LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Wednesday, November 1, 2017

ലോക റെസ്ലിoഗ്


*WWE ..ചില സത്യങ്ങൾ.* WWE ( World Wrestling Entertainment ) റെസ്‌ലിംഗിൽ നടക്കുന്നത് യാഥാർത്ഥമല്ലെന്നും പലതും ഫിക്സ് ആണെന്നും നിരവധിപ്പേർക്ക് ഇന്നും സംശയമുണ്ട്. ഇത് വാസ്തവം തന്നെയാണ്. ഈ ഫൈറ്റ് പൂർണമായും ഒറിജിനലല്ല . ഇതുമായി ബന്ധപ്പെട്ട 5 കാര്യങ്ങളാണ് ഇവിടെ വിശദമായി പ്രതിപാദിക്കുന്നത്. *01. WWE* റേസിലിംഗ് പൂർണ്ണമായും ആളുകളെ എന്റർടെയിൻ ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്നതാണ്. എന്നാൽ കാണികളുടെ അഭിരുചിയും ആവേശവുമനുസരിച്ചുള്ള സ്ക്രിപ്റ്റ് ഇതിനായി മുൻകൂട്ടി തയ്യാറാക്കപ്പെടുന്നു എന്നതാണ് യാഥാർഥ്യം.കാണികളായ ആളുകളുടെ റെസ്‌പോൺസ് മാറുന്നതനുസരിച്ചു ഫൈറ്റേഴ്സ് അവരുടെ നിലപാടുകളും മാറ്റാറുണ്ട് .അതായത് കരുത്തുറ്റ ഉറപ്പുള്ള വലിയ ശരീരവും ,നല്ല പെർഫോമൻസും കാഴ്ചവെക്കുന്ന റെസ്‌ലർ ചിലപ്പോൾ പരാജയപ്പെടുന്നത് അതുമൂലമാണ്. ഇത് അതീവരഹസ്യമായി റെസ്‌ലർമാർ പരസ്പ്പരം തീരുമാനിക്കുന്നതാണ്. *02. WWE* യിൽ അപകടകരമായ ഫൈറ്റിങ് ആണ് ആളുകൾക്ക് ഏറെ ഇഷ്ടമുള്ളത് അതാണ് ത്രില്ലും.. ഇതിനായി റെസ്‌ലർമാർക്കു പ്രത്യേകം ട്രെയിനിങ് നൽകാറുണ്ട്. ഈ ഫൈറ്റ് നടക്കുന്പോൾ റെസ്‌ലർമാർക്കു പരുക്കേൽക്കുന്നതും സ്വാഭാവികമാണ്. എന്നാൽ ഇത് മിക്കതും സാരമല്ലാത്തവയാണ്. പക്ഷേ റെസ്‌ലർമാരും സംഘാടകരും അതീവ ഗുരുതരം എന്ന നിലയിലാണ് ഇത് കാണികളിൽ അവതരിപ്പിക്കുന്നത്.ഇതും മുൻകൂട്ടി തയ്യാറാക്കുന്ന തിരക്കഥയുടെ ഒരു ഭാഗമാണ്. *03. Fight* സമയത്തു ഒരു റെസ്‌ലർക്കു എതിരാളിയുടെ അടുത്ത ചുവടു വ്യക്തമായി അറിയാൻ കഴിയുന്നതാണ് . റിഹേഴ്സൽ സമയത്തുതന്നെ പരിശീലിപ്പിക്കുന്നതാണ് ഇത് . ഇതിനുള്ള ടിപ്‌സ്‌ അവർക്കു ഹൃദിസ്ഥമാണ്.. അതുമല്ലെങ്കിൽ തന്റെ അടുത്ത നീക്കത്തെപ്പറ്റി ആംഗ്യ രൂപത്തിലോ ,ചില അംഗ വിക്ഷേപങ്ങളിലൂടെയോ റെസ്‌ലർ തന്റെ എതിരാളിയെ ധരിപ്പിച്ചിരിക്കും. അതനുസരിച്ചുള്ള മുൻകരുതലുകൾ കൈക്കൊള്ളാൻ വേണ്ടിയാണിത് .ഇതുമൂലം അവർക്കു പരുക്കുകളിൽ നിന്ന് രക്ഷപെടാൻ കഴിയുന്നു. ഈ വിദ്യക്ക് സ്പോട്ട് കാളിംഗ് ( Spot Calling ) എന്നാണു പറയുന്നത്. *04. Fight (ഫയിറ്റ്)* സമയത്ത് റെസ്‌ലർമാർ ഉപയോഗിക്കുന്ന ഹാമർ (Hammar ) ,സ്റ്റീൽ ചെയർ , ഏണി , Iron Rod ( ഇരുന്പുവടി) തുടങ്ങിയ ആയുധങ്ങൾ റിംഗിനടിയിൽ ആണ് സൂക്ഷിക്കുക. ഇത് കാഴ്ച്ചയിൽ ഒറിജിനൽ എന്ന് തോന്നാമെങ്കിലും 70 % മാത്രമാണ് ഒറിജിനാലിറ്റിയുള്ളത്. ഇതിനു ഹാർഡ്‌നെസ്സ് ( Hardness) വളരെ കുറവായിരിക്കും.കൂടാതെ ഇവയുടെ പ്രഹരം മൂലം ഗുരുതരമായ പരിക്കുപറ്റാതിരിക്കാനുള്ള വിധത്തിലാണ് ഇതിന്റെ നിർമ്മിതിതന്നെ. ഈ ആയുധങ്ങൾ WWE റെസ്‌ലിംഗിന് മാത്രമായി നിർമ്മിക്കപ്പെട്ടവയാണ്. ഇവയുടെ ഉപയോഗം ട്രൈനിങ്ങിലും ,റിഹേഴ്സലിലും റെസ്‌ലർമാരെ നന്നായി പരിശീലിപ്പിക്കുന്നുമുണ്ട്. *05. Fighting (ഫൈറ്റിങ്)* സമയത്തു റെസ്‌ലർമാരുടെ മുഖത്തുവരുന്ന രക്തം ഒറിജിനൽ തന്നെയാണ് . പക്ഷേ ഇത് ഫൈറ്റ് മൂലമാകില്ല. ഇതിൽ റഫറിയാണ് മുഖ്യ കഥാപാത്രം. ഇടികൊണ്ടു താഴെവീഴുന്ന ഫൈറ്ററുടെ അടുത്തുചെന്നശേഷം റഫറി ഒരു ചെറിയ റേസർ മൂലം നെറ്റിയിലോ മുഖത്തോ ചെറുതായി പോറലേൽപ്പിക്കുന്നു. അവിടെനി ന്നൊഴുകുന്ന രക്തം റെസ്‌ലർ സ്വന്തം കൈകൊണ്ടു വളരെ വിദഗ്ധമായ രീതിയിൽ മുഖമാകെയാക്കുന്നു.കാണികളെ സ്തബ്ധരാക്കി ചോരയിൽ കുളിച്ച ഫൈറ്റർ വീണ്ടു വീണ്ടും മുഖത്തുതന്നെ ഇടിവാങ്ങുന്നു. ഇത് മുൻകൂട്ടി തയ്യാറാക്കപ്പെട്ട സ്‌ക്രിപ്പിറ്റിന്റെ ഭാഗമാണെന്നു കാണികളറിയുന്നില്ല. ഇതിനു 'Blade wiping' എന്നാണ് പറയുന്നത്. ഇതൊക്കെയാണെങ്കിലും കുട്ടികൾക്കും യുവാക്കൾക്കും എന്തിനേറെ നല്ലൊരുപറ്റം പ്രായമായവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു വിനോദമാണ് WWE .

No comments: