LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, September 2, 2021

വെളളയപ്പം

+-----+-------+-------+------+--------+-------+------+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*വെള്ളയപ്പം*_ +-------+-------+-------+--------+-------+-------+------+ _നല്ല മൃദുലവും രുചികരവുമായ വെള്ളയപ്പം തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം._ __________________________________ *ചേരുവകള്‍* ___________________________________ _പച്ചരി - 2 കപ്പ്_ _ചോറ് - 1 കപ്പ്_ _ചിരകിയ തേങ്ങ - ½ കപ്പ്_ _ഉപ്പ് - ആവശ്യത്തിന്_ _പഞ്ചസാര - ¼ ടീസ്പൂണ്‍_ _യീസ്റ്റ് - 1 ടീസ്പൂണ്‍_ _നെയ്യ് - 2 ടീസ്പൂണ്‍_ _ചെറുചൂടുവെള്ളം - ¼ കപ്പ്_ ___________________________________ *തയ്യാറാക്കുന്ന വിധം* ___________________________________ _ചൂടുവെള്ളത്തില്‍ പഞ്ചസാര, യീസ്റ്റ് ചേര്‍ത്ത് പൊങ്ങാന്‍ വയ്ക്കുക._ _അരി 4 മണിക്കൂറെങ്കിലും കുതിര്‍ത്തു വച്ചിരിക്കണം. ഈ അരി, തേങ്ങ എന്നിവ നല്ലപോലെ അരച്ചെടുക്കണം.കൂടെ ചോറുകൂടി ചേര്‍ക്കണം._ _( ഈ അരി അരയ്ക്കുവാനായി വെള്ളത്തിനു പകരം തേങ്ങാവെള്ളം ചേര്‍ക്കാം. തേങ്ങയ്ക്കു പകരം തേങ്ങാപാലും ചേര്‍ക്കാം. അങ്ങനെ ആണെങ്കില്‍ വെള്ളം അതിനനുസരിച്ച് കുറയ്ക്കണം. )_ _ഇതിലേക്ക്‌ യീസ്റ്റ് പഞ്ചസാര മിശ്രിതം ചേര്‍ക്കണം. ഇത് പൊങ്ങാനായി കുറഞ്ഞത് 8 മണിക്കൂറെങ്കിലും വച്ചിരിക്കണം._ _നല്ലപോലെ പൊങ്ങിയ മാവ് അപ്പച്ചട്ടി അടുപ്പത്തുവച്ച് ചൂടാക്കി ചട്ടിയില്‍ എണ്ണ പുരട്ടി ഓരോ തവി മാവ് ഒഴിച്ച് ഒന്നു ചുറ്റിയ ശേഷം തീ കുറച്ച് അടപ്പ് മൂടി ചുട്ടെടുക്കുക._ _മറിച്ചിടരുത്. നല്ല മൃദുവായ അപ്പം ലഭിക്കും. അറ്റം നല്ലപോലെ മൊരിഞ്ഞിരിക്കണം._ _വെജിറ്റബിള്‍ കുറുമ, ചിക്കന്‍ കുറുമ, സ്റ്റൂ ഇവയ്ക്കൊപ്പം കഴിക്കാവുന്നതാണ്._ +------+-------+-------+-------+-------+-------+------+

No comments: