പാടത്തും പറമ്പുകളിലും നമ്മൾസാധാരണ
കാണാറുള്ള ഒരു സംഗതിയാണ് പാമ്പുകൾ
അഴിച്ചിട്ട് പോയ അവയുടെ നേരിയ തൊലികള്‍ [ ചട്ട] അത് കാണുമ്പോൾ തന്നെ ചിലർക്ക് പേടിയാകും എന്നാൽ നമുക്ക് അതേകുറിച്ച് ഒന്നു അറിയാൻ ശ്രമിച്ചുനോക്കാം എന്തിനാണ് പാമ്പുകൾ തന്‍റെ ചട്ട പൊഴിക്കുന്നത്? എന്താണ്അതുകൊണ്ടുള്ള ഗുണം? ഒരുപാട്അന്വേഷിച്ചാല്‍ ഉത്തരം കിട്ടും ഈ ചട്ട പൊഴിക്കുന്ന പ്രവണത പാമ്പുകൾക്ക് മാത്രമുള്ളതല്ല(lizard)പല്ലി വിഭാഗത്തിൽപെെട്ട ജീവികളുംതൊലി ഉപേക്ഷിക്കാറുണ്ട്
ഇനി വിഷയത്തിലേക്ക് വരാം ഇഴജീവിയും
രാത്രിസഞ്ചാരപ്രിയരുമായ പാമ്പുകൾക്ക് കാഴ്ച
ശക്തി വളരെ കൂടുതലാണ് കാരണം ചെവി ഇല്ലാത്തത് കൊണ്ട് ഇരപിടിക്കാന്‍ അവയെ
സഹായിക്കുന്നത് അപാര കാഴ്ച ശക്തിയും
മണം പിടിക്കാനുള്ള കഴിവും ഭൂമിയിൽ
ഉണ്ടാകുന്ന സ്പന്ദനങ്ങൾ തിരിച്ചറിയാനുള്ള
അവയുടെ കഴിവുമാണ് എന്നാൽ കാലക്രമേണ
അവയുടെ കാഴ്ചശക്തി മങ്ങാൻ തുടങ്ങും
അതിന് കാരണം അവയുടെ കണ്ണിനെ ആവരണം ചെയ്ത തൊലി കണ്ണിൽ നിന്നും വിട്ട്മാറി അവിടെ വെളുത്ത നിറമായി മാറും ഏകദേശം ഒരു തിമിരം ബാധിച്ച അവസ്ഥയിൽ ആകും അതോടുകൂടി പാമ്പുകൾക്ക് സംഗതികളുടെ കിടപ്പുവശം മനസ്സിലാകും അവ തന്‍റെ പഴക്കം ചെന്ന തൊലി കളയാൻ തന്നെ തീരുമാനിക്കും അതിന് ആദ്യം അനുയോജ്യമായ ഒരു സ്ഥലം തെരഞ്ഞെടുക്കും കൈകാലുകൾ ഇല്ലാത്തതിനാല്‍
തൊലി കളയൽ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം
തന്നെയാണ് അതിനാൽ പരുപരുത്ത പാറക്കെട്ടുകളും മുള്ളുള്ള മരങ്ങളും കഷ്ട്ടിച്ചു
കയറിപറ്റാവുന്ന സുഷിരങ്ങൾ എന്നിവയൊക്കെയാണ് പാമ്പുകൾ തെരഞ്ഞെടുക്കുക ! ആദ്യം തലയുടെ ഭാഗം
തൊലി ഉരിക്കല്‍ തുടങ്ങും പ്രയാസപ്പെട്ട് ഒരു
മണിക്കൂർ ചെലവഴിച്ചതിന് ശേഷമാണ് തൊലി കളയൽ പക്രിയ കഴിയുക തൊലി കളഞ്ഞതിന് ശേഷം ഒരു പുത്തൻഉണർവാണ് അവയ്ക്ക്
തിളങ്ങുന്ന പുത്തൻ ഉടുപ്പുമിട്ട് മൂപര് അന്നം
തേടി പോകും ഇനി പാമ്പുകളെ അറിയാനും അവയുടെ വാസസ്ഥലം കണ്ടുപിടിക്കാനും വളരേ ഏറെ സഹായിയാണ് അവ ഉപേക്ഷിച്ചു പോയ ഈ ചട്ടകൾ തൊലിയുടെ ഗന്ധം മനസ്സിലാക്കി അവയുടെ പഴക്കം നമുക്ക് കണക്കാക്കാം ചട്ട പെട്ടെന്ന് പൊട്ടിപ്പോകുന്നു എങ്കില്‍ പഴക്കമേറിയതാണ് എന്നും അനുമാനിക്കാം പിന്നെ തൊലിയുടെ തലഭാഗം കിടക്കുന്നതിന്‍റെ നേരേ എതിർ ഭാഗത്തേക്കാണ് പാമ്പ്പോയിട്ടുണ്ടാവുക കാരണം അവ ആദ്യം
ഉരിക്കുന്ന ഭാഗം തലയാണ്.
No comments:
Post a Comment