നുമ്മ പറഞ്ഞ കൊച്ചി
******************
1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.
***
വീട് ഓട് മേയാൻ രാജാവിന്റെ അനുവാദം വേണമായിരുന്നു ..അതും ഉയർന്ന ജാതിക്കാർക്ക് മാത്രം
***
പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.
***
ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.
***
ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു ..
***
അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ ആയിരുന്നു തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുനെള്ളിയിരുന്നതും ഇതിലെ ആയിരുന്നു.
***
ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്
***
കൊച്ചാഴി ആണ് കൊച്ചി ആയതു ..
***
കായലിലെ മണ്ണ് കോരി യിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്
***
കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല് ആണ്. അന്നത്തെ റയില്വേ സ്റ്റേഷന് ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു.
***
പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്.
***
കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്
ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്
1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു.
ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.
1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)
ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു.
No comments:
Post a Comment