ഇന്നത്തെ കാലത്തു ഏതാണ് കാണേണ്ടത് ഏതാണ് പഠിക്കേണ്ടത് എന്ന് ആർക്കും ആരോടും ഉപദേശിക്കാൻ കഴിയില്ലെന്നുള്ളത് ഒരു യാഥാർഥ്യം ആണ് എന്നാലും ചില കാര്യങ്ങൾ !
പണ്ട് കണക്കു സാർ പഠിപ്പിച്ചു തന്ന
സൈൻ,ടാൻ, കൊസ്
തുടങ്ങിയവ ഒക്കെ എവിടെ ആണോ എന്തോ
തീറ്റ മാത്രം അന്നും ഇന്നും കൂടെ ഉണ്ട്...😀
എ പ്ലസ് ബി ദി ഹോൾ സ്കൊയർ ഈസ് ഈക്വൽ ടു എ സ്‌ക്വയർ പ്ലസ് ടു എ ബി പ്ലസ് ബി സ്ക്വയർ പഠിച്ചിട്ട് എനിക്ക് ഇതുവരെ ഒരു ഉപകാരം വന്നിട്ടില്ല.....✌
ലസാഗു,ഉസാഗ,അംശം,സമാന്തരം,സ്തൂപിക,സ്പർശ രേഖ ഇതിന്റെയൊക്കെ പേരിൽ എനിക്ക് കിട്ടിയ അടികൾ എന്തിനായിരുന്നു എന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല........🤔
എന്റെ മുത്തഛന്റെ ബർത്ത് ഡേ പോയിട്ട് ജനിച്ചത് പോലും ഓർമ്മിക്കാത്ത ഞാൻ അക്ബർ ചക്രവർത്തി ജനിച്ചതും ഷാജഹാൻ ചക്രവർത്തിയുടെ ചരിത്രം കാണാതെ പഠിച്ചിട്ടുണ്ട്......
ഫ്രഞ്ച് വിപ്ലവം കാണാതെ പഠിക്കാത്തതിന് വീട്ടിലൊരു വിപ്ലവം തന്നെ നടന്നു👈
ബന്ധുക്കളിൽ പലരെയും ഓർമയില്ലെങ്കിലും അലക്സാണ്ടർ ചക്രവർത്തിയെയും ഹിറ്റ്ലറെയും എനിക്കു നന്നായറിയാം...
വിലയുള്ള ജീവിതങ്ങളെ ചരിത്രത്തിലും കാണൂ..
അല്ലെങ്കിൽ ഈ ചരിത്രം തന്നെ ആർക്ക് വേണ്ടിയാണ്👈
കണക്ക് കൂട്ടല് തെറ്റിയിട്ടും,
ഗുണിക്കലും ഹരിക്കലും ശിഷ്ടവുമായി
ഉറക്കമൊഴിഞ്ഞ
രാത്രികളുണ്ടായിട്ടുമുണ്ട്...
എന്നിട്ടുമിപ്പോൾ കണക്കുകൂട്ടാൻ കാൽക്കുലേറ്ററിനെ ആശ്രയിക്കുമ്പോൾ
മനസിലുയരുന്നൊരു ചോദ്യമുണ്ട്...
നമുക്ക് വേണ്ടത് ഒരിക്കലും അവസാനിക്കാത്ത ചരിത്രത്തിലേക്ക് മുഖം പൂഴ്ത്തുന്ന ഒരു തലമുറയെയാണോ :: ?
നിങ്ങളിപ്പോ വിചാരിക്കും...
അതിനു ഇപ്പൊ എന്താ ഉണ്ടായേ എന്ന്...!!
നമ്മൾ പഠിക്കേണ്ടതും പഠിപ്പിച്ചു വിജയിക്കേണ്ടതും അർദ്ധരാത്രി ഒരു പെൺകുട്ടിയെ തനിച്ചു കണ്ടാൽ എങ്ങനെ പെരുമാറാം എന്നും.......
ചോരയൊലിപ്പിച്ചു നടുറോഡിൽ വീണു കിടക്കുന്നയാളെ എങ്ങനെയൊെക്കെ
സഹായിക്കാമെന്നുമല്ലേ....
ജീവിതത്തിൽ തനിച്ചായിപ്പോയാൽ
എല്ലാം കൈവിട്ടു പോയാൽ എങ്ങനെ
നേരിടണമെന്നല്ലേ.....
പൊതുമുതൽ സംരക്ഷിക്കാനും
പൊതുസ്ഥലങ്ങൾ വൃത്തിയായി
സൂക്ഷിക്കാനുമല്ലേ....
സ്ത്രികളോടും കുട്ടികളോടും
മാന്യമായി പെരുമാറണമെന്നല്ലേ....
ഇതൊന്നും പഠിക്കാതെ ജീവിതത്തിലൊരിക്കൽപ്പോലും
ഉപകാരപ്പെടാത്ത പലതും ഉറക്കമൊഴിഞ്ഞ്
മന:പാoമാക്കി നമ്മളെന്തു നേടിയെന്ന്
ചോദിച്ചാൽ എനിക്കറിയില്ല....
ക്യൂ നിന്ന് ആപ്ലിക്കേഷൻ വാങ്ങി, തലവരിപ്പണവും കൊടുത്തു ചേർന്ന സ്കൂളിൽ സംസ്കാരം പഠിപ്പിക്കണമെന്നില്ല........
സംസ്കാരസമ്പന്നതയുടെ ഒരു നല്ല യുവതലമുറയെ വാർത്തെടുക്കാൻ രക്ഷകർത്താക്കൾ കുട്ടികളെ നല്ല സംസ്കാരം കൂടി പഠിപ്പിക്കുക......🙏🙏🙏
No comments:
Post a Comment