LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Tuesday, October 24, 2017

അറയ്ക്കൽ ആയിശ


അറക്കൽ ആയിശ അറക്കൽ ആയിശയെ ഒരു കഥാപാത്രമെന്ന നിലയിൽ നമ്മളെല്ലാം ആദ്യമറിയുന്നത്‌ പ്രിഥ്വിരാജ്‌ നായകനായ ഉറുമി എന്ന സിനിമയിലൂടെയാണ്. ആയിശ സിനിമക്ക്‌ വേണ്ടി നിർമ്മിച്ചെടുത്ത വെറുമൊരു കഥാപാത്രം മാത്രമായിരുന്നോ എന്ന് പലരും ചിന്തിച്ച്‌ കാണും. ഞാനും അങ്ങിനെയാണ് കരുതിയിരുന്നത്‌. എന്നാൽ യഥാർത്തത്തിൽ ആയിശ ജീവിച്ചിരുന്ന ഒരു രാജകുമാരിയായിരുന്നു. കണ്ണൂരിലെ അറക്കൽ രാജവംശത്തിൽ പിറന്ന ഒരു രാജകുമാരി. ആയിശയെ കുറിച്ച്‌ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും , അയോധന വിദ്യയിലും രാജ്യ തന്ത്രജ്ഞതയിലും അതിനിപുണയായിരുന്നു എന്ന് മാത്രമല്ല , ഭരണ കാര്യങ്ങളിൽ അവർ തന്റെ മാതാവും കണ്ണൂരിന്റെ രാജ്ഞിയുമായിരുന്ന സുൽത്താന ആദിരാജ ജുനുമ്മ ബീവിയെ ( അറക്കൽ രാജവംശത്തിലെ 22ാമത്തെ ഭരണാധികാരിയും, മൂന്നാമത്തെ സുൽത്താനയും , ആയിരുന്നു. ഭരണ വർഷം എ. ഡി 1778 മുതൽ എ. ഡി 1818 വരെ ) സഹായിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു. അറക്കൽ ആയിശയുടെ ജനന , മരണ വർഷങ്ങളെ കുറിച്ച്‌ വ്യക്തമായ വിവരങ്ങളൊന്നുമില്ലെങ്കിലും ജീവിച്ചിരുന്നത്‌ ഏകദേശം എ. ഡി 1700 കളുടെ അവസാന പാദത്തിൽ ജനിക്കുകയും എ. ഡി 1800 കളിൽ ജീവിച്ചിരിക്കുകയും ചെയ്തിരുന്നതായി കരുതുന്നു. ജുനുമ്മ ബീവിയും ബ്രിട്ടീഷുകാരുമായുമുണ്ടായ യുദ്ദങ്ങളിൽ ആയിശ അറക്കലിന്റെ ബുദ്ദികേന്ദ്രമായി വർത്തിച്ചു. എ. ഡി 1789ൽ മൈസൂർ സുൽത്താനായിരുന്ന ടിപ്പു സുൽത്താൻ , അറക്കൽ കൊട്ടാരം സന്ദർശിക്കുകയും അറക്കൽ രാജ്ഞി ജുനുമ്മ ബീവിയുമായി , ആയിശയുടെ മാതാവുമായി ബ്രിട്ടീഷുകാർക്കെതിരായ യുദ്ദത്തിൽ ടിപ്പുവിന്റെ കൂടെ അറക്കലും കൂട്ടു ചേരുമെന്ന ഉടമ്പടിയിലും, വാണിജ്യ , സുരക്ഷാ മേഖലകളിൽ പരസ്പര സഹകരണത്തിൽ ധാരണയാവുകയും വിവിധ കരാറുകളിൽ ഒപ്പു വെക്കുകയും ഉണ്ടായി. കൂടെ ടിപ്പുവിന്റെ പുത്രൻ അബ്ദുൽ ഖാലിക്ക്‌ രാജകുമാരനുമായി അറക്കൽ ബീവിയുടെ പുത്രി അറക്കൽ ആയിശയുടെ വിവാഹക്കാര്യവും അവർ തമ്മിൽ നടന്ന ചർച്ചകളിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു. എന്നാൽ മൂന്നാം ആംഗ്ലോ മൈസൂർ യുദ്ദം പൊട്ടിപ്പുറപ്പെടുകയും ടിപ്പുവിന് മലബാർ നഷ്ടപ്പെടുകയും ചെയ്തതോടെ ഈ വിവാഹമടക്കം ടിപ്പു , അറക്കലുമായുണ്ടാക്കിയ കരാറുകളൊന്നും നടക്കാതെ പോയി. മാത്രമല്ല ബ്രിട്ടീഷ്‌ സേന കണ്ണൂരിനെ , അറക്കലിനെ പരാചയപ്പെടുത്തുകയും ബീവിയെ തടവുകാരിയാക്കുകയും അവരുടെ ഭർത്താവിനെ വധിക്കുകയും ചെയ്തു. കൂടാതെ അറക്കലിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കണ്ണൂർ കോട്ടയും അറക്കലിന്റെ നിരവധി വാണിജ്യ , നാവിക കപ്പലുകളും പിടിച്ചെടുക്കുകയുമുണ്ടായി. രാജ്ഞിയേയും കുടുംബത്തേയും നാടുകടത്തുമെന്ന് ബ്രിട്ടീഷുകാർ ഭീഷണി മുഴക്കിയിരുന്നു എങ്കിലും അതുണ്ടായില്ല. പിന്നീട് ജുനുമ്മ ബീവിയെ അവർ മോചിപ്പിച്ചെങ്കിലും അധികാരങ്ങളും സ്ഥാനമാനങ്ങളും തിരികെ നൽകാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല, എന്നു മാത്രമല്ല , അറക്കലിന്റെ അധീനതയിലുണ്ടായിരുന്ന ലക്ഷദ്വീപുകൾ ബ്രിട്ടീഷുകാർ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ഇതിനിടയിൽ നടന്ന സംഭവങ്ങളിൽ എവിടേയും ആയിശയെ കുറിച്ചുളള പരാമർശ്ശങ്ങൾ കാണാൻ കഴിയുന്നില്ല

No comments: