ കാണുന്ന എന്തും എങ്ങനെ ആകർഷകമാക്കാം എന്ന് അവർക്കു അറിയാം. 😊 ===============

No comments: