LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, November 2, 2017

ഒബാമയുടെ ആദ്യ പ്രണയം


ഒബാമയുടെ ആദ്യ പ്രണയം. മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക്ക് ഒബാമ ആദ്യമായി പ്രണയിച്ചത് മിഷേലിനെ ആയിരുന്നില്ല. വെളുത്ത വർഗ്ഗക്കാരിയായ 'ഷൈല മിയോഷി ജൗഗർ' എന്ന വനിതയെയാണ് അദ്ദേഹം ജീവിതസഖിയാക്കാനാഗ്രഹിച്ചത്. അവരെ വിവാഹം കഴിക്കാനായി രണ്ടുതവണ അദ്ദേഹം പ്രൊപ്പോസ് ചെയ്യുകയുമുണ്ടായി.ഷിക്കാഗോ സ്വദേശിനിയായ ഷൈല യെ ഒബാമ പ്രണയിക്കുന്പോൾ അവർക്കു 23 ഉം ഒബാമക്ക് 25 ഉം വയസ്സായിരുന്നു. ഇരുവർക്കും പരസ്പ്പരം ഇഷ്ടവുമായിരുന്നു. ഇക്കാര്യം രണ്ടുപേരും അവരവരുടെ വീടുകളിൽ അറിയിക്കുകയും ചെയ്തു. എന്നാൽ ഈ വിവാഹം നടക്കാതിരുന്നതിന്റെ പ്രധാന കാരണം ഒബാമയുടെ രാഷ്ട്രീയ പ്രവേശനമായിരുന്നു. അക്കാലത്ത് ആഫ്രിക്കൻ വംശജരായ നേതാക്കൾ തങ്ങളുടെ വെള്ളക്കാരികളായ സ്ത്രീകളെ പൊതുരംഗത്ത് കൂടെക്കൂട്ടാറില്ലായിരുന്നു. കാരണം തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് വെളുത്ത ഭാര്യമാർ വിഘാതമാണെന്ന് അവർ കരുതിപ്പോന്നു. ഈ വിഷയത്തിൽ ഒബാമയും ഷൈലയും നിരവധി തവണ വഴക്കിട്ടിരുന്നു. ഒടുവിൽ ഷൈലയുടേ വീട്ടുകാർ അവർക്കു വിവാഹപ്രായമായില്ല എന്ന കാരണം പറഞ്ഞു വിവാഹത്തെ എതിർത്തതിനാൽ ആ ബന്ധത്തിന് ബ്രേക്ക് അപ്പ് ആകുകയായിരുന്നു. അതിനുശേഷം ഒബാമ പിന്നീട് ഹാവാർഡിൽ നിയമപഠനത്തിനും ഷൈല കൊറിയയിൽ ഗവേഷണത്തിനും പോയി. ഈ സമയത്തും ഒബാമ ഷൈലയെ അനുനയിപ്പിക്കാൻ ഒരു ശ്രമം കൂടി നടത്തിയെങ്കിലും ഷൈല സഹകരിച്ചില്ല. 1991 ൽ ഷൈല ഹാവാർഡിൽ ലക്ച്ചറായി നിയമിക്കപ്പെട്ടശേഷം ഒബാമയുമായി കണ്ടുമുട്ടിയെങ്കിലും അപ്പോഴേക്കും ഒബായുടെ ജീവിതത്തിലേക്ക് മിഷേൽ കടന്നുവന്നിരുന്നു. ഫിലോസഫിയിൽ പി എച് ഡി എടുത്ത ഷൈല ഇന്ന് ഓഹിയോ കോളേജിലെ പ്രൊഫസറാണ്. കൊറിയ യുദ്ധവുമായി ബന്ധപ്പെട്ട് അവർ മൂന്നു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഒബാമയുടെ ജീവചരിത്രമായ Raising Star എന്ന പുസ്തകത്തിൽ ഗ്രന്ഥകാരനായ ഡേവിഡ് ജെ ഗോരോ ആണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

No comments: