LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Friday, August 3, 2018

അദ്ധ്യാപകൻ


📍 അധ്യാപകർ വടി എടുക്കുന്നത് നിർത്തി... കുട്ടികൾ അച്ചടക്കം മറന്നു.. 📍 അധ്യാപകർ വിമർശിക്കുന്നത് നിർത്തി.. കുട്ടികൾ ഭീരുക്കളായി... 📍 അധ്യാപകർ വഴക്ക് പറച്ചിൽ നിർത്തി... കുട്ടികൾ അഹങ്കാരത്തിൽ മുങ്ങി.. 📍 അധ്യാപകർ പഠിക്കാത്തവരെ ജയിപ്പിച്ച് വിടാൻ നിർബന്ധിതരായി... കുട്ടികൾ വിഢ്ഡികളുടെ സമൂഹമായി.. 📍.. 📍 അധ്യാപകർ എന്തെലും പറഞ്ഞാൽ ആത്മഹത്യ ചെയ്യുന്ന മനസിനെ സൃഷ്ട്ടിച്ചത് രക്ഷിതാക്കളാണ്... 📍 അധ്യാപകരുടെ ചെറിയ ശിക്ഷിക്കലുകൾക്ക് വലിയ വായിൽ കംപ്ലയിന്റ് ചെയ്തവർ... എന്റെ കുട്ടി തെറ്റ് ചെയ്യില്ല എന്നു പറഞ്ഞ് കുട്ടിയുടെ മുമ്പിൽ വെച്ച് അധ്യാപകനെ ചീത്ത വിളിച്ച രക്ഷിതാക്കൾ... 📍 നിങ്ങൾ കുട്ടികളെ സ്നേഹിച്ചു ലാളിച്ചു.. അവരെ ആത്മ വിശ്വാസം ഇല്ലാത്തവരാക്കി.. സ്വന്തം അമ്മയോടും അച്ഛനോടും പറയാൻ കഴിയാത്ത എന്ത് വിഷമമാണ് ഒരു കുട്ടിക്ക് ഉള്ളത്... ആത്മഹത്യയ്ക്ക് പ്രേരണ നല്കിയതാര്..? ജീവിതത്തിൽ നന്മയുടെ തിരിവെട്ടം കൊളുത്തുന്ന അധ്യാപകരോ..? കൊഞ്ചിച്ച് കൊഞ്ചിച്ച് കൊന്നു ... അല്ലേ രക്ഷിതാക്കളേ....? 📍 ചിന്തിക്കു... അധ്യാപകർ ശത്രുക്കളല്ല.. എല്ലാ കുട്ടികളും നന്നായി കാണാൻ ആഗ്രഹിക്കുന്നവർ മാത്രം.. 📍 കരളിൽ കനലെരിയുമ്പോഴും സമൂഹത്തിന് പ്രകാശം മാത്രം നൽകിയവർ... അധ്യാപകർ...... 🕯മെഴുകുതിരി പോലെ.... പ്രകാശം നൽകിയവർ... 🕹 സമൂഹമേ .... നിങ്ങളാണ് അധ്യാപകർ ശരിയല്ലെന്ന് കുട്ടിയെ പഠിപ്പിച്ചവർ... 1098.... ബാലാവകാശം.... Poxo... ചൈൽഡ് ലൈൻ.... പറഞ്ഞ് കുട്ടിക്ക് ധൈര്യം പകർന്നത്.... 🕹 കുട്ടിയുടെ മുമ്പിൽ വെച്ച് എന്തൊക്കെ പറഞ്ഞു രക്ഷിതാക്കളേ നിങ്ങൾ... * ആ ടീച്ചർ പഠിപ്പിക്കില്ല... പഠിപ്പിച്ചാൽ മനസ്സിലാവില്ല.. വെറുതെ തല്ലും.. ചീത്ത പറയും.... നാക്ക് ശരിയല്ല... * PTA യിലിട്ട് പൊരിച്ചില്ലേ നിങ്ങൾ... കുട്ടിക്ക് അധ്യാപകനെ വിലയില്ലാതാക്കിയത് രക്ഷിതാക്കളേ നിങ്ങളാണ്... ഫലമോ? ഒന്നിനും പറ്റാത്ത ന്യൂജെൻ തലമുറ..... എല്ലാ തിന്മകളുടെയും വക്താക്കൾ.... മുതിർന്നവരെ ബഹുമാനിക്കാത്തവർ.... രക്ഷിതാക്കളേ.... നിങ്ങളെ പോലും അനുസരിക്കാത്ത മക്കൾ.... സമൂഹമേ അനുഭവിക്ക്.... 📍 അധ്യാപകർക്ക് ശിക്ഷിക്കാനുള്ള അവകാശം നൽകാതിരുന്നാൽ.... 1. സമൂഹം അധാർമികതയിലെത്തും... 2.ആത്മഹത്യ വളരും... 3. രക്ഷിതാക്കളെ ധിക്കരിക്കുന്ന മക്കൾ ഉണ്ടാകും 4. മദ്യം, മയക്കുമരുന്ന്, മൊബൈൽ അടിമകളെ സൃഷ്ടിക്കും... 5. സ്നേഹം, ദയ, കാരുണ്യം, ബഹുമാനം ഇല്ലാത്ത കൗമാരക്കാർ, യുവാക്കൾ എന്നിവരെ സൃഷ്ടിക്കും... 6. കുടുംബ ബന്ധം തകരും 7. തോന്ന്യാസം മാത്രം വളരും.. നന്മകൾ നശിക്കും 📲 സർവ്വോപരി മനുഷ്യ സമൂഹം തിന്മകളുടെ കൂത്തരങ്ങായി മാറും.. 💦💦💦 രക്ഷിതാക്കളേ, അധികാരികളേ, സമൂഹമേ അനുഭവിക്ക്...

No comments: