ധാരാവി.
എക്കോണിമിക്സ് ഫോറം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഭാരതത്തിലെ മുംബൈ ,കോട്ട എന്നിവ ഏറ്റവും തിരക്കുള്ള നഗരങ്ങളാണത്രെ. മുംബൈയിലെ പ്രസിദ്ധമായ ധാരാവിയാണ് ഭാരതത്തിലെ ഏറ്റവും വലിയ ചേരിപ്രദേശം. അഴുക്കുചാലുകളും വൃത്തിഹീനമായ ചെറുവീടുകളും കൊണ്ട് തിങ്ങിനിറഞ്ഞ ധാരാവിയെ വെറുമൊരു ചേരിപ്രദേശമായി എഴുതിത്തള്ളാൻ വരട്ടെ.
ദിവസവും 22000 ആൾക്കാർ വിവിധ ബിസ്സിനസ്സുകളിൽ വ്യാപൃതരായ ഇവിടുത്തെ വിറ്റുവരവ് പതിനായിരം കോടിക്ക് മുകളിലാണ്. 217 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ലം ഏരിയ മുംബയിൽ അതിവേഗം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക ഇടനാഴിയായ മുംബൈ -കുർള കോംപ്ലെക്സിന്റെ കേവലം 5 കിലോമീറ്റർ ദൂരെയാണ്.
ഈ ചേരിയിലുള്ള ചെറുവീടുകളിൽ ധാരാളം നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് . ലെതർ , പ്ലാസ്റ്റിക്,തുണികൾ ,പാത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാന് ഈ യൂണിറ്റുകൾ. മറ്റൊരു കാര്യം ഇവിടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിദേശത്തേക്കു വരെ കയറ്റി അയക്കുന്നു എന്നതാണ്.
മറ്റു ഭാഗങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും യൂണിറ്റുകൾ ഇവിടെ നിന്ന് മാറ്റാൻ ആരും തയ്യാറല്ല . അതിനുള്ള കാരണം ഇവിടെ ചെലവ് കുറവും അവർ എസ്റ്റാബ്ലിഷ് ആയി എന്നതാണ് വസ്തുത .മാഹിമും സയനുമാണ് ധാരാവിയുടെ അപ്പുറവും ഇപ്പുറവുമുള്ള രണ്ടു റെയിൽവേ സ്റ്റേഷനുകൾ . ഇവിടെ 8 ലക്ഷം ആൾക്കാർ ജോലിക്കും വ്യാപാരത്തിനായി ദിവസവും ധാരാവിയിൽ വന്നുപോകുന്നുണ്ട്.
പ്ലാസ്റ്റിക് റീസൈക്കിളിംഗ് ബിസ്സിനസ്സിൽമാത്രം 4 ലക്ഷം ആൾക്കാർ ഇവിടെ ജോലിചെയ്യുന്നുണ്ട്. പ്രസിദ്ധ ഇ മെയിൽ പോർട്ടലായ സ്‌നാപ്‌ഡീലിൽ ധാരാവിയിലെ 400 വ്യവസായങ്ങൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർ ഈ ബിസിനസ്സുകൾ പ്രൊമോട്ട് ചെയ്യുന്നു. ലോകപ്രശസ്തമായ ഹാർവാർഡ് യൂണിവേഴ്സിറ്റി ധാരാവിയും ഇവിടുത്തെ സിംഗിൾ റൂം ഇൻഡസ്ട്രി യും പഠനവിധേയമാക്കിയിട്ടുണ്ട്.
1882 ബ്രിട്ടീഷ് ഭരണകാലത്തു തൊഴിലാളികൾക്ക് താമസിക്കാൻ വേണ്ടി രൂപപ്പെടുത്തിയതാണ് ധാരാവിയെന്ന ഈ പ്രദേശം. ജനസംഖ്യാവർദ്ധനവനുസരിച്ചു കാലാകാലങ്ങളിൽ കൂടുതൽ വീടുകളുയർന്നു. ഇവിടുത്തെ ജനസംഖ്യയിൽ നല്ലൊരു വിഭാഗം തമിഴരാണ്. ഇന്ന് ആകാശത്തു നിന്ന് നോക്കിയാൽ ഭൂമി ദൃശ്യമല്ലാത്ത രീതിയിൽ ആ ചേരി വളർന്നു കഴിഞ്ഞു.
ഇതൊക്കെയാണെങ്കിലും ഇവിടുത്തെ വസ്തുവില കേൾക്കാണോ ? ഒരു ചതുരശ്ര അടിക്ക് 25000 മുതൽ 30000 വരെയാണ് വില.
നമ്മുടെ എക്കണോമിയെ ശക്തിപ്പെടുത്തുന്നതിൽ നല്ലൊരു പങ്കാണ് ഈ ചേരി വഹിക്കുന്നത് .
No comments:
Post a Comment