LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Wednesday, November 1, 2017

സമയം


സമയം അളന്നത്: സൂര്യന്റെ ഉദയാസ്തമനങള്‍ കാലഭേദങള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങള്‍ ഇവ പുരാതന കാലത്തെ മനുഷ്യന്‍ നിരീക്ഷിച്ചിരിക്കണം.ഇതായിരിക്കും അവന് സമയ ബോധമുണ്ടാകാനുള്ള കാരണവും.സമയത്തെ വിഭജിച്ച ആദ്യത്തെ ഏകകം ദിവസമാകണം.സൂര്യോദയങള്‍ക്കിടയിലുള്ള സമയമാണ് ഒരു ദിവസം.ദിവസത്തെ സൗകര്യപ്രദമായി 24 മണിക്കൂറായും മണിക്കൂറിനെ 60 മിനിറ്റായും മിനിറ്റിനെ 60 സെക്കന്റായും പിന്നീട് വിഭജിച്ചു.മണിക്കൂര്‍ എന്ന സങ്കല്‍പ്പം ഈജിപ്തുകാര്‍ BC 1500 ല്‍ കണ്ടുപിടിച്ചതാണ്.ഉദയം 1മണിയും അസ്തമയം 12 മണി എന്നും കണക്കാക്കി പകലിന്റെ നീളം 12 മണിക്കൂര്‍ എന്ന് സങ്കല്‍പ്പിച്ചു.12 എന്ന സംഖ്യ പകുതിയായും മൂന്നിലൊന്നായും നാലിലൊന്നായും വിഭജിക്കാനുള്ള എളുപ്പത്തിന് സ്വീകരിച്ചുവെന്നു കരുതപ്പെടുന്നു.അപകട സൂചന ലഭിച്ച നീര്‍ക്കുതിര പെട്ടെന്ന് തലപൊക്കി നോക്കുവാനെടുക്കുന്ന സമയം അതായിരുന്നു ഈജിപ്തുകാരുടെ ഒരു നിമിഷം.സമയത്തിന്റെ ഏറ്റവും ചെറിയ അളവ് ചന്ദ്രന്‍ വൃദ്ധിക്ഷയങള്‍ക്കു ശേഷം വീണ്ടും പഴയ രൂപത്തിലെത്താനെടുക്കുന്ന സമയത്തെ ഒരു മാസമെന്ന് വിളിച്ചു.ഇതാണ് ചാന്ദ്രമാസം.സൂര്യനും ഭൂമിക്കിടയില്‍ കാണുന്ന ചന്ദ്രന്‍ വീണ്ടും കൃത്യമായി അവിടെയെത്തുവാന്‍ 29.53088 ദിവസം വേണം.നക്ഷത്രങളുടെ ഇടയില്‍ ഒരു സ്ഥാനത്തു നിന്നും മാറുന്ന ചന്ദ്രന്‍ അവിടെ തിരിച്ചെത്താന്‍ 27.3217 ദിവസമെടുക്കുന്നു.ഇതിനെ നക്ഷത്രമാസമെന്നു വിളിക്കുന്നു.പഴയകാലം മുതല്‍ മനുഷ്യന്‍ തന്റെ പ്രവര്‍ത്തനങളെ ക്രമീകരിക്കുവാന്‍ സമയനിഷ്ഠ പാലിക്കുവാന്‍ ശ്രമിച്ചിരിക്കുന്നു.ഭൂമിയില്‍ കുത്തനെ ഉയര്‍ത്തി നിര്‍ത്തിയ ഒരു കംബായിരുന്നു ആദ്യത്തെ ഘടികാരം.സൂര്യന്‍ ആകാശത്ത് നീങുന്നതനുസരിച്ച് ഈ കംബിന്റെ നിഴല്‍ ചലിക്കുകയും മനുഷ്യന്‍ സമയം കണക്കാക്കുയും ചെയ്തു.BC 900 മാണ്ടില്‍ ഈജിപ്തുകാര്‍ ഇത്തരം സൂര്യഘടികാരം നിര്‍മ്മിച്ചുപയോഗിച്ചിരുന്നു.പിന്നീട് ഇസ്രയേലുകാരും ബാബിലോണിയക്കാരും മറ്റും നടുഭാഗത്ത് സൂര്യപ്രകാശം തട്ടി നിഴലുണ്ടാക്കുവാന്‍ പാകത്തിന് സ്ഥാപിച്ച വസ്തുക്കളോടെ പലരീതിയില്‍ സൂര്യഘടികാരം ഉപയോഗിച്ചു.ക്രിസ്തുവിന് വളരെ മുന്‍പ് തന്നെ ജലഘടികാരങള്‍ (CLEPSYDRA)നിലവിലിരുന്നു.അടിഭാഗത്ത് വെള്ളമൊഴുകിപോകാനുള്ള ദ്വാരത്തോട് കൂടിയ പാത്രങളാണിവ.ഒരേ അളവില്‍ വെള്ളമൊഴുകുവാനായി മുത്തുകളിലാണ് ദ്വാരമിട്ടിരുന്നത്.വെള്ളമൊഴുകുന്നതിന്റെ അളവ് സമയവുമായി ബന്ധപ്പെടുത്തി പാത്രത്തില്‍ അടയാളങള്‍ രേഖപ്പെടുത്തി സമയമളന്നിരുന്നു.ചൈനക്കാര്‍ തീയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഘടികാരം നിര്‍മ്മിച്ചുപയോഗിച്ചിരുന്നു.കൃത്യമായ അകലങളില്‍ ഭാരമുള്ള വസ്തുക്കള്‍ ഘടിപ്പിച്ച നീളമുള്ള ചരടുകളായിരുന്നിവ.മുകളില്‍ നിന്നും കെട്ടിത്തൂക്കിയ ഈ ചരടുകള്‍ക്കിടയില്‍ ഒരു ലോഹപാത്രം വയ്ക്കുന്നു.ചരടു കത്തുന്നതിനനുസരിച്ച് കൃത്യമായ ഇടവേളകളില്‍ ഭാരമുള്ള വസ്തു ലോഹപ്പാത്രത്തില്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് പതിക്കുന്നു.ബ്രിട്ടണിലെ ആല്‍ഫ്രഡ് രാജാവ് അടയാളങളിട്ട മെഴുകുതിരികള്‍ ഓരോ മണിക്കൂറിലും സമയമറിയിക്കുവാന്‍ ഉപയോഗിച്ചിരുന്നു.ഒരു സിലിണ്ടര്‍ കുറുകെ ഘടിപ്പിച്ച് അതില്‍ കയര്‍ ചുറ്റി കയറിന്റെ ഒരറ്റത്ത് ഭാരമുള്ള വസ്തു തൂക്കിയിടുന്നു കല്ലിന്റെ ഭാരത്താല്‍ കയര്‍ താഴോട്ട് വലിഞ് സിലിണ്ടര്‍ കറങുന്നു.ഈ കറക്കത്തെ പല്‍ച്ചക്രങളുപയാേഗിച്ച് നിയന്ത്രിക്കുന്നു.സമയത്തെ കൃത്യതയുള്ളതാക്കാന്‍ ചക്രങളും ഭാരവും സ്പ്രിഗുകളുമെല്ലാമുപയോഗിച്ച് തുടങി.13ആം നൂറ്റാണ്ടിലാണത്.1335ല്‍ മിലാനില്‍ ഒാരോ മണിക്കൂറിലും മണിയടിക്കുന്ന ആദ്യത്തെ ക്ലോക്ക് സ്ഥാപിച്ചു.കയര്‍ മാറ്റി ആ സ്ഥാനത്തു സ്പ്രിങ് ഘടിപ്പിച്ചത് ഒരു ജര്‍മ്മന്‍ കൊല്ലനായിരുന്നു.1510ല്‍ ആദ്യമായി താക്കോല്‍ കൊടുക്കുന്ന ക്ലോക്കുണ്ടായി.1656ല്‍ ആദ്യമായി പെന്‍ഡുലം ക്ലോക്ക് നിര്‍മ്മിച്ചു.ഒരു ഡച്ചുകാരനായിരുന്നു നിര്‍മ്മാതാവ്.1675ല്‍ പെന്‍ഡുലത്തിന് പകരം സ്പ്രിങ് ഉപയോഗിച്ചു കൊണ്ടുള്ള ടൈംപീസുണ്ടായി.1840ല്‍ സ്കോട്ട്ലണ്ട്കാരനായ അലക്സാണ്ടര്‍ ആദ്യത്തെ വൈദ്യുത ക്ലോക്ക് നിര്‍മ്മിച്ചു.1942ല്‍ ക്വാര്‍ട്സ് ക്ലോക്കുകള്‍ ഉടലെടുത്തു.ഏറ്റവും കൃത്യത പുലര്‍ത്തുന്ന ക്ലോക്കിനു വേണ്ടിയുള്ള പരീക്ഷണം ആറ്റമിക് ക്ലോക്കുകളുടെ നിര്‍മ്മാണത്തിനിടയാക്കി.ആറ്റത്തിന്റെ ഉള്ളിലെ സ്പന്ദനം കൃത്യമായ താളക്രമത്തിലാണ് നടക്കുന്നത്.സിഷിയം ആറ്റത്തിന്റെ പ്രവര്‍ത്തനങളെ പ്രയോജനപ്പെടുത്തിയാണ് ആറ്റമിക് ക്ലോക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.3000 വര്‍ഷം കൂടുംബോള്‍ മാത്രമാണ് ഈ ക്ലോക്ക് സമയവ്യത്യാസം കാണിക്കുന്നത്.ഭൂമിയിലെ പല സ്ഥലത്തും പലസമയത്താണ് സൂര്യോദയം എന്നതിനാല്‍ പല സമയമാണ് പാലിക്കുന്നത്.ഈ സമയങളെ തമ്മില്‍ ഘടിപ്പിക്കുവാന്‍ ഒരു മാനദണ്ഡമായി ഇംഗ്ലണ്ടിലെ പ്രസിദ്ധമായ നിരീക്ഷണാലയം സ്ഥിതിചെയ്യുന്നു.ഗ്രീന്‍വിച്ചിലൂടെ ഒരു സാങ്കല്‍പ്പിക വരവരച്ച് 2 ധ്രുവങളേയും ബന്ധിപ്പിച്ചിട്ടുണ്ട്.ഇതാണ് 0° രേഖാംശം.ഇവിടുത്തെ സമയത്തെ ഗ്രീന്‍വിച്ച് സമയമെന്നു പറയുന്നു.ഇവിടുന്ന് 1° ക്ക് 4 മിനിറ്റെന്ന കണക്കിനു 15° രേഖാംശം കിഴക്കോട്ട് കടന്നാല്‍ ഒരു മണിക്ക മണിക്കൂര്‍ കുറയുന്നു.15° രേഖാംശം പടിഞാറോട്ട് പോകുംബോള്‍ ഒരു മണിക്കൂര്‍ കൂടുന്നു.

No comments: