LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, September 2, 2021

പച്ചടികൾ

+-------+-------+-------+-------+------+-------+-----+ _*🌶 ഇന്നത്തെ പാചകം 🍳*_ _*പച്ചടികൾ*_ +-------+-------+------+------+-------+-------+------+ _പച്ചടികൾ ഇല്ലാതെ എന്ത്‌ ഓണസദ്യ?_ _ഇന്ന് നാം ഉണ്ടാക്കുന്നത്‌ ഓണം സ്പെഷ്യൽ സദ്യ പച്ചടികൾ ആണ്‌..._ _വെള്ളരിക്ക,ബീറ്റ്റൂട്ട്,പൈനാപ്പിൾ പച്ചടികൾ ആണ്‌ നാം ഇന്ന് ഉണ്ടാക്കുന്നത്‌_ ________________________________ _*വെള്ളരിക്ക പച്ചടി*_ _______________________________ _വെള്ളരിക്ക - 350 ഗ്രാം(തൊലി കളഞ്ഞു ചെറുതായി മുറിച്ചത് )_ _പച്ചമുളക് - 3 എണ്ണം_ _ഇഞ്ചി - ഒരു ചെറിയ കഷ്ണം_ _ചിരകിയ തേങ്ങ - 1 കപ്പ്‌_ _നല്ല ജീരകം - 1 /4 ടീസ്പൂൺ_ _കടുക് - 3 /4 ടീസ്പൂൺ_ _തൈര് - 2 - 3 ടേബിൾ സ്പൂൺ_ _പാചക എണ്ണ - 1 /2 ടേബിൾ സ്പൂൺ_ _കറിവേപ്പില - 1 തണ്ട്_ _ഉപ്പ് - ആവശ്യത്തിന്_ _______________________________ _*ഉണ്ടാക്കുന്ന വിധം*_ _______________________________ ▪ _ഒരു പാത്രത്തിൽ കുറച്ചു വെള്ളമൊഴിച്ചു വെള്ളരിക്ക വേവിച്ചെടുക്കുക_ ▪ _പച്ചമുളക്, ഇഞ്ചി, തേങ്ങ, ജീരകം, കടുക്, തൈര് എന്നിവ നന്നായി അരച്ചെടുക്കുക._ ▪ _വേവിച്ചു തണുപ്പിച്ച വെള്ളരിക്കയിലോട്ടു അരപ്പ് ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക._ ▪ _കടുക് താളിക്കാൻ ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. കടുക് പൊട്ടിച്ചു ഉണക്ക മുളകും കറിവേപ്പിലയും ചേർത്ത് പച്ചടിയിലോട്ടു ചേർക്കുക._ ________________________________ _*ബീറ്റ്റൂട്ട് പച്ചടി*_ ________________________________ _ബീറ്റ്റൂട്ട് - 2 എണ്ണം (തൊലി കളഞ്ഞു ചെറുതായി ഗ്രേറ്റ് ചെയ്തത് )_ _പച്ചമുളക് - 3 എണ്ണം_ _ഇഞ്ചി - ഒരു ചെറിയ കഷ്ണം_ _ചിരകിയ തേങ്ങ - 1 കപ്പ്‌_ _നല്ല ജീരകം - 1 /4 ടീസ്പൂൺ_ _കടുക് - 1 /2 ടീസ്പൂൺ_ _തൈര് - 2 - 3 ടേബിൾ സ്പൂൺ_ _പാചക എണ്ണ - 1 /2 ടേബിൾ സ്പൂൺ_ _കറിവേപ്പില - 1 തണ്ട്_ _ഉപ്പ് - ആവശ്യത്തിന്_ ________________________________ _*ഉണ്ടാക്കുന്ന വിധം*_ _______________________________ ▪ _ഒരു പാത്രത്തിൽ കുറച്ചു വെള്ളമൊഴിച്ചു ബീറ്റ്റൂട്ട് വേവിച്ചെടുക്കുക_ ▪ _പച്ചമുളക്, ഇഞ്ചി, തേങ്ങ, ജീരകം എന്നിവ നന്നായി അരച്ചെടുക്കുക_ ▪ _വേവിച്ചു വച്ച ബീറ്ററൂട്ടിലോട്ടു അരപ്പ് ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. വീണ്ടും 2 മിനിറ്റ് വേവിച്ചു തീ അണച്ച് തൈര് ചേർക്കുക_ ▪ _കടുക് താളിക്കാൻ ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. കടുക് പൊട്ടിച്ചു ഉണക്ക മുളകും കറിവേപ്പിലയും ചേർത്ത് പച്ചടിയിലോട്ടു ചേർക്കുക._ ________________________________ _*പൈനാപ്പിൾ പച്ചടി*_ _______________________________ _പൈനാപ്പിൾ - 400 ഗ്രാം (തൊലി കളഞ്ഞു ചെറുതായി മുറിച്ചത്)_ _മഞ്ഞൾ പൊടി - 1 /4 ടീസ്പൂൺ_ _പച്ചമുളക് - 3 എണ്ണം_ _ഇഞ്ചി - ഒരു ചെറിയ കഷ്ണം(നിർബന്ധമില്ല )_ _ചിരകിയ തേങ്ങ - 1 കപ്പ്‌_ _നല്ല ജീരകം - 1 /4 ടീസ്പൂൺ_ _കടുക് - 3/4 ടീസ്പൂൺ( തേങ്ങ അരപ്പിനു നിർബന്ധമില്ല )_ _തൈര് - 2 - 3 ടേബിൾ സ്പൂൺ_ _പാചക എണ്ണ - 1 /2 ടേബിൾ സ്പൂൺ_ _കറിവേപ്പില - 1 തണ്ട്_ _പഞ്ചസാര - 1 1 /2 ടീസ്പൂൺ_ _ഉണങ്ങിയ ചുവന്ന മുളക് - 6 -10 എണ്ണം_ _ഉപ്പ് - ആവശ്യത്തിന്_ ________________________________ _*ഉണ്ടാക്കുന്ന വിധം*_ _______________________________ ▪ _ഒരു പാത്രത്തിൽ കുറച്ചു വെള്ളവും മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് പൈനാപ്പിൾ വേവിച്ചെടുക്കുക_ ▪ _പച്ചമുളക്, (ഇഞ്ചി, കടുക് എന്നിവ നിർബന്ധമില്ല ), തേങ്ങ, ജീരകം എന്നിവ നന്നായി അരച്ചെടുക്കുക_ ▪ _വേവിച്ചു വച്ച പൈനാപ്പിളിലോട്ടു അരപ്പ്ചേർത്ത് യോജിപ്പിക്കുക. വീണ്ടും 2 മിനിറ്റ് വേവിച്ചു തീ അണച്ച് തൈരും ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേർക്കുക_ _▪ കടുക് താളിക്കാൻ ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. കടുക് പൊട്ടിച്ചു ഉണക്ക മുളകും കറിവേപ്പിലയും ചേർത്ത് പച്ചടിയിലോട്ടു ചേർക്കുക._ _സദ്യ പച്ചടികൾ റെഡി_ +------+------+------+------+-------+------+------+

No comments: