LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, September 2, 2021

സേമിയ പായസം

+-----+-------+-------+------+-----+-----+-----+-----+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*സേമിയ പായസം*_ +------+-----+------+------+------+-----+-----+------+ ഇന്ന് നാലാം ഓണം . ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന മലയാളികളുടെ ഓണാഘോഷം ചതയത്തോടെയാണ് അവസാനത്തിലേക്ക് നീങ്ങുന്നത്. ചതയം നാളിലാണ് നാലാം ഓണം ആഘോഷിക്കുന്നത്. _നാലാമോണം പൊടിപൂരമെന്നാണ് പറയാറ്._ _ഓണാഘോഷങ്ങളുടെ സമാപനമെന്ന രീതിയിലാണ് ഇങ്ങനെ പറയപ്പെടുന്നത്. നാലാമോണം നക്കീം തുടച്ചും എന്നൊരു പഴഞ്ചൊല്ലുമുണ്ട്. നാലാം ഓണം കഴിഞ്ഞാല്‍ പിന്നെ അടുത്ത ചിങ്ങമാസ പുലരിക്കായുളള കാത്തിരിപ്പായി._ _നാലാം ഓണത്തിന്‌ നക്കീം തുടച്ചും തിന്നുന്നതിനൊപ്പം അടിപൊളി സേമിയ പായസം കൂടി ആയാലൊ ?_ ___________________________________ *ചേരുവകൾ* _________________________________ _സേമിയ (Vermicelli) - I കപ്പ്_ _പാൽ - 4 കപ്പ്_ _പഞ്ചസാര -1/2 കപ്പ്_ _മിൽക്ക് മെയ്ഡ് - 1/2 ടിൻ_ _ചൗവ്വരി (sago) - 3 ടേബിൾ സ്പൂൺ_ _ഏലക്കാ പൊടി - 1/4 ടിസ്പൂൺ_ ___________________________________ *ഉണ്ടാക്കുന്നവിധം* ----------------------------------------------------- _ആദ്യം 1 1/2 കപ്പ് വെള്ളം തിളക്കുമ്പോൾ ചൗവ്വരി ഇട്ട് വേവിച്ച് അരിച്ച് എടുക്കണം ._ _ചൗവ്വരി വേകുന്ന സമയം1 സ്പൂൺ നെയ്യ് ഒഴിച്ച് സേമിയ വറുക്കണം._ _പാൽ തിളക്കുമ്പോൾ വറുത്ത സേമിയയും വേവിച്ച ചൗവ്വരിയും ഇട്ട് സേമിയ വേരുന്നത്‌ വരെ ഇളക്കണം. ( കനം കുറഞ്ഞ സേമിയ ആണ് എടുത്തേ .. അത് വേകാൻ 6 -7 മിനിട്ട് മതി )_ _സേമിയ വെന്താൽ പഞ്ചസാരയും മിൽക്ക് മെയ്ഡും ചേർത്തിളക്കി ഇത്തിരി കുറുകി വരുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് ഇളക്കി ഓഫ് ചെയ്യണം._ _ആവശ്യമുള്ള അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തിട്ടാൽ പായസം റെഡി ..._ +-----+-------+------+-------+------+------+------+

No comments: