Thursday, September 2, 2021
ചീട
+------+-------+-------+------+------+-------+------+
_*🌶 ഇന്നത്തെ പാചകം 🍳*_
_*ചീട (ശീട )*_
+---------+------+-------+------+------+------+------+
_വൈകിട്ടത്തെ ചായക്ക് ഒപ്പം എല്ലാം കഴിക്കാൻ പറ്റിയ ഒരു നല്ല പലഹാരം ആണ് ചീട. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവം ആണിത്._
_____________,_____________________
_*ചേരുവകൾ*_
_________________________________
_പച്ചരി പൊടിച്ചു വറുത്തത് - 1 കപ്പ്_
_ഉഴുന്ന് - 2 ടേബിൾ സ്പൂണ്‍_
_തേങ്ങ ചിരകിയത് - 1/2 കപ്പ്_
_ജീരകം - 1 ടീ സ്പൂണ്‍_
,വെണ്ണ / നെയ്യ് - 1 ടേബിൾ സ്പൂണ്‍_
_ഉപ്പ്- ആവശ്യത്തിന്_
_വെള്ളം - 1/2 കപ്പ്_
_വെളിച്ചെണ്ണ - വറുക്കാൻ ആവശ്യമായത്_
_________,______________,_________
_*പാകം ചെയ്യുന്ന വിധം*_
_______________________________
_ഉഴുന്ന് നന്നായി വറുത്തു തരിയില്ലാതെ പൊടിച്ചെടുക്കുക. അരിപ്പൊടിയിലേക്ക് ഉഴുന്നുപൊടി, വെണ്ണ, തേങ്ങ, ജീരകം, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിൻറെ പാകത്തിൽ കുഴച്ചെടുക്കുക._
_അൽപാൽപം മാവെടുത്ത് അരിനെല്ലിക്കയുടെ വലുപ്പത്തിൽ ഉരുട്ടി എടുക്കുക._
_മുഴുവൻ മാവും ഇങ്ങനെ ഉരുളകളാക്കി കഴിഞ്ഞാൽ എണ്ണ ചൂടാകാൻ വയ്ക്കാം. ചൂടായ എണ്ണയിൽ ഉരുളകൾ ഇട്ടു ചുവക്കെ വറുത്തു കോരുക. ചൂട് കുറച്ചു വെക്കണം, അല്ലെങ്കിൽ ചീടയുടെ ഉള്ളു നല്ലപോലെ വേവില്ല._
+------+------+------+------+------+------+-------+
Subscribe to:
Post Comments (Atom)
No comments:
Post a Comment