LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Wednesday, November 1, 2017

ഗ്രാമ പഞ്ചായത്തിലെ കൽപ്പനകൾ


ദിവസവും ഭർത്താവിന്റെ കരണത്തടിക്കാൻ കൽപ്പിച്ച ഗ്രാമ പഞ്ചായത്ത്. നമ്മൾ കരുതുന്നതുപോലെയല്ലാ ഉത്തരേന്ത്യൻ ഗ്രാമങ്ങൾ ഏറെയും. ഇന്നും അവർ വളരെ പിന്നോക്കമാണ്. ആധുനിക ലോകത്തിന്റെ കുതിപ്പുകളൊന്നും അവർക്കറിയില്ല. ഉൾക്കൊള്ളാൻ പലരും തയ്യാറുമല്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്നാൽ നമ്മൾ പോലും അതിശയിച്ചുപോകും ഇവരൊക്കെ ഏതു യുഗത്തിലാണ് ജീവിക്കുന്നതെന്ന്. ആചാരങ്ങളും ,അനുഷ്ഠാനങ്ങളും ,വസ്ത്രധാരണം .വേഷവിധാനം ഒക്കെ ഇന്നും പല ഗ്രാമങ്ങളിലും അപരിഷ്കൃത സമൂഹത്തിന്റേതാണ്. ഇവരിൽ മാറ്റങ്ങൾ വരുത്താൻ ഭരണകൂടവും NGO കളും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നുടെങ്കിലും അതൊന്നും ഇനിയും ലക്‌ഷ്യം കണ്ടിട്ടില്ല എന്ന് തന്നെ പറയാം. കടുത്ത അന്ധവിശ്വാസങ്ങളും , കൂടോത്രം,മന്ത്രവാദം , അയിത്തം ,ബലി, സതി ,ബാലവിവാഹം തുടങ്ങിയ അനാചാരങ്ങളും ഒക്കെ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും അവിടെയൊക്കെ നടക്കാറുണ്ട് . ഉത്തരേന്ത്യയിലെ ഗ്രാമപഞ്ചായത്തുകളും ഇതിൽനിന്നു മുക്തമല്ല. അവരുടെ പലപ്പോഴുമുള്ള കൽപ്പനകൾ നമ്മെപോലും സ്തബ്ദരാക്കും. നമ്മുടേതുപോലെയല്ല അവിടെ ഗ്രാമപഞ്ചായത്തുകൾ. അവരുടെ ഉത്തരവ് അനുസരിച്ചില്ലെങ്കിൽ പിന്നെ ആ ഗ്രാമത്തിൽ ജീവിക്കാൻ കഴിയില്ല. കുടിവെള്ളം വരെ വിലക്കിയിരിക്കും. പോലീസും കോടതിയും അവർ അംഗീകരിക്കില്ല. ആ ഗ്രാമത്തിൽ പിന്നെ ജീവിക്കുക ദുസ്സഹമാകും. രാജസ്ഥാനിലെ 'കീക്കസർ' ഗ്രാമവാസിയായ ധനാറാമും ഭാര്യ ഗംഗയും തമ്മിലുള്ള വാഴക്കായിരുന്നു ഇവിടെ മുഖ്യപ്രശ്‍നം. തന്റെ വൃദ്ധയായ അമ്മയെ കൂടെത്താമസിപ്പിക്കണമെന്ന ധനരാമിന്റെ ആവശ്യം ഗംഗ അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ധനറാം ഗംഗയെ ക്രൂരമായി മർദിക്കുകയുണ്ടായി. ഇതേത്തുടർന്ന് ഗംഗ പഞ്ചായത്തിൽ പരാതിപ്പെടുകയായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഇരുവരുടെയും വാദം കേട്ടശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കുറ്റത്തിന് ധനരാമിനെ 7 ദിവസം വരെ മരത്തിൽ കെട്ടിയിട്ടു ദിവസവും ഭാര്യ ഗംഗ അയാളുടെ കരണത്ത് പരസ്യമായി രണ്ടു തവണ അടിക്കണമെന്ന് കീക്കസർ ഗ്രാമ പഞ്ചായത്തു കൽപ്പനയിട്ടു. ധനരാമിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യ ചെകിട്ടത്തടിക്കുന്ന തു നാല് ദിവസം തുടർന്നു. ഇത് നിരീക്ഷിക്കാൻ പഞ്ചായത്തു നിയമിച്ച ഒരു പഞ്ച് ( മെന്പർ ) എന്നും വരുമായിരുന്നു. തുടർച്ചയാ യി വെയിലത്തു നിന്നതുമൂലം ധനാറാം അവശനാകുകയും വിവരം ആരോ പോലീസിലറിയിക്കുകയുമായിരുന്നു. പോലീസെത്തിയാണ് അയാളെ മോചിപ്പിച്ചതും പഞ്ചായത്തു ഭാരവാഹികൾക്കെതിരെ കേസെടുത്തതും. വൃദ്ധമാതാവായിരുന്നു ആ ദിവസങ്ങളിൽ അയാൾക്ക് ആഹാരം കൊടുത്തിരുന്നത്. പ്രാഥമിക കൃത്യങ്ങൾ നടത്താൻ മാത്രമായി അയാളെ കെട്ടഴിച്ചു വിടുമായിരുന്നു.

No comments: