🐓🐓🐓🐓🐓🐓🐓🐓
തന്തൂരി ചിക്കനും എഡ്വിന മൗണ്ട് ബാറ്റനും .... ചരിത്രത്തിലെ ചില തമാശകൾ🐓🐓🐓🐓🐓🐓🐓🐓🐓🐓
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനിൽ റേഷനിംഗ് വളരെ കർശനമായിരുന്നു.പ്രധാനമന്ത്രിക്കും സാധാരണ പൗരനും റേഷനിംഗിൽ വിവേചനമുണ്ടായിരുന്നില്ല. യുദ്ധകാലത്ത് റേഷൻ കടകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒരു സ്ഥിരം കാഴ്ചയായിരുന്നു. നാരങ്ങ പോലും ഗർഭിണികൾക്കും 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും മാത്രമെ നൽകിയിരുന്നുള്ളൂ.കോഴിയിറച്ചി ബ്രിട്ടീഷുകാരുടെ വിശിഷ്ട ഭോജനമാണ്. റേഷൻ പ്രകാരം നാലാൾക്ക് ഒരാഴ്ചയിൽ കിട്ടുന്നതാകട്ടെ അരക്കോഴിയിറച്ചി മാത്രവും....
മൗണ്ട് ബാറ്റൻ പ്രഭുവും, ഭാര്യയായ എഡ്വിനയും ഇന്ത്യയിൽ വിമാനമിറങ്ങിയ ദിവസം കൂടെ ഒരു നായക്കുട്ടിയും ഉണ്ടായിരുന്നു. വൈസ് റോയ് മന്ദിരത്തിൽ എത്തിയയുടൻ നായക്കുട്ടിക്ക് ഭക്ഷണം കൊണ്ടുവരാൻ എഡ്വിന പരിചാരകരോട് ആവശ്യപ്പെട്ടു. അവർ കൊണ്ടുവന്നത് സ്വാദിഷ്ടമായ ഒരു പ്ലേറ്റ് തന്തൂരി ചിക്കൻ കഷണങ്ങളായിരുന്നു. വായിൽ വെള്ളമൂറിയ എഡ്വിന പരിചാരകരെ പുറത്താക്കിയ ശേഷം വാതിലടച്ചു.നായക്കുട്ടിക്കൊരു കഷണം പോലും കൊടുക്കാതെ മൗണ്ട് ബാറ്റൻ പ്രഭുവും, ഭാര്യയും അത് മുഴുവൻ കാലിയാക്കിയെന്നത് ചരിത്രത്തിലെ ഒരു തമാശ.....🐓🐓🐓🐓🐓
No comments:
Post a Comment