LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Monday, November 6, 2017

തുടങ്ങാം മാറ്റം നമ്മിൽ നിന്ന്


ഒരാള്‍ തന്റെ ജോലിക്കിടയില്‍ ശല്യം ചെയ്ത കുട്ടിയെ ഒഴിവാക്കാന്‍ വേണ്ടി, ഒരു ലോക ഭൂപടം പല കഷണങ്ങളായി കീറിയിട്ടു കുട്ടിയുടെ കയ്യില്‍ കൊടുത്തു അവ കൂട്ടി ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ ജോലിയിലേക്ക് തിരിഞ്ഞു....ആ ചെറിയ കുട്ടിക്ക് അസാധ്യം എന്ന് കരുതി അയാള്‍ ജോലി തുടര്‍ന്നു എന്നാല്‍ അയാളെ അമ്പരപ്പിച്ചുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ അവള്‍ അത് ശരിയാക്കി... അയാള്‍ വളരെ അതിശയത്തോടെ അവളോട് ചോദിച്ചു ....ഇതെങ്ങനെ സാധിച്ചു..? അവള്‍ ഒരൂ കുസൃതി ചിരിയോടെ പറഞ്ഞു; ആ ഭൂപടത്തിന്റെ മറു ഭാഗത്ത് ഒരു മനുഷ്യന്റെ ചിത്രം ഉണ്ടായിരുന്നു യഥാര്‍ത്ഥത്തില്‍ കുട്ടി ശരിയാക്കിയത് മനുഷ്യന്റെ ചിത്രമായിരുന്നു. അപ്പോള്‍ സ്വാഭാവികമായി മറു ഭാഗത്ത് ഭൂപടവും ശരിയായി... അതായത് ഒരു ഭാഗത്ത് മനുഷ്യന്‍ ശരിയായപ്പോള്‍ മറു ഭാഗത്ത് ലോകം ശരിയായി.... ഇനി വെറുതെ ചിന്തിക്കൂ ...... ലോകത്തെ ശരിയാക്കാനാണ് കുട്ടി ശ്രമിച്ചതങ്കിലോ...?? എളുപ്പമല്ല... സത്യത്തില് നാം ശ്രമിക്കുന്നതും അതല്ലേ...??? മാറ്റം നമ്മളില്‍ നിന്ന് തുടങ്ങണം....നമ്മുടെ കുട്ടികളിൽ നിന്ന് ... നമ്മുടെ വീടുകളില്‍ നിന്ന്...... അത് സാവധാനത്തില്‍ സമൂഹത്തിലേക്ക്....രാഷ്ട്രത്തിലേക്ക്...ലോകത്തിലേക്ക്.... സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ വേണ്ടി ..... 💐💐💐

No comments: