മൂത്രത്തിന്റെ നിറം മാറ്റത്തിന്റെ കാരണങ്ങള്‍ എന്തെല്ലാം എന്ന് മനസ്സിലാക്കി വച്ചോളൂ..
1. പച്ചവെള്ളം പോലെയുള്ള നിറം
മൂത്രത്തിന്റെ നിറം തെളിഞ്ഞ നിറമാണെങ്കില്‍ അതായത് പച്ചവെള്ളം പോലെ ആണെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിയ്ക്കുന്നുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ വെള്ളം കുടിക്കുകയാണെങ്കില്‍ സോഡിയം കുറയുന്നതിനു കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിയ്ക്കുന്നുണ്ടെന്നതിന്റെ സൂചനയുമാകാം ഇങ്ങനെയുള്ള നിറം.
2. വിളറിയ മഞ്ഞ നിറം
മൂത്രത്തിന്റെ നിറം നേരിയ മഞ്ഞയാണെങ്കില്‍ പ്രശ്നമില്ല, ആരോഗ്യകരമായ രീതിയില്‍ ശരീരത്തില്‍ ജലാംശം ഉണ്ട് എന്നതിന്റെ സൂചനയാണിത്. വൃക്ക നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റേയും സൂചനയായി കരുതാം.
3. തെളിഞ്ഞ മഞ്ഞ നിറമാണെങ്കില്‍
തെളിഞ്ഞ മഞ്ഞ നിറം കണ്ട് ഭയപ്പെടേണ്ട കാര്യമൊന്നും ഇല്ല. ശരീരത്തില്‍ ആരോഗ്യകരമായ രീതിയില്‍ അല്ല എങ്കിലും മതിയായ ജലാംശം ഉണ്ട് എന്നതിന്റെ സൂചനയാണിത്.
4. കടുത്ത മഞ്ഞ നിറം ആണെങ്കില്‍
കടുത്ത മഞ്ഞ നിറം മൂത്രത്തിന് ഉണ്ടാകുന്നത് ആവശ്യത്തിനു വെള്ളം ലഭിയ്ക്കാതെ വരുമ്പോഴാണ്. എങ്കിലും അമിതമായ ഉല്‍കണ്ഠ വേണ്ട. മഞ്ഞപ്പിത്തം പോലുള്ള ചില രോഗങ്ങളുടെ ലക്ഷണവും ഈ നിറമാണ്. ആവശ്യത്തിന് വെള്ളം കുടിച്ചിട്ട് ഈ അവസ്ഥ ഉണ്ടാവുന്നുണ്ടെങ്കില്‍ ഉറപ്പായും വിദഗ്ധ നിര്‍ദ്ദേശം സ്വീകരിക്കണം.
5. മൂത്രത്തിനു തവിട്ട് നിറം
തവിട്ട് നിറമാണ് മൂത്രത്തിന് എങ്കില്‍ തീര്‍ച്ചയായും പേടിക്കണം. ഡീ ഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം, ശരീരത്തില്‍ വെള്ളമില്ലാത്ത അവസ്ഥ ഗുരുതരമായ രീതിയിലാണ് ഉള്ളത്. അപകടകരമായ അവസ്ഥ ആകുന്നതിനു മുമ്പ് ശരീരം പ്രകടിപ്പിക്കുന്ന സൂചനയായിരിക്കാം ഈ നിറം മാറ്റം. ബ്രൗണ്‍ നിറത്തിലെ മൂത്രം ചിലപ്പോള്‍ കരള്‍ പ്രശ്നങ്ങളുടെ സൂചനയുമായിരിക്കാം. മൂത്രത്തില്‍ ചിലപ്പോള്‍ തരികള്‍ കാണപ്പെട്ടേക്കാം, നിങ്ങളുടെ കരള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിയ്ക്കുന്നില്ല എന്ന സൂചനയാണിത്. ഡോക്ടറുടെ പരിശോധന തേടുന്നതായിരിക്കും ഏറ്റവും ഉത്തമം.
6. ഇളം ചുവപ്പ് അതുമല്ലെങ്കില്‍ പിങ്ക് നിറം
ബീറ്റ് റൂട്ട് പോലെയുള്ള ചില ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുമ്പോള്‍ മൂത്രത്തിന് ഇളം ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറം ഉണ്ടാകാം. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതെ ആണ് ഈ നിറം മാറം എങ്കില്‍ യൂറിനറി ഇന്‍ഫെക്ഷന്‍,ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായിരിക്കാം. ഉടനടി ഡോക്ടറെ കാണുന്നതായിരിക്കും ഉത്തമം.
7. മൂത്രത്തിന് ഓറഞ്ച് നിറം
മൂത്രത്തിന്റെ നിറം ഓറഞ്ച് കളര്‍ ആണെങ്കില്‍ ശരീരത്തിന് മതിയായ വെള്ളം ലഭിക്കുന്നില്ല എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. കൃത്രിമമായിട്ട് നിറം കലക്കിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും കരളിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും മൂത്രത്തിന് ഈ നിറ വ്യത്യാസം വന്നേക്കാം. ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നതാവുംമേറ്റവും ഉചിതം.
8. പച്ച അല്ലെങ്കില്‍ നീല നിറം ആണെങ്കില്‍
പച്ച നിറത്തില്‍ അല്ലെങ്കില്‍ നീല നിറത്തില്‍ ആണ് മൂത്രം പോകുന്നതെങ്കില്‍ തീര്‍ച്ചയായും പേടിക്കണം. ഇത് പലപ്പോഴും മൂത്രനാളിയിലെ അണുബാധ മൂലം ആയിരിക്കാം. ഇത്തരം അവസ്ഥ ആണെങ്കില്‍ വച്ചു കൊണ്ടിരിക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും വിദഗ്ധ നിര്‍ദ്ദേശം സ്വീകരിക്കുകയും ചെയ്യുക.
9. പാട പോലെ കാണുകയും അല്ലെങ്കില്‍ പതഞ്ഞു വരികയും ചെയ്താല്‍
തുടര്‍ച്ചയായി കലങ്ങിയ അല്ലെങ്കില്‍ പതഞ്ഞ മൂത്രം വൃക്കകളുടെ തകാരാറാണ് കാണിക്കുന്നത്. ഒരു പക്ഷേ ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അമിതമായ അളവും ഈ ലക്ഷണം കാണിക്കും. ഈ ലക്ഷണം തുടരുകയാണെങ്കില്‍ ഡോക്ടറെ തീര്‍ച്ചയായും കാണണം...!!
No comments:
Post a Comment