LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, September 2, 2021

ബൺ ദോശ

+-----+------+------+-----+-----+------+-----+-----+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*ബൺ ദോശ*_ +-----+-----+------+------+-----+-----+-----+-----+ _ഇന്ന് നമുക്ക്‌ പ്രഭാത ഭക്ഷണത്തിന് കഴിക്കാൻ പറ്റിയ നല്ല സോഫ്റ്റ്‌ ബൺ ദോശയും കൂടെ ഒരു നാളികേര ചട്ണിയും ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം._ __________________________________ _ബൺ ദോശ_ _*ചേരുവകൾ*_ _________________________________ _1. പച്ചരി /ദോശ റൈസ് -1 1/2 കപ്പ്‌_ _2. ഉലുവ -1/2 ടീസ്പൂൺ_ _3. അവൽ -3/4 കപ്പ്‌_ _4. നാളികേരം -3/4 കപ്പ്‌_ _5. ബേക്കിങ് സോഡ -ഒരു നുള്ള്(ഓപ്ഷണൽ )_ _6. എണ്ണ -1 ടീസ്പൂൺ_ _7. കടുക് -1/4 ടീസ്പൂൺ_ _8. ഉഴുന്ന് പരിപ്പ് -1/2 ടീസ്പൂൺ_ _9. ഇഞ്ചി, പച്ചമുളക് (2 എണ്ണം ), കറിവേപ്പില അരിഞ്ഞത്_ _10. ഉപ്പ്_ __________________________________ _*തയാറാക്കുന്ന വിധം*_ _______________________________ _പച്ചരിയും ഉലുവയും കൂടി കുറച്ചു വെള്ളം ഒഴിച്ച് 6 മണിക്കൂർ കുതിർത്ത് എടുക്കുക._ _അതിനു ശേഷം നന്നായി കഴുകി അവൽ, നാളികേരം എന്നിവ കൂട്ടി കുറച്ചു വെള്ളം ഒഴിച്ച് ഇഡ്ലി മാവ് പരുവത്തിൽ അരച്ചെടുക്കുക._ _അതിലേക്കു ഉപ്പ് ഇട്ട് ഇളക്കി രാത്രി മുഴുവനോ അല്ലെങ്കിൽ ഒരു 8 മണിക്കൂർ എങ്കിലും പൊങ്ങാൻ വയ്ക്കുക._ _അതിനു ശേഷം നന്നായി ഇളക്കി തണുപ്പുള്ള സമയമാണെങ്കിൽ ഒരു നുള്ള് ബേക്കിങ് സോഡ ചേർത്ത് ഇളക്കുക._ _ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വറക്കുക._ _അതിലേക്കു ഇഞ്ചി, പച്ചമുളക്, കറിവേപ്പില അരിഞ്ഞത് ഇട്ട് ഒന്ന് വഴറ്റുക._ _അത്‌ വറവ്‌ മാവിലേക്കു ഇടുക._ _അപ്പ ചട്ടി ചൂടാക്കി ഒരു തവി മാവ് നടുവിലായ് ഒഴിക്കുക. പരത്തി കൊടുക്കണ്ട. ചുറ്റും ഒരു നുള്ള് എണ്ണ ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. മുകൾ ഭാഗം വെന്തശേഷം മറുവശവും വേവിക്കുക._ _ഇനി നാളികേര ചട്ണി തയ്യാറാക്കാം._ __________________________________ _( നാളികേര ചട്ണി )_ _*ചേരുവകൾ*_ ___________________________________ _1. നാളികേരം -1 ചെറിയ കപ്പ്_ _2. തക്കാളി -1/2 എണ്ണം_ _3. ചുവന്ന മുളക് -3 എണ്ണം_ _4. വെളുത്തുള്ളി -2 അല്ലി_ _5. സവാള -1/2 എണ്ണം_ _6. കറിവേപ്പില_ _7. പൊട്ടുകടല -1 1/2 ടേബിൾ സ്പൂൺ_ _8.എണ്ണ -1 ടീസ്പൂൺ_ _9. കടുക് -1/4 ടീസ്പൂൺ_ _10.ഉഴുന്ന് -1/2 ടീസ്പൂൺ_ _11. കറിവേപ്പില_ __________________________________ *തയാറാക്കുന്ന വിധം* ___________________________________ _1 മുതൽ 6 വരെ ഉള്ള ചേരുവകൾ മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക. അതിലേക്കു പൊട്ടുകടലയും ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക._ _ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ചു വെള്ളം ഒഴിച്ച് നന്നായി ഇളക്കുക._ _ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് കറിവേപ്പില എന്നിവ വറത്ത് ഇതിലേക്ക് ഇടുക._ +--------+-------+-------+---------+-------+------+

No comments: