LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Friday, August 3, 2018

കേരളവും ജില്ലകളും


എന്നെ മനസിലായില്ലേ,..? ഞാനാണ് *കേരളം*, തിരുവിതാം കൂറിന്റെയും തിരുകൊച്ചിയുടേയും ഏകമകൾ, 1956 ലാണ് ജനനം, എന്റെ ഭർത്താവ് *തിരുവനന്തപുരം* ഞങ്ങൾക്ക് പതിനാല് മക്കളാണ്, മൂത്തവൻ '' *കൊല്ല*''നാ, ചിന്നക്കടയിൽ കശുവണ്ടി വ്യവസായമാണ് മൂപ്പർക്ക്, രണ്ടാമത്തെ സുന്ദരി പെണ്ണാ, '' *ആലപ്പുഴ* മോൾ, അവളെ കാണാൻ ദിവസവും എത്രമാത്രം ജനങ്ങളാ വരുന്നത്, അവളുടെ ഉയർച്ചയിൽ ഞങ്ങൾക്ക് ഒരു പാട് സന്തോഷമുണ്ട്ട്ടോ, മൂന്നാമത്തെ മകൻ *പത്തനംതിട്ട* _ കക്ഷി ഭയങ്കര ആത്മീയ ക്കാരനാ ,ഒരുപാട് സഭകളും പുരോഹിതന്മാരും, പാസ്റ്റർമാരും ഒക്കെയാണ് അയാളുടെ കൂട്ട്, നാലാമത്തെ ആൾ *കോട്ടയം* അക്ഷരനഗരി' എന്നും അവൻ അറിയപ്പെടുന്നു അയാൾക്ക് പേപ്പറും മാസികകളുമെല്ലാം അച്ചടിച്ച് വില്ക്കുന്ന പണിയാ, ഇനിയുളളവൻ *ഇടുക്കി* പുളളിക്കാരനാണ് തറവാടിന്റെ വെളിച്ചം, ചുറ്റും ഡാമുകളുളള സ്ഥലത്താ അവന്റെ വീട് ' കരണ്ടുത്പാദനമാണ് അവന് ജോലി, പിന്നെയുളളത് '' ഒരു ഫാഷൻകാരിയാ, *എറണാകുളം* സിനിമാക്കാരൊക്കൊയായി നല്ല സൗഹ്യദമാണ് അവൾക്ക്,! അതിന്റെ ഇളയത് ' *തൃശൂർ* _' അവന് വെടിക്കെട്ടും പൂരവും ഒക്കെയായി കഴിയുന്നു, എല്ലാം വടക്കുംനാഥന്റെ പുണ്യമാണെന്നാ അവൻ പറയണെ, ! പിന്നെയുളള മകൻ *പാലക്കാടാ.* സത്യത്തിൽ ഇവൻ ഞങ്ങളുടെ ദത്ത് പുത്രനാ കാരണം ഇവൻ തമിഴനായിരുന്നു, കന്യാകുമാരി എന്ന എന്റെ മകളെ തമിഴന് കെട്ടിച്ച് കൊടുത്തപ്പോൾ തമിഴൻ തന്ന മകനാ എനിക്ക് ഈ പാലക്കാടൻ. നെൽ കൃഷിയാണ് അവന്റെ പണി *മലപ്പുറം* കൂട്ടത്തിൽ ഏറ്റവും മൊഞ്ച് ഉള്ളവനാ. അവൻ പിന്നെ ഫുട്ബോളിന്റെ കാര്യത്തിൽ യൂറോപ്പിനെ വെല്ലുന്ന ആവേശമാ അവൻ പിന്നെ ജാതി മതോം പറഞ്ഞ് തല്ല് കൂടാത്ത എന്റെ മക്കളിൽ ഏക ഓരുത്തൻ അവനേ ഒള്ളു.. പിന്നെ അറിയാലോ അല്ലേ, ഗൾഫുകാരനാ കക്ഷി, ഇനിയുളളത് *കോഴിക്കോടാ*, അലുവാ കച്ചോടമാണ് പുളളിക്ക് , കോഴിക്കോടൻ അലുവക്ക് ഭയങ്കര പ്രശസ്തിയല്ലേ,! 'ചുരം സ്വന്തമായുളള ഒരു പാവം പയ്യനാ എന്റെ *വയനാടൻ* മോൻ, ആദിവാസികളാ അവന്റെ കൂട്ടുകാരിലധികവും, ഇനിയുളളവനെ ഓർത്താണ് ഏറെ വിഷമം, *കണ്ണൂർ.* എന്ത് ചെയ്യാം അവന് പണി കൊട്ടേഷനാ, എന്നും വെട്ടും കുത്തും, കേസും, കോടതിയുമായി നടക്കുകയാ അവൻ ,അവൻ നന്നാവൂലാ ! എന്റെ അവസാനത്തെ പയ്യനാ *കാസർഗോഡുകാരൻ*, ഈ അടുത്ത കാലത്ത് അവന്റെ കൂട്ട്കെട്ടെല്ലാം മോശമായി പോയി, ചില തീവ്രവാദികളുമായി അവന് ബന്ധമുണ്ടെന്ന് പറയുന്നു, അതോർത്ത് ഞങ്ങളാകെ തകർന്നു പോയി ഇപ്പം മനസിലായില്ലേ എന്നെ കുറിച്ചും എന്റെ ഫാമിലിയെ പറ്റിയുമെല്ലാം, Dedicated to all malayalees

No comments: