LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Wednesday, November 1, 2017

പ്ലാറ്റിനം


*പ്ലാറ്റിനം* വിലയിലും ഭംഗിയിലും സ്വർണത്തേക്കാൾ ഒരുപടി മുന്നിലാണ് പ്ലാറ്റിനം. സ്പെയിൻകാരാണ് ഈ ലോഹത്തിന് പ്ലാറ്റിനം പേര് നൽകിയത്.പെട്ടന്ന് ചൂടാവുകയും അതുപോലെ തന്നെ തണുക്കുകയും ചെയ്യുന്ന ലോഹമാണിത്. സ്വർണത്തേക്കാൾ കടുപ്പമുണ്ടെങ്കിലും അടിച്ചുപരത്താനും വലിച്ചു നീട്ടാനും വളരെ എളുപ്പമാണ്.ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്ന് കനമുള്ള കമ്പികൾവരെ ഇതുകൊണ്ട് നിർമിക്കാനാവും. ആഭരണങ്ങൾക്കു പുറമെ വൈദ്യശാസ്ത്ര രംഗത്തും വാഹന നിർമാണത്തിലും ഇലക്ട്രോണിക്സ് രംഗത്തും പ്ലാറ്റിനം ഉപയോഗിക്കുന്നുണ്ട്. പ്ലാറ്റിനത്തിന്റെ സ്വഭാവത്തോട് ചേർന്നു നിൽക്കുന്നവയാണ് റുഥീനിയം, റോഡിയം, പലേഡിയം, ഓസ്മിയം, ഇറിഡിയം എന്നിവ. ഇവയെ എല്ലാം കൂടി പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങൾ എന്നു പറയും. കാറിലും മറ്റു വാഹനങ്ങളിലും മലിനീകരണം കുറക്കാൻ സഹായിക്കുന്ന കാറ്റലിറ്റിക് കൺവെർട്ടർ ഉണ്ടാക്കുന്നത് ഈ ഗ്രൂപ്പ് ലോഹങ്ങൾ ഉപയോഗിച്ചാണ്. തേയ്മാനം ഏറ്റവും കുറവുള്ള ലോഹങ്ങളിലൊന്നാണ് ഇറിഡിയം.ആസിഡിനോ മറ്റ് ശക്തിയുള്ള രാസപദാർത്ഥങ്ങൾക്കോ ഇറിഡിയത്തെ ഒന്നും ചെയ്യാൻ കഴിയില്ല. വാഹനത്തിലെ സ്പാർക്ക് പ്ലഗ്ഗുകൾ നിർമിക്കാൻ ഇറിഡിയം ഉപയോഗിക്കാറുണ്ട്.

No comments: