കണ്ണു നിറഞ്ഞുപോയി....
വായിക്കണം എല്ലാവരും....
ഇതു തയ്യാറാക്കിയവർക്കു ഒരായിരം നന്ദി....😥🙏🙏
✍🏻 *അമ്മ കഴുകിയ വെള്ളത്തുണി* ...🌓
•••••••••••••••••••••••••••
💡ശ്ശോ ഈ *തള്ളയെ* കൊണ്ട് തോറ്റല്ലോ!! പവി ദേ ഇങ്ങോട്ടൊന്ന് വന്നേ, നിങ്ങടെ അമ്മ ദേ വീണ്ടും തുണികളൊക്കെ കൊണ്ടെ വെള്ളത്തിൽ മുക്കിവെച്ചേക്കണൂ.. ഈ തള്ളയ്ക്ക് വെള്ളതുണിയില്‍ ആരോ *കൈവിഷം* കൊടുത്തിട്ടുണ്ട്. എന്തിനാണാവോ ഇങ്ങനെ മുറിച്ച് ഈ തുണികളൊക്കെ വെള്ളത്തിൽ മുക്കി *ഇത്രയും വട്ടം കഴുകണേ*? ഓർമ്മയില്ലെങ്കിൽ ഈ തള്ളയ്ക്ക് *വല്ല മൂലയിലൂം അടങ്ങിയിരുന്നൂടെ*, അല്ലെങ്കിൽ ചങ്ങലയ്ക്കിടണം. *ഇതിപ്പോ എത്രയാന്ന് വെച്ചാ ഞാൻ സഹിക്കണേ*..
💡ഗീതു *നിർത്താതെ* എന്തൊക്കെയോ *പുലമ്പിക്കൊണ്ടിരുക്കുകയാണ്*.. പവി ഓഫീസിൽ പോകാനുള്ള തത്രപാടിൽ..
💡ഭവാനിയമ്മ, ഗീതു പറയുന്നതൊന്നും ശ്രദ്ധിക്കാതെ തുണികൾ ഓരോന്ന് വെള്ളത്തിൽ മുക്കി *തിരുമിക്കൊണ്ടേയിരുന്നൂ*.
💡പവി പണ്ടത്തെ പോലെയല്ല അമ്മയ്ക്ക് ഇപ്പോ ഒട്ടും *ഓർമ്മയില്ല*.. എനിക്കെപ്പോളും *പുറകെ ഓടാൻ* പറ്റില്ല. അറിയാല്ലോ *നമ്മുടെ കുഞ്ഞ്* എന്‍റെ വയറ്റിലുണ്ട്. എനിക്ക് ചെയ്യാൻ പറ്റുന്നതിനൊരു *പരിധിയില്ലേ*.. പവി ഒരു തീരുമാനം പറഞ്ഞേപറ്റൂ *ഒന്നുങ്കിൽ ഞാൻ അല്ലേൽ അമ്മ*, ആരേലും ഒരാൾ പവിക്ക് തീരുമാനിക്കാം. അമ്മ എന്നാണ് തീരുമാനമെങ്കിൽ ഞാൻ ഇന്ന് *എന്‍റെ വീട്ടിൽ പോകും*. എനിക്ക് *നിങ്ങടെ അമ്മയേക്കാൾ വലുത്* നമ്മുടെ കുഞ്ഞാ.. പവി ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ??
💡ഗീതു ഞാനെന്താ ചെയ്യാ.? അമ്മയെ കൊണ്ടേ *കളയാൻ പറ്റ്വോ* എനിക്ക് നമ്മുടെ സുഖങ്ങൾക്ക് വേണ്ടി.. നിനക്കറിയാല്ലോ *എനിക്ക് രണ്ടുമാസം മാത്രം* പ്രായമുള്ളപ്പോൾ പോയതാ എന്‍റെ അച്ഛൻ.. ചെറുപ്രായത്തിലെ *വിധവയായതാ* പാവം. അമ്മയ്ക്ക് വേണേൽ വേറെ വിവാഹം കഴിക്ക്യാർന്നു.. *എനിക്ക് വേണ്ടി മാത്രം ജീവിച്ചു*.
💡ആ...... ഓഹ് നിർത്ത് പവി പഴമ്പുരാണം.. കേട്ട് കേട്ട് മടുത്തു...
💡ഒരമ്മ...
💡പവിയെ അമ്മ നോക്കിയെങ്കിൽ അതമ്മയുടെ *ഉത്തരവാദിത്വം*... കൊണ്ടെ കളയാൻ ഞാൻ പറഞ്ഞില്ലല്ലോ?. നമ്മുക്ക് അമ്മയെ *ഓൾഡേജ് ഹോമിലാക്കാം*. അതാകുമ്പോ വേണ്ട കെയറും കിട്ടും... മാസാമാസം *കാഷ്* കൊടുത്താൽ പോരെ.. പിന്നെ *വീക്കെൻഡിൽ* നമ്മുക്ക് അമ്മയെ പോയി കാണുകയും ചെയ്യാം..
💡പവി യൂ ഹാവ് ടൂ ടേക്ക് എ *ഡിസിഷൻ*..
💡ഒന്നും തിരിച്ച് പറയാതെ പവി ഓഫിസിലേക്ക് ഇറങ്ങി.. മനസ്സിൽ മുഴുവൻ ഗീതു പറഞ്ഞ *വാക്കുകൾ* മുഴങ്ങികൊണ്ടേയിരുന്നു... അമ്മയെ വൃദ്ധസദനത്തിൽ.... സ്വന്തമായി *വീടുള്ള* ഞാൻ ആ പാവത്തിനെ.. പക്ഷേ ഗീതു, അവളിപ്പോ എന്‍റെ ഭാര്യ മാത്രമല്ല. എന്‍റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവളാണ്... രണ്ട് പേരേം എനിക്ക് ഒരുപോലെ വേണം.
💡പക്ഷേ ഇപ്പോ എന്‍റെ സ്നേഹം കൂടുതൽ വേണ്ടത് *ഞങ്ങളുടെ കുഞ്ഞിനാ*...
💡വൈകുന്നേരം വീട്ടിലെത്തിയ പവി ഗീതുവിനോട് അമ്മയുടെ സാധനങ്ങൾ എടുത്തുവെയ്ക്കാൻ പറഞ്ഞു.. *പിറ്റേന്ന് രാവിലെ തന്നെ* അമ്മയെ വൃദ്ധസദനത്തിലാക്കി...
💡തിരിച്ച് പോരുമ്പോൾ അമ്മയുടെ മുഖത്ത് *വിളറിയ ചിരി*, മുഖം കൊടുക്കാതെ അവിടുന്ന് *പോരാൻ* പവി നന്നേ കഷ്ടപ്പെട്ടു.
💡തിരിച്ച് കാറിൽ കയറി പോരുമ്പോളും ഗ്ലാസിൽ കണ്ടു തന്‍റെയൊരു തിരിഞ്ഞ് *നോട്ടത്തിനായ് കണ്ണ്നട്ട്* നിൽക്കുന്നമ്മയെ.... മനസ്സ് കൊണ്ട് ആയിരം തവണ ആ കാലുകൾ തൊട്ട് മാപ്പപേക്ഷിച്ചിട്ടുണ്ട്...
💡മാസങ്ങൾ കഴിഞ്ഞു... ആഴ്ചയിൽ അമ്മയെ കാണാനുള്ള *യാത്രകൾ മുടങ്ങി*... ഓരോരോ തിരക്കുകൾ.. പവിയുടെ ലോകം *ഗീതുവും* പിറക്കാൻ പോകുന്ന *കുഞ്ഞിലും* മാത്രമായ് ഒതുങ്ങി...
💡ഗീതുവിന്‍റെ *പ്രസവദിവസം*. ലേബർ റൂമിൽ പവി *കൂടെ വേണമെന്നത്* ഗീതുവിന്‍റെ വാശിയായിരുന്നു. ഡോക്ടറോട് പറഞ്ഞപ്പോളും "നല്ല കാര്യം ഭർത്താവിന്‍റെ സാമിപ്യം ഭാര്യക്ക് കൂടുതൽ *ഊർജം* നൽക്കും" എന്ന് പറഞ്ഞ് സപ്പോർട്ട് ചെയ്തു.. ലേബർ റൂമിൽ ഭാര്യയുടെ വെപ്രാളവും കരച്ചിലും കണ്ടപ്പോൾ പവിയുടെ *ഉള്ള് പിടയുകയായിരുന്നു*...
💡തന്‍റെ അമ്മയും *ഈ വേദന* സഹിച്ചാണല്ലോ തനിക്ക് ജന്മം നൽകിയതെന്ന ചിന്ത പവിയെ *വേട്ടയാടി*.. അമ്മയുടെ കാലിൽ തൊട്ട് *മാപ്പ് പറയാൻ* ആ ഹൃദയം വെമ്പി... ചിന്തയിൽ നിന്ന് പവിയെ ഉണർത്തിയത് കുഞ്ഞിന്‍റെ കരച്ചിലാണ്..
💡പവി കൺഗ്രാറ്റ്സ് *ആൺകുട്ടിയാ*.. തളർന്ന് കിടന്ന് മുഖത്ത് കണ്ണീരിൽ കലങ്ങിയ പുഞ്ചിരി വരുത്തി കിടക്കുന്ന ഗീതുവിന്‍റെ കവിളിലുമ്മ കൊടുത്ത് പുറത്തേക്കിറങ്ങോമ്പോ കുഞ്ഞിന്‍റെ മുഖമായിരുന്നില്ല മറിച്ച് മനസ്സ് മുഴുവന്‍ *അമ്മയുടെ മുഖമായിരുന്നു*...
💡യാന്ത്രികമായ് വണ്ടിയെടുത്ത് വൃദ്ധസദനത്തിന്‍റെ മുറ്റത്തെത്തിയപ്പോൾ *തേടുകയായിരുന്നു* തന്‍റെ ഒരു തിരിഞ്ഞ് നോട്ടത്തിന് *കാത്ത് നിന്ന* ആ മിഴികളെ..
💡ഓഫിസിൽ ചെന്ന് പറഞ്ഞു, സർ ഞാൻ ഭാർഗവിയമ്മയുടെ മകനാണ്. അമ്മയെ *തിരിച്ച് കൊണ്ടുപോകാൻ* വന്നതാ..
💡മൗനമായിരുന്നു മറുപടി.. ക്ഷമിക്കണം. ഭാർഗവിയമ്മ *കഴിഞ്ഞ മാസം*...
💡താങ്കളെ *അറിയിക്കാൻ* ഒരുപാട് തവണ ശ്രമിച്ചു. ഇവിടെ തന്ന നമ്പറിൽ വിളിച്ചിട്ട് *കിട്ടുന്നുണ്ടായില്ല*.. പലരും *നമ്പർ മാറ്റി* തന്നിട്ട് പോകാറുണ്ട്. അതുപോലെയാകും ഇതുമെന്ന് കരുതി ഞങ്ങൾ തന്നെ *എല്ലാ ചടങ്ങുകളും ചെയ്തു*...
💡 *നിർവികാരനായ്* നിൽക്കാൻ മാത്രമേ പവിക്ക് കഴിഞ്ഞുള്ളൂ... സ്വയം *ശപിക്കാൻ* മാത്രം... ഈ സമയം അമ്മയുടെ *സാധനങ്ങളെല്ലാം* അയാൾ പവിയുടെ മുമ്പിൽ കൊണ്ട് വെച്ചിരുന്നു...
💡ആതെടുത്ത് *മാറോടണച്ചപ്പോളാണ്* ഒരു കുഞ്ഞുപൊതി പവിയുടെ ശ്രദ്ധയിൽപ്പെട്ടത്.. തുറന്ന് നോക്കിയതും *ഒരു കത്ത്*.
💡പവിക്കുട്ടാ, അമ്മയുടെ *വാവേ*..
💡അമ്മയ്ക്ക് *സങ്കടമൊന്നുമില്ല* ഇവിടെ. *കുഞ്ഞാവ* വരുമ്പോ *ഉടുപ്പിക്കാനുള്ള തുണികൾ* അമ്മ ഭദ്രമായ് അലക്കിയുണക്കി അമ്മയുടെ *അലമാരയിൽ* ഒരു ബാഗിൽ വെച്ചിട്ടുണ്ട്. ഗീതുമോൾക്കതൊന്നുമറിയില്ലല്ലോ. മോനത് *എടുത്തോണ്ട് വേണം ആശുപത്രിയിൽ* പോകാൻ..
💡കുഞ്ഞാവ ഉണ്ടാവുന്നതിന് മുൻപ് മോന്‍ *അമ്മയെ കാണാൻ* വരുവോ... അമ്മയ്ക്ക് *രണ്ട്പേരേം* കാണണം എന്നുണ്ട്. എന്‍റെ കഴുത്തിൽ കിടക്കുന്ന *മാല കൊടുത്ത്* വേണം *വാവയ്ക്ക് മാലവാങ്ങാൻ*.
💡അമ്മയ്ക്ക് *പോകാൻ സമയമായത്* പോലെ...... ഇടയ്ക്കിടക്ക് ഇപ്പോ അച്ഛൻ അടുത്തുവരുന്നത് പോലെ ഒരു തോന്നലാ... *മോൻ സങ്കടപ്പെടരുത്*.. *മോളെ വേദനിപ്പിക്കരുത്*. അവള് പാവാ.. ഒരു *പൊട്ടിപ്പെണ്ണ്*!!!
💡കണ്ണിൽ നിന്നുതിർന്ന *കണ്ണുനീർത്തുള്ളികൾ* ആ കടലാസ് കഷണത്തെ *മുഴുവൻ നനച്ചിരുന്നു*..
💡തിരിച്ച് കാറിൽ കയറുമ്പോൾ പവി ഗ്ലാസ്സിൽ നിന്ന് *കണ്ണെടുക്കാതെ* നോക്കുകയായിരുന്നു.. പിന്നിൽ *അമ്മയുടെ കണ്ണുകളുണ്ടോ* എന്നറിയാൻ......
💡ജീവിതത്തിൽ ഒരിക്കലും മാതാപിതാക്കളെ *വിലകുറച്ചു* കാണാതിരിക്കുക. പ്രായമേറുന്നതിന്‍റെ *അസ്വസ്ഥതകളും പിടിവാശികളും* ഒക്കെ ഒരുപക്ഷെ തിരക്കുകൾക്കിടയിൽ *നമ്മെ അലോസരപ്പെടുത്തിയേക്കാം*. പക്ഷേ അതൊന്നും അവരെ *ഒഴിവാക്കുന്നതിന്* ഒരു കാരണമാകാതിരിക്കട്ടെ.
💡കാരണം ഒരുകാലത്തു അവർ *പകർന്നു നൽകിയ* ഈ ലോകത്തെ മറ്റൊന്നിനും *പകരം വയ്ക്കാൻ* ആവാത്ത, *ക്ഷമയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും* തണലിൽ പടുതുയർത്തപ്പെട്ടതാണ് ഇന്നത്തെ *നമ്മുടെ ജീവിതാവസ്ഥ*....
💡ആ *തിരിച്ചറിവ്* ഇപ്പോൾ തന്നെ *ഉൾക്കൊള്ളുക*. ഒരു പക്ഷെ വൈകി ഉണ്ടാവുന്ന തിരിച്ചറിവ് പോലും ബാക്കി നൽകുന്നത്, ശേഷിക്കുന്ന *ജീവിതം* മുഴുവൻ *കത്തി എരിയാൻ* വക നൽകുന്ന *കുറ്റബോധത്തിന്‍റെ നെരിപ്പോടുകൾ* മാത്രമായിരിക്കും. (കടപ്പാട് )
സംസ്ഥാന വയോജന കമ്മീഷൻ.TVM
|█║▌█║▌█║▌|▌█║▌█|
No comments:
Post a Comment