LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Friday, November 3, 2017

ചൈനയിലെ വൻ മതിൽ


*ചൈനയിലെ വന്മതിൽ* ലോകത്തിലെ ഏറ്റവും ദൈർഖ്യമുള്ള മതിലാണ് ചൈന വന്മതിൽ . ഇതിന് 2694 . 4 കിലോമീറ്ററിൽ കൂടുതൽ നീളം വരും .ഉയരം 4 .57 മുതൽ 9 . 2 വരെ മീറ്ററും കനം 9 . 75 മീറ്ററും ആണ് . ബി. സി 221 ൽ നിർമാണം ആരംഭിച്ച ഈ മതിൽ പൂർത്തിയാക്കാൻ 15 വർഷം വേണ്ടിവന്നു . കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് ഇത് നിർമിച്ചിട്ടുള്ളത്. ഇത്തരമൊരു കൂറ്റൻ മതിൽ നിർമ്മിച്ചത് എന്തിന് വേണ്ടി ?? ചൈനയുടെ വടക്കൻ പ്രവശ്യലുള്ളവർക് ചൈനസാമ്രജ്യത്തിലൊരു കണ്ണുണ്ടായിരുന്നു . അഞ്ചു ദശാബ്ദത്തോളം അവർ ചൈനയിലെ ജനങ്ങളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു . ഈ സ്ഥിതി സ്ഥിതി അവസാനിപ്പിക്കണമെന്ന് ചിൻ -ഷി - ഹുവാങ് രാജാവ് ദൃഢനിശ്ചയം ചെയ്തു . വടക്കൻ പ്രവിശ്യയിലുള്ളവർ രാജകുടുംബത്തിൻറെ നാശത്തിനിടയാക്കും എന്ന ഒരു അരുളപ്പാട്‌ സ്വപ്നത്തിൽ ലഭിച്ചതോടെ അദ്ദേഹത്തിന്റെ ഭീതി വർദ്ദിച്ചു . ശത്രുക്കൾ കുതിരപ്പുറത്തായിരുന്നു എത്തിയിരുന്നത് . അങ്ങനെ വന്നാൽ ഒരു മതിൽ പണിത് അവരെ തടയാമെന്ന് അദ്ദേഹം കരുതി . അങ്ങനെ മതിലിൻറെ പണി തുടങ്ങി 'ഷാങ് ഹൈവാൻ' എന്നസ്ഥലത്തു നിന്നാണ് അത് ആരംഭിച്ചത് . ഭിത്തി നീണ്ടുപോകുന്തോറും ചോര ഒഴുകിയ നിരവധി സംഭവങ്ങൾ നടന്നു . മതിൽ പൂർത്തീകരിക്കണം എന്ന മോഹം രാജാവിന് വർദ്ധിച്ചതോടെ അദ്ദേഹത്തിൻറെ മനുഷ്യത്വം തീരെ ഇല്ലാതായിത്തീർന്നു . ഏകദേശം പതിനായിരക്കണക്കിനാളുകൾ വൻമതിലിന്റെ നിർമാണരംഗത്ത് മൃഗങ്ങളെ പോലെ പണിയെടുത്തുരുന്നു . മതിലിൻറെ നിർമാണ സമയത്ത് ആരും വിശ്രമിക്കാൻ പാടില്ല എന്നായിരുന്നു ചക്രവർത്തിയുടെ കൽപ്പന . ആരെങ്കിലും ഇടയ്ക്കു വിശ്രമിച്ചാൽ പിന്നെ വന്മതിലിനുള്ളിൽ നിത്യ വിശ്രമം കൊള്ളാം. രോഗം ബാധിച്ചവരെ ചികിൽസിക്കുന്നതിനോ ദഹിച്ചുവലയുന്നവർക്കു ഒരിറ്റ് വെള്ളം കൊടുക്കുന്നതിനോ ആരും തന്നെ ഉണ്ടായിരുന്നില്ല . മൃദദേഹം മറക്കുചെയ്യാൻ പ്രേത്യേകം ചടങ്ങുകൾ ഉണ്ടായിരുന്നില്ല .മതിലിനുവേണ്ടി എടുത്ത കുഴികളിലാണ് മിക്കആളുകളെയും അടക്കം ചെയ്തിരുന്നത് . അതിന് മുകളിൽ വീണ്ടും മതിൽ പണിതുയർത്തിയിരുന്നു . കല്ലുകൾക്കൊപ്പം മനുഷ്യരും മൃദദേഹങ്ങളും മതിലിൻറെ ഭാഗമായി .ഈ മതിൽ വർഷങ്ങൾ കൊണ്ട് അനേകം താഴ്വരകളും മലനിരകളും ഗർത്തങ്ങളും പിന്നിട്ടു . ഇന്നിത് ലോകാത്ഭുതങ്ങളുടെ പട്ടികയിൽ സ്ഥിതിചെയ്യുന്നു . എന്നാൽ ചക്രവർത്തി ഭയപ്പെട്ടത് തന്നെ സംഭവിച്ചു എന്നത് നിർഭാഗ്യകരമായ ചരിത്രമാണ് . വന്മതിലിൻറെ പലഭാഗങ്ങളും കാലക്രമത്തിൽ തകർന്നടിഞ്ഞപ്പോൾ മംഗോളികൾക്കു ചൈനയെ ആക്രമിക്കാൻ അവസരം ലഭിച്ചു . ഇന്നും വന്മതിലിൻറെ പലഭാഗങ്ങളും തകർന്ന നിലയിലാണ് .

No comments: