*ചക്രങ്ങൾ*
*ചക്രങ്ങള്‍*:- നമുക്ക് നമ്മുടെ ശരീരത്തിനു ബാഹ്യമായി പ്രകാശ വലയങ്ങള്‍, ചക്രങ്ങള്‍ തടങ്ങീ ചില സംഗതികള്‍ ഉണ്ട്. *അവ നമുക്ക് ദൃഷ്‌ടി ഗോചരമല്ല*.
പ്രകാശ വലയങ്ങള്‍ക്കും, ചക്രങ്ങള്‍ക്കും നിറങ്ങള്‍ ഉണ്ട്. *പ്രകാശ വലയങ്ങള്‍ക്ക് നമ്മുടെ സാധനയുടെ വളര്‍ച്ചക്ക നുസരിച്ചിട്ടള്ള നിറങ്ങളാണ് ലഭിക്കുക*.
എന്നാല്‍ ഈ നിറ ങ്ങളാകട്ടെ ഒരു വ്യക്തിയുടെ ആരോഗ്യത്തിനേയും കൂടി കാണിക്കുന്നു.
*ബാഹ്യ ശരീരത്തിനു ചുറ്റും പ്രകാശ വലയ മുണ്ടങ്കിലും കൂടുതല്‍ വ്യക്തമായി കാണുന്നത് തലക്കു ചുറ്റും പിറകിലായി കാണപ്പെടുന്നതാണു*.
ഇതു കൂടാതെ നാഡികള്‍ എന്നൊരു വസ്‌തുതയും കൂടി ശരീരത്തില്‍ മുഴുവനായും വ്യാപിച്ചു കിടക്കുന്നു.
*രോഗങ്ങള്‍ വരുമ്പോഴും ദുരിതങ്ങള്‍ വരുമ്പോഴും ആദ്യമായി നാഡികളേയും, പ്രകാശ വലയ ങ്ങളേയും, ചക്രങ്ങളേയും ആണ് ബാധിക്കുന്നത്*. ചക്രങ്ങ ളുടെ താളം തെറ്റുകയും, നാഡികളുടേയും, പ്രകാശ വലയ ങ്ങളുടേയും നിറങ്ങളില്‍ വ്യത്യാസം വരികയും ചെയ്യുന്നു.
വികാരങ്ങള്‍ ചക്രങ്ങളില്‍ സംവേദനങ്ങള്‍ ഉണ്ടാക്കുന്നു. *നമുക്ക് ദേഷ്യം വരുമ്പോള്‍, സങ്കടം വരുമ്പോള്‍, സന്തോ ഷം വരുമ്പോള്‍, ഭയം വരുമ്പോള്‍ നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ സംവേദനം ഉണ്ടാക്കുന്നു*. ദേഷ്യം വരുന്ന സമയത്ത് നമ്മുടെ കണ്ണുകള്‍ ചുമക്കുന്നു, നെറ്റി ചളിക്കുന്നു. സങ്കടം വരുമ്പോള്‍ തൊണ്ട ഇടറുന്നു. ഭയം വരുമ്പോള്‍ ഹൃദയം ശക്തിയായും വേഗത്തിലും ഇടിക്കുന്നു.
*പ്രകാശവലയം* *ചക്രങ്ങള്‍ നാഡീവ്യൂഹം*
*ചക്രങ്ങള്‍ നമ്മുടെ ശരീരത്തിലെ സൂക്ഷ്‌മ ശരീരത്തിലെ സൂക്ഷമ ഊര്‍ജ്ജ കേന്ദ്രങ്ങളാണ്*.
*ശരീരത്തെ സ്ഥൂലശ രീരം, സൂക്ഷ്‌മ ശരീരം എന്നിങ്ങനെ തിരിച്ചിരിക്കുന്നു*.
സൂര്യനില്‍ നിന്നും, ഭൂമിയില്‍ നിന്നും, ജലത്തില്‍ നിന്നും ശരീരം ഊര്‍ജ്ജം സ്വീകരിക്കപ്പെടുന്നു.
പ്രാപഞ്ചിക ശക്തികളെ ചക്രങ്ങള്‍ വഴി സൂക്ഷമ ശരീരത്തിലേക്ക് സ്വീകരിച്ച് നാഡികള്‍ (മെഡിക്കല്‍ സയന്‍സിലെ നാഡികളല്ല) വഴി സ്ഥൂല ശരീരത്തിലേക്ക് ആനയിക്കപ്പെട്ട് ജീവന്‍ നില നിര്‍ത്തുന്നു.
*പ്രാപഞ്ചിക ശക്തികളെ സ്വീകരിക്കുന്ന സ്വീകരിണികളാണ് ഊര്‍ജ്ജ കേന്ദ്രങ്ങളായ ചക്രങ്ങള്‍*.
സൂക്ഷ്‌മ ശരീരത്തില്‍ നിലനില്‍ക്കുന്ന ഊര്‍ജ്ജ കേന്ദ്രങ്ങളാണ് അഥവ കോടി കണക്കിന് നാഡികളുടെ സംയോഗ കേന്ദ്രങ്ങളാണ് ഇവ.
മനുഷ്യ ശരീരത്തില്‍ 88,000 ചക്രങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു.
ഇവിടെ പ്രധാനമായി 7 ചക്രങ്ങളെക്കുറിച്ചു പറയാം.
*ഫണല്‍ ആകൃതിയില്‍ കാണ പ്പെടുന്ന ഇവ സൂഷ്‌മന നാഡിയല്‍ ഉറപ്പിക്കപ്പെട്ട രീതിയില്‍ കാണപ്പെടുന്നു*.
നമുക്ക് പ്രധാനമായും ഏഴ് ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ഉണ്ട്. ആ കേന്ദ്രങ്ങളെയാണ് ചക്രങ്ങള്‍ എന്ന് പറയപ്പെടുന്നത്*.
ചക്രങ്ങള്‍ വൃത്താകൃതിയിലാണ്. ഈ ചക്രങ്ങള്‍ ഊര്‍ജ്ജ ത്തിന്റെ ഒഴുക്കിനെ നിയന്ത്രിച്ച് ജീവന്‍ നിലനിറുത്തുന്നു. *ഈ ചക്രങ്ങള്‍ എല്ലാം തന്നെ വ്യത്യസ്‌ത വേഗത്തിലും, തരംഗത്തിലും പ്രവര്‍ത്തിക്കുന്നു*.
ക്‌ളോക്ക് വൈസിലും ആന്റി ക്‌ളോക്ക് വൈസിലും ആയി ഇവ കറങ്ങുന്നു. *ഏഴു ചക്രങ്ങള്‍ക്കും വ്യത്യസ്‌ത നിറങ്ങളും, വ്യത്യസ്‌ത എണ്ണം ഇതളുകളും അടങ്ങിയിരിക്കുന്നു*.
ഈ ചക്രങ്ങളുടെ ധര്‍മ്മം പ്രകൃതിയില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുകയും ശരീരത്തിനാവശ്യമായ രീതിയില്‍ ശരീരികമോ, വൈകാരീകമോ, മാനസീകമോ ആയി മാറ്റപ്പെടുന്നു.
*ക്‌ളോക് വൈസില്‍ കറങ്ങുമ്പോള്‍ അനുകൂല ഈര്‍ജ്ജം സ്വീകരിക്കുകയും, ആന്റി ക്‌ളോക്ക്‌വൈസില്‍ കറങ്ങുമ്പോള്‍ പ്രതികൂല ഊര്‍ ജ്ജം തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നു .
മേല്‍ പറഞ്ഞ ചക്രങ്ങള്‍ എല്ലാം തന്നെ ഒന്നിട വിട്ടുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുകൊണ്ടിരിക്കുന്നു.
*ഇഡ, പിംഗള, സൂഷ്‌മന എന്നിങ്ങനെ മൂന്നു നാഡികള്‍ പ്രധാനമായിട്ടുണ്ട്*.
സുഷുമ്ന എന്ന നാഡി നട്ടെല്ലിന്റെ ഉള്ളില്‍ കൂടിയും, ഇഡ നട്ടെല്ലിന്റെ ഇടത്തും, പിംഗള നട്ടെല്ലിന്റെ വലത്തും ഒരു വില്ലു പോലെ വളഞ്ഞ് നില്‍ക്കുന്നു.
*ഇതു കൂടാതെ ധാരാളം നാഡികള്‍ ഒരു വ്യൂഹമായിട്ട് കിടക്കുന്നത് കാണാം*.
*മൂലാധര ചക്രം*:
*മൂലാധര ചക്രം ഒരെണ്ണം മാത്രമേയുള്ളൂ*. *നാലു ഇതളുകളോടു കൂടി ചുവപ്പു നിറത്തില്‍ വളരെ പതുക്കെ കറങ്ങി കെണ്ടിരിക്കുന്നു*. ഇത് സൂഷ്‌മന നാഡിയുടെ ഏറ്റവും അടിയിലായി സ്ഥിതി ചെയ്യുന്നു. പൃഥ്വീ തത്വത്തെ പ്രതിനിധീകരിക്കുന്നു. *ഗന്ധം, ജലം, തീ, വായു, ആകാശം എന്നിവ ഇതില്‍ അടങ്ങി യിരിക്കുന്നു*.
*ഇഹ ജന്മത്തിലെ നമ്മുടെ കഴിഞ്ഞു പോയ എല്ലാ സംഗതികളും, മുന്‍ ജന്മങ്ങളിലെ എല്ലാ സംഗ തികളും ഇവിടെ അടിസ്ഥാനപ്പെടുത്തുന്നു.ഇവിടെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു*.
*നമ്മുടെ വീര്യം, ഓജസ്സ്, ശക്തി എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ച് സ്ഥിതി ചെയ്യുന്നു*.
*നമ്മുടെ ഇപ്പോഴത്തെ നിലനില്‍പ്പിന്റെ അടിസ്ഥാനം ഈ ചക്രത്തിന്റെ പ്രവര്‍ത്തനത്തെ ആധാരമാക്കിയാണ്*.
നമുക്ക് നല്‍കുന്ന സമയത്തിന്റെ അവബോധത്തക്കുറിച്ചുള്ള ജ്ഞാനം ഈ ചക്രത്തിന്റെ ഫലമായണ്.
*ഓര്‍മ്മശക്തി, കഴിഞ്ഞ കാല സ്‌മരണകള്‍, കഴിഞ്ഞകാല അവബോ ധം, മുന്‍ കാല ജന്മങ്ങള്‍, സഞ്ചിത കര്‍മ്മം, ആനാരോഗ്യം, സാമ്പത്തിക ക്ലേശം, മാനസ്സീക പരാജയം, ദുരിതങ്ങള്‍, ലൈംഗീക അരാജകത്വങ്ങള്‍, പരാജയങ്ങള്‍ എന്നിവ യുടെ കേന്ദ്രീകരണ സ്ഥാനം മൂലാധാരമാണ്*.
ഈ ചക്രത്തിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍ കൊണ്ട് മേല്‍ പറഞ്ഞ ദോഷങ്ങള്‍ സംഭവിക്കും. *അതുകൊണ്ട് മൂലാധാര ചക്രത്തെ പരിപോഷിപ്പിച്ചു നിറുത്തിയാല്‍ ദോഷങ്ങള്‍ പരിഹരിക്കാം*.
ഭൂമിതത്വമായ മൂലാധാര ചക്രം വളരെ പതുക്കെയാണ് കറങ്ങുന്നത്.
*ശരീര ശാസ്‌ത്രപരമായി സുപ്രാ റീനല്‍ ഗ്‌ളാന്റ്, കിഡ്‌നികള്‍ , യൂറിനറി ബ്‌ളാഡര്‍, സ്‌പൈയിന്‍ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു*.
കിഡ്‌നിക്കോ മറ്റു ബന്ധപ്പെട്ട അവയവങ്ങള്‍ക്കോ തകരാറു സംഭവിക്കുമ്പോള്‍ ഓര്‍ക്കുക അവരുടെ മൂലാധര ചക്രം പ്രവര്‍ത്തന തകരാറിലായിരിക്കുന്നു.
സമൃദ്ധിയുടേയും, അതിജീവനത്തിന്റേയും കേന്ദ്രവും, കുണ്‌ഢലിനി ശക്തിയുടെ ഇരിപ്പിടവും കൂടിയാണ് മൂലാധാരം.
സാമ്പത്തിക ക്‌ളേശങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണം മൂലാധാരച ക്രത്തിന്റെ പ്രവര്‍ത്തന വൈകല്യം തന്നെയാണ്. *ഇതിനെ സ്‌പരിച്ച്വല്‍ ഹീല്‍ ചെയ്‌ത് ബാലന്‍സ് ചെയ്‌താല്‍ പ്രശ്‌നം പരിഹരിക്കാം*.
സ്വാധിഷ്‌ഠാന ചക്രം*:
*സൂര്യ വര്‍ണ്ണമായ ഓറഞ്ച് നിറത്തോടു കൂടിയതാണ് ഈ ചക്രം*. ആറ് ദളങ്ങ ളാണ് ഇതിനുള്ളത്. *ഇത് നാഭിയുടെ മുന്നിലും പിറ കിലും ആയി ആകെ രണ്ടെണ്ണം സ്ഥിതി ചെയ്യുന്നു*. ഗേന്‍ഡ്‌സ്, വൃഷ്‌ണങ്ങള്‍, ഓവറികള്‍ എന്നീ ശരീര ഭാഗങ്ങളുമായി ഈ ചക്രം ബന്ധപ്പെട്ടു കിടക്കുന്നു.
മേല്‍ പറഞ്ഞ അവയവ ങ്ങള്‍ക്ക് രോഗങ്ങള്‍ വരുമ്പോള്‍ നാം മനസ്സിലാക്കുക ഈ ചക്രം ശരിയായി പ്രവർത്തിക്കുന്നില്ല എന്ന്.
*സമാധാനത്തിന്റേയും സ്റ്റെബിലിറ്റിയുടേയും കേന്ദ്രമാണ് ഈ ചക്രം*.
ജലതത്വമായി ബന്ധപ്പെട്ടുകിടക്കുന്നു.
*ശരീരത്തിലെ സ്‌പ്‌ളീന്‍ എന്ന ഗ്രന്ഥിയുമായി ഇതിന് ബന്ധമുണ്ട്. ജീവ ന്റെ ശക്തി കേന്ദ്രമാണ് ഈ സ്ഥാനം*.
ജപ്പാനീസ് ഭാഷയില്‍ ഹാര എന്നാല്‍ ആത്മീയ ശക്തി എന്നാണ് അര്‍ത്ഥം.
നമ്മുടെ ഭൗതീകതയുടേയും, ആദ്ധ്യാത്മീകതയുടേയും ശക്തി കേന്ദ്രമാണ് ഈ ചക്രം.
*ശാരീരിക തകരാറുകള്‍, ദഹനേന്ദ്രിയ തകരാറുകള്‍, വയറിന്റെ അസ്വസ്ഥതകള്‍, അള്‍സര്‍, പ്രമേഹം, സര്‍ക്കുലേറ്ററി പ്രശ്‌നങ്ങള്‍, ആത്മഹത്യ പ്രവണതകള്‍, മൂഡ് ഡിസോര്‍ഡകള്‍ എന്നിവ ആ ചക്രത്തിന്റെ പ്രവര്‍ത്തന അപര്യാപ്‌തത മൂലം സംഭവിക്കുന്നു*.
ഈ ചക്രം രണ്ടെണ്ണമുണ്ട്. അതില്‍ ഒന്ന് മുന്നിലും മറ്റൊന്ന് പിന്നിലുമായി സ്ഥിതിചെയ്യുന്നു
മണിപൂരക ചക്രം: (സേളാര്‍ പ്‌ളക്‌സ്)
പത്ത് ദളങ്ങളും, മഞ്ഞ നിറത്തോടു കൂടിയും നെഞ്ചിന്റെ അവസാന ഭാഗമായ സ്റ്റേര്‍ണത്തിന്റെ മുന്നിലും പിറകിലും ആയി രണ്ടെണ്ണമായി സ്ഥിതി ചെയ്യുന്നു.
അതായത് നെഞ്ചും വയറും കൂടി ചേരുന്ന ഭാഗമാണ് സ്റ്റേര്‍ണം.
*അഗ്നി തത്വമാകുന്നു ഈ മണിപൂരകചക്രം*.
അഡ്രിനല്‍ ഗ്രന്ഥി, ആമാശയം, ലിവര്‍, ഗാള്‍ ബ്‌ളാഡര്‍ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു.
*ശക്തിയുടേയും, ആന്തിരീക ജ്ഞാനത്തിന്റേയും കേന്ദ്രമാണ് ഇവിടം*.
നമ്മുടെ ഇച്ഛാശക്തിയുടേയും, വൈകാരിക ശക്തിയുടേയും ആസ്ഥാനമാണ് ഇത്.
ഈ ചക്രം ശരിയായ രീതിയില്‍ പ്രവര്‍ ത്തിക്കുകയാണെങ്കില്‍ നമുക്ക് നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനും, ഒരു നല്ല വൈകാരികതലം കൈവരിക്കുന്നതിനും, ജീവിതത്തിൽ ഒരു നല്ല ലക്ഷ്യം നേടുന്നതിനും കഴിയുന്നു.
ഇതിന്റെ പ്രവര്‍ത്തന വൈകല്യം കൊണ്ട് നമുക്ക് ഭയം, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാനുള്ള വൈമുഖ്യം, അസ്വസ്ഥതകള്‍, വിനാശ കരമായ സംഭവങ്ങള്‍, വികലത എന്നിവയുണ്ടാകുന്നു.
*എല്ലാ നല്ല കഴിവുകളുടെ ശക്തി കേന്ദ്രവും കൂടിയായണ് ഈ ചക്രം*.
ഇതിന്റെ നല്ല പ്രവര്‍ത്തനം മൂലമാണ് നമുക്ക് നല്ല മന:ശക്തി, നല്ല മനോധൈര്യം എന്നിവയുണ്ടാകുന്നു.
*ഈ ചക്രത്തിന്റെ ദോഷം കൊണ്ട് ദേഷ്യവും, വെറുപ്പും, അത്യാഗ്രഹവും, അസൂയയും ഉണ്ടാകുന്നു*.
ഈ ചക്രം രണ്ടെ ണ്ണമുണ്ട്. അതില്‍ ഒന്ന് മുന്നിലും മറ്റൊന്ന് പിന്നിലുമായി സ്ഥിതിചെയ്യുന്നു എന്ന് മുമ്പു പറഞ്ഞുവല്ലോ.
*അനാഹത/ഹാര്‍ട്ട് ചക്രം*:-
ആന്‍ എന്നാല്‍ ഇല്ലാ എന്നും, ഹത് എന്നാല്‍ വേദനയുടെ, പ്രതിഷേധത്തിന്റെ അഥവ യാതനയുടെ ശബ്‌ദം എന്നൊക്കെയാണ് അര്‍ത്ഥം.
*നെഞ്ചിന്റെ മദ്ധ്യ ഭാഗത്തായി പന്ത്രണ്ട് ഇതളുകളോടുകൂടി പച്ച നിറത്തോടുകൂടി സ്ഥിതി ചെയ്യപ്പെടുന്നു*.
തൈമസ് ഗ്രന്ഥിയും, സര്‍ക്കുലേറ്ററി സിസ്റ്റവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
മാതൃ സ്‌നേഹത്തിന്റേയും, ആര്‍ദ്രതയുടേയും, പവിത്ര സ്‌നേഹത്തിന്റേയും ഇരിപ്പിട കേന്ദ്രമാണ് ഇവി ടം.
തികഞ്ഞ അവബോധത്തിന്റേയും, ഉള്‍കാഴ്‌ചയു ടേയും സ്ഥാനമാണ് ഈ ചക്രം.
*സുസ്ഥിരമായ വാക്കുകള്‍, പ്രവ ര്‍ത്തികള്‍, ചിന്തകള്‍, സ്വയം സംതൃപ്‌തി, അപാര സഹി ഷ്‌ണത, മറ്റുള്ളവരെ സഹിക്കുവാനുള്ള കഴിവുകള്‍, നല്ല മ നസ്ഥിതി, സ്വയം സ്‌നേഹം, മറ്റുള്ളവരെ സ്‌നേഹിക്കുക തുടങ്ങി സകല സദ്‌ഗുണങ്ങളും ഇവിടെ നിന്ന് ഉല്‍ഭവി ക്കുന്നു*.
അനാഹത ചക്രത്തിന്റെ പ്രവര്‍ത്തന വൈകല്യം കൊണ്ട് കഠിനമായ വെറുപ്പ്, ഹൃദയകാഠിന്യം, ഭാരം, പ്രയാസം തുടങ്ങിയവ ഉണ്ടാകുന്നു.
*വായു തത്വാധിഷ്‌ഠിത മാണ് ഈ ചക്രം*.
*അനാഹത എന്ന ഈ ചക്രം രണ്ടെണ്ണമുണ്ട്*. അതില്‍ ഒന്ന് മുന്നിലും മറ്റെന്ന് പിന്നിലുമായി സ്ഥിതിചെയ്യുന്നു.
വിശുദ്ധി/ത്രോട്ട് ചക്രം*:-
*പതിനാറു ദളങ്ങളോടുകൂടിയ ഈ ചക്രം നീല വര്‍ണ്ണ മാഷ് .
ഇത് സ്ഥിതി ചെയ്യുന്നത് തൊണ്ടയുടെ ഇരുവശത്തായി സ്ഥിതി ചെയ്യുന്നു.
*ഈ ചക്രം രണ്ടെണ്ണ വീതമുണ്ട്. അതില്‍ ഒന്ന് മുന്നിലും മറ്റെന്ന് പിന്നിലുമായി സ്ഥിതിചെയ്യുന്നു*.
സ്വ പ്രകടനത്തിന്റെ ആശയ വിനിമയത്തിന്റേയും കേന്ദ്രസ്ഥാനവും കുടിയാണ് ഇത്.
ആകാശ*തത്വം ഉള്‍കൊള്ളുന്നു*.
ദിവ്യ പ്രേമത്തിന്റേയും, അവബോധത്തിന്റേയും ഇരിപ്പടമാണ് ഇവിടം.
എല്ലാവിധ പ്രകടനങ്ങളേയും സര്‍ഗ്ഗാത്മതക ളേയും ഇവിടെ നിന്ന് നിയന്ത്രിക്കുന്നു. ഈ ചക്ര പ്രവര്‍ത്തനത്താല്‍ വികാരങ്ങളും, ചിന്തകളും വളരെ ലാഘവ ത്തേടെ പ്രകടിപ്പിക്കുന്നു.
ടെലിപ്പതിയുടെ കഴിവുകള്‍ ഈ ചക്രത്തിന്റെ ശരിയായ പ്രവര്‍ത്തി മൂലം ഉണ്ടാകുന്നു.
ഏതു സാഹചര്യത്തിലും നന്നായി പെരുമാറുവാനുള്ള കഴിവ് ഈ ചക്രം മൂലം സിദ്ധിക്കുന്നു.
*ഈ ചക്രം പരിപൂര്‍ണ്ണമായി വി കസിച്ചു കഴിഞ്ഞാല്‍ താഴ്‌ന്ന വികാരങ്ങള്‍ ഒന്നും തന്നെ ഉണര്‍ന്നു കാണുകയില്ല. അനശ്വരമായ ദിവ്യ പ്രേമത്തില്‍ ലയിച്ചിരിക്കും*.
*ആജ്ഞാ ചക്രം*.( തേര്‍ഡ് എൈ ):–
*ഈന്‍ഡിഗോ നിറത്തേടു കൂടി ഇരു പുരികങ്ങളുടെ മദ്ധ്യത്തിലായി(ഭ്രൂമദ്ധ്യം) രണ്ട് ഇതളുകളോടെ മന തത്വത്തില്‍ സ്ഥിതി ചെയ്യുന്നു*.
ഇതില്‍ നാദ ബിന്ദു ശക്തികള്‍ ലയിച്ചിരിക്കുന്നു.
*പിറ്റിയുറ്ററി ഗ്രന്ഥി, ഹൈപ്പോ താലമസ് ഗ്രന്ഥി, ആട്ടോ നോമിക് നെര്‍വ്വസ്സ് സിസ്റ്റം, ഇടതു കണ്ണ് എന്നിവയെ ഈ ചക്രം നിയന്ത്രിക്കുന്നു*.
ഈ ചക്രം ശരിയായി പ്രവര്‍ത്തി ക്കുന്നുവെങ്കില്‍ ഇന്റ്യൂഷന്‍ അഥവാ മുന്നറിവ് നമുക്ക് ലഭി ക്കുന്നു.
ശരീരത്തിലെ മൊത്തം എല്ലാഭാഗങ്ങളെയും ഈ ചക്രമാണ് നിയന്ത്രിക്കുന്നത്.
ദിവ്യ കാഴ്‌ചകള്‍, മായ കാഴ്‌ചകള്‍, ഉയര്‍ന്ന ജ്ഞാനം, ദിവ്യ ശക്തികള്‍, വ്യക്തമായ കാഴ്‌ചപ്പാടുകള്‍, പ്രവര്‍ത്തിക്കുവാനുള്ള നല്ല ആശയങ്ങള്‍ എന്നിവ ഈ ചക്രത്തിന്റെ ശരിയായ പ്രവര്‍ത്തനം കൊണ്ട് സിദ്ധിക്കുന്നു.
*സഹസ്രാര ചക്രം* (ക്രൗണ്‍):-
*ആയിരത്തെട്ടു ഇതളുകളോടു കൂടി ശിരസ്സിന്റെ നിറുകയില്‍ വൈലറ്റു നിറത്തോടു കൂടി ഒറ്
No comments:
Post a Comment